അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ.
നമ്മളുടെ പ്രിയൻ ശ്രീ രാജു ശങ്കരത്തിൽ ഫിലഡൽഫിയ സെൻറ് ഗ്രിഗോറിയോസ് ഇടവക അംഗം, അദ്ദേഹം ഒരു ഓൺലൈൻ പത്രം . മലയാളി മനസ്സ് എന്ന പേരിൽ പുതിയ വർഷത്തിന്റെ ആരംഭമായ , പുതിയ ദശകത്തിന്റെ ആരംഭമായ ഈ വരുന്ന 2021. ജനുവരി ഒന്നുമുതൽ പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു . എല്ലാ ആശംസകളും ഈ സമയത്ത് നേരുന്നു .
അദ്ദേഹത്തിനു ഒരേ സമയം തന്നെ മാധ്യമ കാര്യങ്ങളുമായിട്ട് ബന്ധമുണ്ട്. കാരണം അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ മാത്യു ശങ്കരത്തിൽ ഒരു സീനിയർ പ്രസ് റിപ്പോർട്ടറും മാധ്യമ പ്രവർത്തകനുമാണ് അതേസമയം തന്നെ അദ്ദേഹത്തിന് പൗരോഹിത്യ പാരമ്പര്യമുണ്ട്. കുമ്പഴ. ശങ്കരത്തിൽ കുടുംബം അനേകം വൈദികരാൽ ധന്യമായിട്ടുള്ള കുടുംബമാണ് . ഇപ്പോൾ ശങ്കരത്തിൽ കുടുംബത്തിൽ അനേകം വൈദികരുണ്ട് . അദ്ദേഹത്തിന്റെ സഹോദരനാണ് നമുക്കേറെ സ്നേഹമുള്ള ജോൺ ശങ്കരത്തിൽ അച്ഛൻ.
സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു പത്രമായിട്ട് മലയാളിയുടെ മനസായിട്ട് പ്രവർത്തിക്കുവാൻ ശ്രീ രാജു ശങ്കരത്തിൽന്റെ ഈ പുതിയ ഓൺലൈൻ പത്ര മാധ്യമത്തിന് ഇടയാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ .