17.1 C
New York
Friday, September 17, 2021
Home Religion വൈശാഖ മഹോത്സവം - ചുമതലക്കാരും ഭാരവാഹികളും

വൈശാഖ മഹോത്സവം – ചുമതലക്കാരും ഭാരവാഹികളും

ശൈലജ കണ്ണൂർ

കൊട്ടിയൂർ ക്ഷേത്രത്തിലേ വിശേഷ നടത്തിപ്പ്കാരെ ഊരാളാൻമാർ എന്ന് പറയുന്നു. ഉത്സവ നടത്തിപ്പിന് പാരമ്പര്യ ട്രെസ്റ്റി മാരാണ് ഉള്ളത്. ഈ പാരമ്പര്യ ട്രെസ്റ്റി മാർക്കാണ് ഉത്സവ നടത്തിപ്പിനുള്ള ഉത്തരവാദിത്തം. കൊട്ടിയൂർ ക്ഷേത്രം എന്നുണ്ടായോ അന്നുമുതൽ ഇതിന്റ അവകാശികൾ ആയിട്ടുള്ളവരായിരുന്നു ഈ തറവാട്ടുകാർ. ആദ്യം 5 തറവാട്ടുകാർ ഉണ്ടായിരുന്നു. അതിൽ ഒരു തറവാട്ടുകാർ ലോപിച്ച് ഇപ്പോൾ നാല് ആയി. ഓരോ തറവാട്ടിലെയും ആൺകുട്ടികൾക്കാണ് ഈ അവകാശം കൈമാറുന്നത്.

ഏതെങ്കിലും ഒരു കുടുംബത്തിൽ ഈ അവകാശം കൈമാറാൻ ആൺകുട്ടികൾ ഇല്ലെങ്കിൽ അവരുടെ അവകാശം അന്യം നിന്ന് പോകും. അങ്ങനെ ഒരു കുടുംബം അന്യം നിന്ന് പോയി.അതിന്റെ അവകാശം മറ്റൊരു കുടുംബത്തിൽ ലയിച്ചു.ഈ തറവാടിന്റെയൊക്കെ കാരണവർ ആയിരിക്കും ക്ഷേത്രത്തിലെ നടത്തിപ്പിന്റെ അധിപൻ. ഈ തറവാട്ടു കാരെ ഊരാളന്മാർ എന്ന് പറയും.
അങ്ങനെ 4 പാരമ്പര്യ ട്രെസ്റ്റി മാരാണ് ഇപ്പോൾ ഉള്ളത്. ഈ പാരമ്പര്യ ട്രെസ്റ്റി മാർക്ക് പുറമെ ഹൈക്കോടതി സ്കീം പ്രകാരം 5 പാരമ്പര്യേതര ട്രസ്റ്റി മാരും ഉണ്ടാകും. അങ്ങനെ 9 ട്രസ്റ്റി മാരുടെ ഭരണത്തിൻ കീഴിലാണ് കൊട്ടിയൂർ ക്ഷേത്ര നടത്തിപ്പ് ഉള്ളത്.4 പാരമ്പര്യ ട്രെസ്റ്റി മാരും 5 പാരമ്പര്യേതര ട്രെസ്റ്റി മാരും ചേർന്നാണ് ട്രസ്റ്റ്‌ ബോർഡ്‌ രൂപവൽക്കരിച്ചിരിക്കുന്നത്.

4പാരമ്പര്യ ട്രസ്റ്റിമാരിൽ ഒരാളെ 3 വർഷത്തേക്ക് ചെയർമാനായി തെരഞ്ഞെടുക്കും.വോട്ടവകാശം 9 ട്രസ്റ്റി മാർക്കും ഉണ്ട്.
ഇതൊക്കെയാണെങ്കിലും. ക്ഷേത്രത്തിലെ ഉത്തരവാദിത്വങ്ങൾ മുഴുവൻ പാരമ്പര്യ ട്രസ്റ്റിമാസ്റർക്കുള്ളതാണ്. അടിയന്തിര കാര്യങ്ങളിൽ മുഴുവൻ ശ്രദ്ധ ചെലുത്തേണ്ടതും വിധി കൽപ്പിക്കേണ്ടതും നടത്തിക്കേണ്ടതും ഇവർ തന്നെ.പാരമ്പര്യ ട്രസ്റ്റി മാരുടെ യോഗത്തിൽ തീർപ്പ് കൽപ്പിക്കേണ്ടത് പാരമ്പര്യ ട്രസ്റ്റി മാർ ആണ്. അതിൽ സമുദായി എന്ന് പറയുന്ന യോഗ അധ്യക്ഷൻ കൂടി ഉണ്ടാകും. ബാക്കി അടിയന്തിരക്കാരും ട്രസ്റ്റിമാരും ചേർന്നെടുക്കുന്ന തീരുമാനം നടപ്പിലാക്കേണ്ടത് ബ്രാഹ്മണ ശ്രെഷ്ടനായ സമുദായി എന്ന് പറയുന്ന അദ്ദേഹമാണ്. എന്നാലും സ്വന്തമായ തീരുമാനത്തിൽ ട്രസ്റ്റിമാരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തും. ഇതൊക്കെയാണ് ട്രസ്റ്റിന്റെയും ഇവിടുത്തെ പൂജ കർമ്മങ്ങളുടെയും നിബന്ധന.

ശൈലജ കണ്ണൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com