17.1 C
New York
Sunday, September 26, 2021
Home Religion മാരാമണ്‍ കണ്‍വന്‍ഷന് ഒരു സെഷനില്‍ പരമാവധി 200 പേര്‍ മാത്രം.

മാരാമണ്‍ കണ്‍വന്‍ഷന് ഒരു സെഷനില്‍ പരമാവധി 200 പേര്‍ മാത്രം.


വാർത്ത: കൊച്ചുമോൻ, പത്തനംതിട്ട

പത്തനംതിട്ട: ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എ യുടെ സാന്നിധ്യത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 65 വയസിന് മുകളില്‍ പ്രായമുള്ളവരേയും 10 വയസില്‍ താഴെ പ്രായമുള്ളവരേയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കും.

ആരോഗ്യ വകുപ്പ് കണ്‍വന്‍ഷന്‍ നഗറില്‍ പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. കെ.എസ്.ആര്‍.ടി.സി കണ്‍വന്‍ഷന് എത്തുന്നവരുടെ സൗകര്യാര്‍ഥം ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തരമായി പൂര്‍ത്തിയാക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും യാചക നിരോധനം ഏര്‍പ്പെടുത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പഞ്ചായത്തുതല സ്‌ക്വാഡുകള്‍ പരിശോധന നടത്തും.

പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ അനുമതി നല്‍കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ് വകുപ്പുകള്‍ കണ്‍വന്‍ഷന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേതുപോലെ ഏര്‍പ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണങ്ങള്‍ അടൂര്‍ ആര്‍ഡിഒ ഏകോപിപ്പിക്കും. തിരുവല്ല, കോഴഞ്ചേരി തഹസില്‍ദാര്‍മാരെ കോ-ഓര്‍ഡിനേറ്ററായും നിയോഗിച്ചു.

യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി ഫാ.ജോര്‍ജ് എബ്രഹാം, ലേഖക സെക്രട്ടറി സി.വി. വര്‍ഗീസ്, ട്രഷറാര്‍ അനില്‍ മാരാമണ്‍, സഭാ ട്രസ്റ്റി പി.പി.അച്ചന്‍കുഞ്ഞ്, മാനേജിംഗ് കമ്മിറ്റി അംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനീഷ് കുന്നപ്പുഴ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (45)

2021 ഓഗസ്റ്റ് 19, ഒരു ഉത്രാടത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ എൻറെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണത്തിന് അനുബന്ധമായി തൃശ്ശൂർ മാത്രം നടത്തുന്ന പുലിക്കളി അല്ലാതെ മറ്റൊന്നല്ല. ഒരു മാസം മുമ്പേ പുലിക്കളിക്കു വേണ്ട...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (44)

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾക്ക് മറ്റൊരു പേരാണ് ഓണമെന്ന് പറയാം. ജാതിമതഭേദങ്ങൾക്കപ്പുറം ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ ആഘോഷിക്കുന്നു എന്നതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. സമ്പന്നനോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (43)

എന്റെ സങ്കല്പത്തിലെ ഓണക്കാലം വെറുമൊരു സങ്കല്പമെന്നു പറയേണ്ടതല്ല. മുപ്പതു വർഷങ്ങൾക്കു മുൻപ് എന്റെ ബാല്യ കാലത്ത് ഞാൻ അനുഭവിച്ചറിഞ്ഞ അതേ ഓണക്കാലമാണ്. കള്ളക്കർക്കിടക്കത്തിന്റെ പഞ്ഞക്കാലം കഴിച്ചു കൂട്ടി, ആടിക്കാലം കനിഞ്ഞു തരാറുള്ള ,പത്തു...

തിരിഞ്ഞുനോക്കുമ്പോൾ – കല്പന

മലയാള ചലച്ചിത്രലോകത്തെ നർമ്മത്തിന്റെ പെൺമുഖമായിരുന്നു കല്പന എന്ന കല്പന രഞ്ജിനി. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ നായികാപദം അലങ്കരിക്കാനുള്ള അവസരം ലഭിച്ചുള്ളുവെങ്കിലും ആസ്വാദകമനസ്സുകളിൽ കല്പന എന്ന നടിയുടെ സ്ഥാനം പലപ്പോഴും നായികമാർക്കും...
WP2Social Auto Publish Powered By : XYZScripts.com
error: