മനുഷ്യ നീ മണ്ണാകുന്നു. ( Man is made of dust ) ദൈവം മനുഷ്യനെ മണ്ണുകൊണ്ട് ഉണ്ടാക്കി എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. അത് ശരിയാണെങ്കിൽ മണ്ണിലെ രാസഘടകങ്ങളൊ ക്കെയും മനുഷ്യശരീരത്തിലും കാണണം. ഓക്സിജൻ, കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഗന്ധകം, സോഡിയം, ക്ലോറിൻ, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, അയഡിൻ, കോബാൾട്ട് , എന്നിങ്ങനെ മണ്ണിലെ മൂല പദാർത്ഥങ്ങൾ മനുഷ്യ ശരീരത്തിലും ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു, മനുഷ്യ ശരീരം മണ്ണായതുകൊണ്ടാണ്. മരിക്കുമ്പോൾ, ഭൂമിയിലേക്ക് തിരികെ ചേരുന്നത്, നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു. അതിനാൽ തിരികെ ചേരും (ഉല്ല-3-19 സഭ-12-7) എഴുപതോ എൺപതോ വർഷം ഇവിടെ ജീവിക്കുന്ന മനുഷ്യൻ്റെ ശരീരത്തിലെ രാസപദാർത്ഥങ്ങളുടെ വില എത്ര നിസാരമാണ്. എന്നാൽ അതിനുള്ളിലെ ആത്മാവിൻ്റെ വില സർവ്വ ലോകത്തേക്കാളം വലുതാണ്. (മത്താ -16-26)
3) ശസ്ത്രക്രിയ (SURGERY)
ശരീരഭാഗങ്ങൾ കീറിമുറിച്ച് ശസ്ത്രകീയ നടത്തുന്നത് ഒരു പരിധിവരെ വിജയിച്ചുവരുന്നു. ഇതാദ്യമായി ചെയ്തത് ദൈവമാണ്. ഏതൻ പൂങ്കാവനത്തിൽ വെച്ച് വിജയമായിരുന്നു. ആദത്തിൽ നിന്ന് ഒരു വാരിയെല്ല് എടുത്തു അതിനെ മാംസവും ത്വക്കും പിടിപ്പിച്ചു അതുക്കൊണ്ട്. സ്ത്രീയെ ഉണ്ടാക്കി ഇതുപോലെ ഒരു ഓപ്പറേഷൻ ഇന്നുവരെ മറ്റാരും ചെയ്തിട്ടില്ല. ഇനി ഒരിക്കലും ചെയ്യുകയുമില്ല. ഏദനിൽ ദൈവം കത്തി ഉപയോഗിച്ചതായി പറഞ്ഞിട്ടില്ല. പിൻക്കാലത്ത് ഇസ്രായേലിൽ പരിച്ഛേദന ആരംഭിച്ചപ്പോൾ ചിലപ്പോഴൊക്കെ ഉപയോഗിച്ചിരുന്നത് തീക്കല്ലായിരുന്നു. അല്ലെങ്കിൽ സെപ്റ്റിക് ആകും ഇരുമ്പിലെ തുരുമ്പ് വളരെ അപകടകാരിയാണ്.
4) കൃത്രിമ ബോധക്ഷയം
ഇന്ന് ആശുപത്രികളിൽ ഓപ്പറേഷൻ നടത്തുന്നതിന് മുമ്പു. വിധേയനാകുന്ന രോഗിയുടെ ബോധം ക്ഷയിപ്പിക്കാറുണ്ടു. അതിനാവശ്യമായ മയക്കുമരുന്നുകൾ ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ കണ്ടുപിടുത്തങ്ങൾ നടക്കുന്നതിനു മുമ്പു സുബോധത്തോടെ കിടക്കുന്ന രോഗിയുടെ പച്ച ശരീരം കത്തി കൊണ്ടു അറത്തു മുറിക്കുമ്പോൾ അയാൾ വീണ്ടും വേദന കൊണ്ടു പുളഞ്ഞിരുന്നു. ഇത് കണ്ടു മനംനൊന്തിട്ടുളള ദൈവഭക്തനായ സർ ജെയിംസ് സിംപ്സൺ ഒരിക്കൽ ബൈബിൾ വായിച്ചപ്പോൾ ഒരു വേദ ഭാഗം അദ്ദേഹത്തെ വല്ലാതെ പിടിച്ചുകുലുക്കി. “യഹോവയായ ദൈവം മനുഷ്യന് ഗാഢനിദ്ര വരുത്തി. അവൻ ഉറങ്ങിയപ്പോൾ അവൻ്റെ വാരിയെല്ലുകളിൽ ഒന്നെടുത്തു അതിനുപകരം മാംസം പിടിപ്പിച്ചു. അതിനെ ഒരു സ്ത്രീയാക്കി” (ഉല്ല-2-21) അങ്ങനെയെങ്കിൽ. മനുഷ്യന് ഗാഢനിദ്ര വരുത്തിയിട്ടു അവനെ ശസ്ത്രക്രിയയ്ക്ക വിധേയനാക്കാമല്ലോ എന്ന ചിന്ത അദ്ദേഹത്തെ ഭരിച്ചു ഈ ചിന്തയാൽ ഭരിക്കപ്പെട്ട സിംപ്സൻ്റെ പ്രാർത്ഥനയോടു കൂടിയ പരിശ്രമത്തിൻ്റെ ഫലമായിരുന്നു. “ക്ലോറോഫോം”അദ്ദേഹം കണ്ടുപിടിച്ച ക്ലോറോഫോമിൻ്റെ വികസിത രൂപഭേദങ്ങളാണ് ഇന്ന് നാം കാണുന്ന മയക്കുമരുന്നുകളെല്ലാം.
ശസ്ത്രകിയാ രംഗത്ത് ജെയിംസ് സിംപ്സൻ്റെ കണ്ടുപിടുത്തം വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു സിംപ്സനോടുളള ബന്ധത്തിൽ ഒരു സംഭവം കുറിക്കട്ടെ. ഒരാൾ അദ്ദേഹത്തോടു ചോദിച്ചു. സാർ താങ്കളുടെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണ്? താൻ കണ്ടുപിടിച്ച ഏതെങ്കിലും വലിയ വസ്തുക്കളുടെ പേരു പറയുമെന്നയാൾ കരുതി. പക്ഷേ സിംപ്സൻ്റെ ഉത്തരം മറ്റൊന്നായിരുന്നു. ഒരു ക്രിസ്തുമസ് ദിവസം ഞാനൊരു പാപിയാണെന്നം എനിക്ക് രക്ഷകനെ ആവശ്യമുണ്ടെന്നും കണ്ടുപിടിച്ചതാണ്. എൻ്റെ ഏറ്റവും വലിയ കണ്ടുപിടുത്തം. പ്രിയ വായനക്കാരാ താങ്കളുടെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ത്?
5) കണ്ണീർവാതകം മഞ്ഞുകട്ടയിൽ സൂക്ഷിക്കാം.( T. N. T.GASPRESERV-EDiNiCE)
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും ഘടകകക്ഷികളും ജർമനിയോടു തോൽക്കുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തിൽ രാജ്യത്തെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യുന്നവർക്ക് തക്കതായ പാരിതോഷികം കൊടുക്കുമെന്ന് ജോർജ് ചക്രവർത്തി പ്രഖ്യാപിച്ചു. ഈ സമയത്ത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ സയൻസ് പ്രൊഫസറും സീയോൻ സംഘത്തിൻ്റെ പ്രസിഡൻ്റമായിരുന്ന ഡോ: വൈസ് മാൻ ബൈബിൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇയ്യോബിൻ്റെ പുസ്തകം-(38-22) വാക്യങ്ങൾ അദ്ദേഹത്തെ വല്ലാതെ പിടിച്ചുകുലുക്കി. നീ ഹിമത്തിൻ്റെ ഭണ്ഡാരത്തോ ചെന്നിട്ടുണ്ടോ? കൽ മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുളള നാളിലേക്കും സംഗ്രഹിച്ചു വെച്ചിരിക്കുന്നു. ക്രിയാത്മകതയോടെ അദ്ദേഹം പ്രവർത്തിച്ചു. മഞ്ഞു പായ്ക്കറ്റിൽ.T. N. T.ട്രൈ (നൈട്രേറ്റൊലു ഈൻ) നിഷ്പ്രയാസം യുദ്ധ സ്ഥലത്തേക്ക കൊണ്ടുപോയി. ബ്രിട്ടൻ ജയിച്ചു. പാരിതോഷികമായി യെഹൂദന് പാലാസ്റ്റീനിലേക്കളള കുടിയേറ്റ സ്വാതന്ത്ര്യം ലഭിച്ചു.
ബൈബിളിലെ പ്രധാനപ്പെട്ട വിഷയം
യേശുവിൻ്റെ രണ്ടാം വരവ് അതി ഗൗരവമുള്ളതും അനിഷേധ്യവുമായ ഒരു വിഷയമാണ്. ബൈബിളിൽ കർത്താവിൻ്റെ ഒന്നാം വരവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതിൻ്റെ എട്ടു മടങ്ങാണ്, രണ്ടാം വരവിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഒന്നാം വരവ് കൃത്യമായി സംഭവിച്ചെങ്കിൽ രണ്ടാം വരവും സംഭവിക്കും. പുതിയ നിയമത്തിൽ 318 പ്രാവശ്യം, പറഞ്ഞിരിക്കുന്നു. (എബ്രായർ-9-28) തനിക്കായി കാത്തു നിൽക്കുന്നവരുടെ രക്ഷക്കായി അവൻ രണ്ടാമതും പ്രത്യക്ഷനാകും, ആകാശവും ഭൂമിയും മാറിപ്പോയാലും എൻ്റെ വചനങ്ങൾ മാറിപ്പോകുകയില്ല (മത്തായി-24-35) ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തൻ്റെ വാഗ്ദാത്വം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടെ ദീർഘ ക്ഷമ കാണിക്കുന്ന തേയുള്ളൂ. (2 പത്രോസ് 3-9) ആകയാൽ ആ നാളും നാഴികയും നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ, (മത്തായി 25-13)
Dear Pastor
Very valuable
God Bless You !!!