അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ളീമീസ് മെത്രാപ്പോലീത്താ.
(തുമ്പമൺ ഭദ്രാസനാധിപൻ)
ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ ആദ്യമായിട്ട് തന്നെ എല്ലാവരെയും അറിയിക്കുന്നു . നമ്മുടെ തുമ്പമൺ ഭദ്രാസനത്തിൽ പെട്ട കുമ്പഴ സെൻ മേരീസ് ഓർത്തഡോക്സ് വലിയ കത്തിഡ്രൽന്റെ മകനായ രാജു ശങ്കരത്തിൽ ഫിലാഡൽഫിയയിൽനിന്ന് മലയാളി മനസ്സ് എന്ന പേരിൽ ആരംഭിക്കുന്ന ഓൺലൈൻ പത്രത്തിന് പ്രചുര പ്രചാരം ഉണ്ടാകട്ടെ എന്ന് ബലഹീനനായ നാം സന്തോഷത്തോടുകൂടി വളരെ ഹൃദ്യമായി ആശംസിക്കുന്നു.
ഇദ്ദേഹത്തിൻറെ ഈ വിധത്തിലുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ സഹ സംവിധാനങ്ങളുപയോഗിച്ച് ലോകം മുഴുവൻ പ്രചരിപ്പിക്കുവാനും അതിൽ നിന്ന് നന്മകൾ കാണുവാനും അവർക്ക് ഇടയാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു.