17.1 C
New York
Tuesday, September 28, 2021
Home Religion വീണ്ടും ഒരു ബലി പെരുനാൾ …….

വീണ്ടും ഒരു ബലി പെരുനാൾ …….

✍ അഫ്‌സൽ ബഷീർ തൃക്കോമല

ഇസ്ലാമിക വിശ്വാസത്തിൽ രണ്ടു പെരുനാൾ ആണ്‌ പ്രധാന ആഘോഷങ്ങൾ .ഇസ്‌ലാമിക കാഴ്ചപ്പാടിൽ ഏത് ആഘോഷവും ആരാധനയിൽ അധിഷ്ടിതമാണ് .അതിനപ്പുറമുള്ളതൊന്നും പെരുന്നാളുമായി ബന്ധപെട്ടതല്ലെന്നു തീർത്തും പറയാം. പെരുന്നാളിൻറെ ചരിത്രത്തെ അറിയുന്നതിനപ്പുറം അതിൻറെ പ്രാധാന്യത്തെ അറിയുക എന്നതു പ്രസക്തമാണ് .

യഥാക്രമം ബക്ര (മൃഗം) അതല്ല ബക്കരി അഥവാ ആട് എന്നര്ഥത്തിലാണ് ഉപയോഗിക്കുന്നതെന്നും ഈദ് (പെരുനാൾ) എന്നീ അറബി പദങ്ങളിൽ നിന്നാണ് ബക്രീദ് എന്ന വാക്കുണ്ടായതെന്നുമൊക്കെ അഭിപ്രായമുണ്ടെങ്കിലും .ഇസ്ലാമിക വിശ്വാസപ്രകാരം ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായിൽ നബിയെ അല്ലാഹുവിന്റെ പ്രീതിക്കായി ബലി കൊടുക്കാൻ തയ്യാറായെങ്കിലും ദൈവത്തിന്റെ കല്പനയിൽ അത് മൃഗബലിയായി മാറിയെന്നും വിശ്വസിക്കുന്നു.അബ്രാഹത്തിന്റെ ബലി ഇസ്രായേൽ ജനതയുടെ മോചനത്തിന് കാരണമായി എന്ന്

സഹോദര മതസ്ഥരും വിശ്വസിക്കുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമായതുകൊണ്ടാണ് ഇതിനു വലിയ പെരുനാൾ എന്ന്
പറയുന്നത്.
വിശ്വാസ ദാർഢ്യം ലോകത്തിനു മുൻപിൽ കാണിച്ചു തന്നതുകൊണ്ടാണ് ഇബ്രാഹിം നബിയുടെ പ്രവർത്തനങ്ങളെ ലോകം ഇന്നും സ്മരിക്കുന്നത് . ത്യാഗോജ്വലമായ ജിവിതരീതികൾ നമുക്കു മുൻപിൽ കാട്ടി തന്ന ആ മഹാനുഭവന്റെ ജിവിതം നമുക്കു പഠന വിധേയമാക്കേണ്ടതുണ്ട് . ലോക മുസ്ലിമിങ്ങളുടെ മഹാസംഗമ വേദിയായ മക്കയിൽ നിന്നും തുടങ്ങി
നൗറു എന്ന ലോകത്തിലെ ചെറിയ രാജ്യത്തു വരെ പെരുനാളാഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു .
ബലി അറുക്കൽ കർമ്മം ഒരു ഓർമ്മ പുതുക്കലിനപ്പുറം എല്ലവർക്കും പെരുനാൾ എന്ന സന്ദേശംനൽകുന്നു .കൂടാതെ സകാത്ത് കർമ്മത്തിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുളള അകലം കുറക്കുന്നു .മഹാവ്യാധിയുടെ കെടുതികൾക്കു നടുവിൽ പകച്ചു നില്ക്കുന്ന നമുക്ക് പെരുനാൾ ആഘോഷങ്ങൾ കൂട്ട പ്രാർത്ഥനയിൽ നിന്നും ഒറ്റയ്ക്കോ കുടുംബമായോ മാത്രമാക്കാം ഒപ്പം ബലി അറുക്കലിലും ഒതുക്കി നിർത്താം .
ആഘോഷങ്ങൾ ആര്ഭാടങ്ങളിലേക്കു വഴി മാറി പോകാതിരിക്കാൻ ഒരോരുത്തരും ശ്രദ്ധിക്കേണ്ടതായുണ്ട് .കെടുതികളിൽ കൈ താങ്ങായി വരുന്നവർക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയേണ്ടതുണ്ട് .പരസ്പരം ചെളി വാരി എറിയാതെ അതി ജീവനം നടത്തേണ്ടതായുമുണ്ട് . ഇതൊക്കെ ആണെങ്കിലും വര്ത്തമാന കാലം അത്ര ശുഭകരമല്ല എന്നതും ഓർമിക്കേണ്ടതുണ്ട് .
ചരിത്രത്തിന്റെ തനി ആവർത്തനങ്ങൾ ഇനിയും ഉണ്ടാകാം.പക്ഷെ പെരുന്നാളും അതിൻറെ ആശയും പ്രതീക്ഷയും ഒളി മങ്ങാതെ തുടരും എല്ലാവർക്കും ബലി പെരുനാൾ ആശംസകൾ …..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: