ശാസ്ത്രം ഒന്നും സൃഷ്ടിക്കുന്നില്ല. ചിലതൊക്കെ കണ്ടുപിടിക്കുന്നതേയുള്ള. സൗരയൂഥവും ഭൂഗുരുത്വബലലുമൊക്കെ കണ്ടുപിടിക്കുന്നതിനു മുമ്പേ അവ ഉണ്ടായിരുന്നു. മുകളിലേക്ക് എറിയുന്ന വസ്തു താഴേക്ക് വരുന്നത്. ഭൂമിയുടെ ആകർഷണം കൊണ്ടാണെന്ന്. 1905-ൽ ആൽബർട്ടു ഐൻസ്റ്റീൻ കണ്ടുപിടിച്ചു. എന്നാൽ അതിനു മുമ്പേ തന്നെ ആകർഷണ നിയമം ഉണ്ടായിരുന്നുവല്ലോ; അദ്ദേഹം ആകർഷണ നിയമം ഉണ്ടാക്കിക്കൊടുത്തില്ല. ഇപ്രകാരം ഒരു അനുഗ്രഹം ഉണ്ടെന്ന് കണ്ടുപിടിച്ചുതേയുള്ളൂ. ശാസ്ത്രജ്ഞൻ സൃഷ്ടാവല്ല. പഠിതാവാണ്. ദൈവം സൃഷ്ടിച്ചിരിക്കുന്ന വസ്തുക്കളെ ദൈവം കൊടുത്ത ബുദ്ധിയാൽ കണ്ടുപിടിച്ചിരിക്കുന്നു. അത്രമാത്രം
1).മനോഭാരം മൂലം ശരീരം ക്ഷീണിക്കുന്നു.
ബൈബിൾ നിരവധി മനശാസ്ത്ര തത്വങ്ങളുടെ ഒരു കലവറയാണെന്ന പറയാം. നമ്മുടെ മനസ്സ് ക്ഷീണിക്കുമ്പോൾ ശരീരവും ക്ഷണിക്കാറുണ്ട്. അതുപോലെ കഷ്ടപ്പാടുകൾ കൂടുമ്പോൾ സ്വപ്നവും കൂടും. ഈ മനശാസ്ത്ര സത്യം തിരുവെഴുത്തിൽ ഉണ്ട്. (സഭ. പ്രസംഗി.5.3) ചിന്താ കുലങ്ങൾ നമ്മുക്കായി കരുതുന്ന കർത്താവിൽ ഇറക്കിവെച്ചു ആശ്വാസവും ആനന്ദവും പ്രാപിക്കാം ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും. നീയല്ലയോ യഹോവേ എന്നെ നിർഭയം വസിക്കമാറാക്കുന്നതു. (സങ്കി-3.5) പത്രോ.5-7)
2) പ്രകാശമില്ലാത്ത ചന്ദ്രൻ (LIGHT LESS MOON)
സൂര്യനെപ്പോലെ ചന്ദ്രനും പ്രകാശിക്കുന്നു എന്നാണ് ഒരു കാലത്ത് ജനം വിശ്വസിച്ചിരുന്നത്. എന്നാൽ ആ തെറ്റായ ധാരണയെ പിൻക്കാല പഠനങ്ങൾ തിരുത്തിക്കുറിച്ചു. സ്വയം പ്രകാശമില്ലാത്ത ഒരു ഗോളമാണ് ചന്ദ്രൻ. ചന്ദ്രൻ അതിൻ്റെ ഭ്രമണപഥത്തിൽ യാത്ര ചെയ്യുമ്പോൾ സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ഭൂമിയിൽ പ്രതിഫലിക്കുന്നു. ഈ സത്യം ബൈബിളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ രേഖപ്പെടുത്തിയിരുന്നു. “ചന്ദ്രനു പോലും ശോഭ ഇല്ലല്ലോ “. (ഇയ്യോബു-25.5)
3) എണ്ണമറ്റ താരകങ്ങൾ (COUNTLESS STARS)
നമ്മൾ കാണുന്ന നക്ഷത്രങ്ങൾ എത്രയുണ്ടെന്ന് കൃത്യമായി പറയാൻ മനുഷ്യനു ഇന്നുവരെ കഴിഞ്ഞിട്ടില്ല
ഇനിയൊട്ടു കഴിയുകയുമില്ല. പ്രസിദ്ധരായ മൂന്ന് ജ്യോതിശാസ്ത്രജ്ഞന്മാർ പറഞ്ഞ കണക്കുകൾ വളരെ വിചിത്രമായി എന്നു ബ്രോക്കോം.1005 എന്ന് കെപ്ളസും,1056 എന്ന് ടോളമിയും പറഞ്ഞു. ഇതെല്ലാം പഠിക്കാനും വിശ്വസിക്കാനും വിധിക്കപ്പെട്ട നാം ശരിയേത്. തെറ്റേത്. എന്നെ എങ്ങനെ അറിയും? ഇപ്പോഴിതാ ശാസ്ത്രം തന്നെ മറ്റൊന്നു പറയുന്നു. ആയിരമായിരം നക്ഷത്രങ്ങൾ ചേർന്നു ഒരു നക്ഷത്ര ഗാലക്സി. അങ്ങനെയുള്ള കോടിക്കണക്കിന് നക്ഷത്ര ഗാലക്സികൾ ഉണ്ടു അതാണ് സത്യം ഈ പ്രസ്താവനയോട് ബൈബിൾ യോജിക്കുന്നു.
4) സൂര്യൻ ഇരുണ്ടു പോകുന്നു (SUN DARKENS)
സ്വയം കത്തി ജ്വലിക്കുന്ന ഒരു ഗോളമാണ്. സൂര്യൻ ഓരോ സെക്കൻറിലും 40 ലക്ഷം ടൺ ഇന്ധനം കത്തുന്നതു കൊണ്ടാണ്. നമ്മുക്ക് ചൂടും പ്രകാശവും ലഭിക്കുന്നുത്. എന്നാൽ ഇങ്ങനെ അധികകാലം കത്തുവാൻ സാധ്യമല്ല. കാരണം സൂര്യനിലെ ഹൈഡ്രജനം ഹീലിയവും തീർന്നു കൊണ്ടിരിക്കുകയാണ്. തീരുന്നതുവരെ മാത്രമേ ഈ പ്രകാശം നമ്മുക്കൂ ലഭിക്കു. അങ്ങനെ വരുമ്പോൾ ന്യൂക്ലിയർ റിയാക്ഷനും സൗരോർജ ഉൽപ്പാദനവും സ്തംഭിക്കും, സൂര്യൻ്റെ പ്രവർത്തന ശക്തി കുറയുമെന്ന്. ബൈബിളിൻ്റെ പല ഭാഗങ്ങളിൽ സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട് “സൂര്യൻ ഇരുണ്ടു പോകും”(മത്തായി-24-29.യെഹെസ് 32-7. യോവേൽ -2-31)
5) ചന്ദ്ര ഗോളത്തിലും പോയി (MAN ONTHE MOON)
അമ്പിളി മാമാ. എന്നു വിളിച്ചിരുന്ന ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി. ഇരുപതിനായിരം വ്യവസായ സ്ഥാപനങ്ങളിലും ഇരുന്നുറിലധികം വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമായി നാലു ലക്ഷത്തോളം പേർ എട്ടുവർഷം ചെയ്ത അദ്ധ്വാനത്തിൻ്റെ ഫലമായി ഒരു ചിരകാല സ്വപ്നം നിറവേറി ഭൂമിയിൽ നിന്ന് ഏകദേശം 2,26,970 മൈൽ ദൂരെയുള്ള ചന്ദ്രനിൽ 1969 ജൂലൈ 21-ന് (അപ്പോളോ എന്ന വാഹനത്തിൽ) മനുഷ്യൻ കാലുകുത്തി അമേരിക്കയുടെ നീൽ ആംസ്ട്രോങ് ഈ ബഹുമതി കൈക്കലാക്കി ചന്ദ്രനിൽ കാലുകുത്തിയ അദ്ദേഹം ഭൂമിയിലേക്ക് ഇപ്രകാരം പ്രക്ഷേപണം ചെയ്തു ഈ പ്രക്ഷേപണം ശ്രദ്ധിക്കുന്ന നിങ്ങളെ ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ. സഹയാത്രികനായ എഡ്വിൻ ആൽഡ്രിൻ രണ്ടാമൻ ചന്ദ്രനിൽ ഇറങ്ങി അദ്ദേഹം അവിടെ നിന്നുകൊണ്ടു ഒരു ബൈബിൾ വാക്യം ഉദ്ധരിച്ചു നിൻറെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കുമ്പോൾ മർത്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത് (2 സങ്കീർത്തനം , 8:3)
6) ഘടികാരം (watch)
ഫ്രാൻസിലെ ബെൽഗുട്ടാൺ വാച്ച് കണ്ടുപിടിച്ചത് . നമ്മുടെ വാച്ചുകൾ എല്ലാം നിർമ്മിച്ചിരിക്കുന്നത് സൂര്യനെ ആശ്രയിച്ചാണ്. ഭൂരേഖകളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തും സമയ വ്യത്യാസമുണ്ട് . ദിവസം , മാസം , വർഷം , ഋതുക്കൾ എല്ലാം ഉണ്ടാകുന്നത് സൂര്യനോടുള്ള ബന്ധത്തിലാണ് . ദൈവം സൂര്യനെ വിതാനത്തിൽ നിർത്തിയപ്പോൾ ഈ സമയക്രമീകരണനിയമവും നൽകിയിരുന്നു. പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചം ഉണ്ടാകട്ടെ അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതുകട്ടെ . (ഉല്പത്തി , 1:14 ) ഭൂമി സൂര്യനെ ചുറ്റുന്നതു കൊണ്ടാണ് സമയ വ്യത്യാസം ( രാവും പകലും ) ഉണ്ടാകുന്നത്. എന്നു എല്ലാവർക്കും അറിയാമല്ലോ ( യെശാ , 38:8 ) ലൂക്കാ 17:34
7) കാറ്റിൻറെ സഞ്ചാര ദിശ (direction of the wind )
കാറ്റുപോലും അതിൻറെ കൃത്യമായ സഞ്ചാരദിശയിൽ മാത്രമേ യാത്ര ചെയ്യൂ . കാറ്റിൻറെ യാത്രാ ദിശയെ പറ്റി 1630 – ൽ ഗലീലിയോ ലോകത്തിനു വെളിപ്പെടുത്തി . എന്നാൽ ഈ കാര്യം നൂറ്റാണ്ടുകൾക്കു മുമ്പേ മഹാജ്ഞാനിയായിരുന്ന ശലോമോൻ എഴുതി വച്ചിരുന്നു . കാറ്റ് തെക്കോട്ട് ചെന്ന് വടക്കോട്ട് ചുറ്റി വരുന്നു അങ്ങനെ ചുറ്റിത്തിരിഞ്ഞു കൊണ്ട് പരിവർത്തനം ചെയ്യുന്നു . ( സഭാപ്രസംഗി ,1:6)
8) യേശുക്രിസ്തു മടങ്ങിവരുന്നു എന്തിന് ?
ബൈബിൾ മറുപടിയെന്നു , വരുവാനുള്ള കോപത്തിൽ നിന്നു നമ്മെ വിടുവിക്കുന്നവനായ യേശു സ്വർഗ്ഗത്തിൽ നിന്നു വരുന്നതു കാത്തിരിക്കണം ( 1 തെസ്സലോനിക്കർ , 1:9 )