പാസ്റ്റർ തോമസ് ജോൺ, ഫിലാഡൽഫിയ.
കേരളത്തിൽ തിരുവല്ലായില്‍ ജനിച്ചുവളര്‍ന്നു. ദൈവത്തിന്റെ സമയം ആയപ്പോള്‍ 1986-ല്‍ ദൈവവേലയില്‍ കടന്നുവരുവാന്‍ കര്‍ത്താവ് കൃപ നല്‍കി. ജയിലുകള്‍, കോളജുകള്‍, ഭവനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദൈവവചനങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം നടത്തി. 1991-ല്‍ ഫിലാഡല്‍ഫിയായില്‍ വന്നുചേര്‍ന്നു. പാസ്റ്റര്‍ എം.സി. എബ്രാഹം ശുശ്രൂഷിക്കുന്ന സഭയില്‍ സഹശുശ്രൂഷകനായി മുന്നോട്ടു പോകുന്നു. 29 വര്‍ഷമായി എല്ലാ വര്‍ഷവും ഇന്‍ഡ്യയില്‍ രണ്ടുമാസം പോയി വടക്കേ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തെ പ്രകീർത്തിക്കുന്ന ചില പാട്ടുകളും എഴുതുവാന്‍ കര്‍ത്താവ് അവസരം തന്നു. ആ പാട്ടുകള്‍ സിഡിയില്‍ ആക്കി തരുന്നത് ശങ്കരത്തില്‍ രാജു ആണ്. ആ സഹോദരനായി ദൈവത്തെ സ്തുതിക്കുന്നു. അദ്ദേഹത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ…

യേശുക്രിസ്തു പറയുന്നു: ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. (മത്തായി 5:13)
ഉപ്പിനെക്കുറിച്ചു നമുക്കു അല്പം ചിന്തിക്കാം.
ലോകം, അത്ഭുതങ്ങളുടെ ലോകമാണ്. പ്രകൃതിയില്‍, ശാസ്ത്രത്തില്‍, സാങ്കേതികവിദ്യയില്‍ കണ്ടുപിടുത്തങ്ങളില്‍ ഒക്കെ അത്ഭുതങ്ങള്‍ കാണാറുണ്ട്. ഉപ്പ് ഒരു അത്ഭുതമാണ്. സോഡിയവും ക്ലോറൈഡും കൂടിചേര്‍ന്നതാണ്. ഉപ്പ്, രണ്ടും തനിയെ ഉയോഗിച്ചാല്‍ വിഷയമാകുമെങ്കിലും ഒന്നായിത്തീരുന്ന ഉപ്പ് രുചികരമായ വസ്തുവായി തീരുന്നു.
ഉപ്പിന്റെ പ്രയോജനം പലവിധത്തിലാണ്.
- ഉപ്പ് ഭക്ഷണത്തിന് രുചി വരുത്തുന്നു.
യഹോവ നല്ലവന്‍ എന്നു രുചിച്ചറിയുവിന്‍ (സങ്കീ. 34:8), നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചി വരുത്തിയതും ആയിരിക്കട്ടെ (കൊലോ. 4:6). നാം നമ്മുടെ വാക്കുകൊണ്ട് മറ്റുള്ളവരെ താങ്ങുന്നവരും ആശ്വസിപ്പിക്കുന്നവരും ആയിരിക്കട്ടെ. - ഉപ്പ് ഭക്ഷണത്തില്‍ മറഞ്ഞിരിക്കുന്നു.
നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു (കൊലൊ,3:3). നാം ക്രൂശില്‍ മറയുകയും കര്‍ത്താവിനെ നമ്മില്‍ വെളിപ്പെടുത്തുകയും ചെയ്യുന്നവരായിരിക്കണം. - ഉപ്പ് ഭക്ഷണത്തില്‍ ചേര്‍ത്താല്‍ അതിനെ വേര്‍തിരിപ്പാൻ കഴിയുകയില്ല
അതുപോലെ നാം ക്രിസ്തുവില്‍ ഒന്നായിത്തീരുന്നവര്‍, അല്ലെങ്കില്‍ ക്രിസ്തുവുമായി പിരിയാബന്ധം ഉള്ളവരായിരിക്കേണം. ഉപ്പ് ഭക്ഷണത്തില്‍ അലിഞ്ഞുചേരുന്നതുപോലെ ദൈവസ്‌നേഹം നമ്മില്‍ അലിഞ്ഞുചേര്‍ന്നിട്ടു ക്രിസ്തു യേശുവിലുള്ള ഭാവം നമ്മില്‍ ഉണ്ടാകണം (ഫിലി. 2:5). - ഉപ്പ് സമാധാനത്തെ കാണിക്കുന്നു
ഉപ്പ് നല്ലതുതന്നെ എന്നാല്‍ ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാല്‍ അതിനു രസം വരുത്തും. നിങ്ങളില്‍ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍ (മര്‍ക്കോ. 9:50). ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ (കൊലൊ. 3:15). രണ്ടു ഗോത്രതലവന്മാര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ വാള്‍മുനയില്‍ ഉപ്പ് വച്ച് പരസ്പരം കൈമാറുന്ന ഒരു പതിവുണ്ടായിരുന്നു. തങ്ങളുടെ വാള്‍ പരസ്പരം ഒരിക്കലും അപരന്റെ രക്തം ചിന്തുകയില്ല എന്ന ഉടമ്പടി ആയിരുന്നു അത്. യഹൂദര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പറയാറുള്ളവരും (ഷലോം) സമാധാനം അവര്‍ക്ക് പ്രിയപ്പെട്ട പദമാണ്. ഗ്രീക്കുകാര്‍ക്ക് ഇഷ്ടപദം (ഖാറീസ്) കൃപ ആണ്. യേശുക്രിസ്തുവില്‍ യഹൂദനും യവനനും ഒന്നാണെന്നു കാണിക്കുവാന്‍ പൗലോസ് കൃപയും സമാധാനവും ഒന്നിച്ചുപയോഗിച്ചു. സമാധാനപ്രഭുവാകുന്ന യേശുക്രിസ്തു ഒരുവനില്‍ വാഴുമ്പോള്‍, സമാധാനത്തില്‍ ജീവിക്കുവാന്‍ കഴിയുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം (ലൂക്കാ 2:14). - ഉപ്പ് കൂട്ടായ്മയെ കാണിക്കുന്നു (കൊയ്‌നോനിയ ഗ്രീക്ക് പദം)
മുന്‍കാലങ്ങളില്‍ വിവാഹം കഴിഞ്ഞു ഭക്ഷണത്തിനിരിക്കുമ്പോള്‍ ആദ്യം വിളമ്പിയിരുന്നത് ഉപ്പായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയെ ഇത് കാണിക്കുന്നു. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും നാം നിരന്തര കൂട്ടായ്മയുള്ളവരായിരിക്കണം. അതുപോലെ വിശ്വാസികള്‍ തമ്മില്‍ കൂട്ടായ്മ ഉണ്ടായിരിക്കണം. എനിക്കും ബര്‍ന്നബാസിനും കൂട്ടായ്മയുടെ വലങ്കൈ തന്നുവെന്ന്, അപ്പൊസ്തലനായ പൗലോസ് ഗലാ. 2:9ല്‍ പറയുന്നു. - ഉപ്പ് ദൈവസന്നിധിയില്‍ വിലപ്പെട്ടതാണ്
നിന്റെ ദൈവത്തിന്റെ നിയമത്തില്‍ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത് (ലേവ്യ 2:13). ലോകം വിശ്വാസിയെ വിലകുഞ്ഞവരും നിസ്സാരന്മാരുമായി കാണുമ്പോള്‍ ദൈവസന്നിധിയില്‍ വിലയേറിയവരും മാന്യരുമായി ദൈവം നമ്മെ കാണുന്നു. ഇത് നമുക്ക് എത്ര പ്രത്യാശയും ആശ്വാസവുമാണ് നല്‍കുന്നത്. - ഭക്ഷണത്തിന് ഉപ്പ് മുന്‍പന്‍ ആകരുത്
ഭക്ഷണത്തില്‍ ഉപ്പ് മുന്‍പന്‍ ആയാല്‍ ഭക്ഷണത്തിന്റെ രുചി നഷ്ടപ്പെടും. ഭക്ഷണം ഉപയോഗശൂന്യമാകും. ഓരോ വിശ്വാസിയും തന്റെ ജഡം ഉയരാതെ സൂക്ഷിച്ച് ആത്മാവില്‍ നിറഞ്ഞ് ജഡത്തെ നിയന്ത്രിച്ചു നടത്തേണം. ആത്മാവിന്റെ ഫലം കായിക്കുന്നവരുമാകണം (ഗലാ. 5:22). - ഉപ്പ് ഒരു ഔഷധമാണ്
പണ്ടുകാലങ്ങളില്‍ ഉപ്പ് ഒരു ഔഷധമായി ഉപയോഗിച്ചിരുന്നു (യെഹ. 16:4). യഹൂദസ്ത്രീകള്‍ കുട്ടികളെ ഉപ്പ് തേച്ച് കുളിപ്പിക്കുമായിരുന്നു. കേടാകുവാന്‍ സാദ്ധ്യതയുള്ള വസ്തുക്കള്‍ കേടാകാതെ സൂക്ഷിക്കുവാന്‍ ഉപ്പ് ഉപയോഗിച്ചിരുന്നു, സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു (സദൃ. 17:22). - ഉപ്പ് ദാഹം ഉളവാക്കുന്നു
കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ള മനുഷ്യര്‍ക്ക് ഉപ്പ് ആവശ്യമാണ്. ആത്മാക്കളെ നേടുവാനുള്ള വലിയ ദാഹം വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കേണം ക്രൂശില്‍ ഒരു ദാഹം കാണുന്നു. കൊക്കകോളയുടെ സ്ഥാപകന്റെ ആഗ്രഹവും ദാഹവും ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും കൊക്കകോള കുടിക്കണമെന്നതാണ്. ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരു പ്രാവശ്യമെങ്കിലും സുവിശേഷം കേള്‍ക്കുവാന്‍ ഇടവരുത്തണമെയെന്ന് നാം പ്രാര്‍ത്ഥിക്കുകയും അതിനായി പ്രവൃത്തിക്കുകയും വേണം. നിര്‍ബന്ധം എന്റെമേല്‍ കിടക്കുന്നു. സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം എന്ന് പൗലോസ് പറയുന്നു. - ഉപ്പ്പരല്‍ ഇടിച്ചു പൊടിക്കാറുണ്ട്
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചിവരുത്തുവാന്‍ ഉപ്പിന്റെ വീര്യം ബലികഴിക്കുന്നു. ക്രൂശില്‍ തകര്‍ക്കപ്പെട്ട കര്‍ത്താവിന്റെ കഷ്ടപ്പാടുകളെ ഇതു കാണിക്കുന്നു. മരണത്തിന്റെ ശക്തിയില്‍നിന്നും നമ്മുടെ പ്രാണനെ വീണ്ടെടുക്കുവാന്‍ നമ്മുടെ രക്ഷിതാവിന്റെ പ്രാണല്‍ ബലിയായിത്തീര്‍ന്നു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെമേല്‍ ആയി. അവന്റ അടിപ്പിണരുകളാല്‍ നമുക്ക് സൗഖ്യം വന്നുമിരിക്കുന്നു (യെശ. 53:5).
ആകയാല്‍ കര്‍ത്താവു നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നതുപോലെ ഭൂമിയുടെ ഉപ്പായിത്തീരുവാന്‍. മറ്റുള്ളവരുമായി കൂട്ടായ്മ ആചരിക്കുന്നവരായി മറ്റുള്ളവര്‍ക്ക് സമാധാനം നല്‍കുന്നവരായി. ആശ്വാസം നല്‍കുന്നവരായിത്തീരുവാന്‍ കര്‍ത്താവ് എല്ലാവര്‍ക്കും കൃപ നല്‍കി സഹായിക്കട്ടെ. നമ്മുടെ കര്‍ത്താവ് വേഗം വരുന്നു. അവനെ എതിരേല്‍പ്പാന്‍ നമുക്ക് ഒരുങ്ങാം, കര്‍ത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ…