.2021 ജനുവരി ഒന്നാം തീയതി മുതൽ രാജു ശങ്കരത്തിൽ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന. മലയാളി മനസ്സ് എന്ന പത്രത്തിന് എല്ലാ ആശംസകളും വിജയവും അറിയിക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ലിഖിതമായ പത്രങ്ങൾ വായിക്കുന്നത് ഇന്ന് വളരെ വിരളമാണ്. ഇലക്ട്രോണിക് മീഡിയയിലൂടെ വായനയും എഴുത്തുകുത്തുകളും എല്ലാം സുഖമമായിരിക്കുന്ന ഒരു കാലഘട്ടത്തിൽ മലയാളി മനസ്സിന് മാത്രമാണ് മനസ്സ് വെച്ച് ലിഖിത രൂപത്തിലുള്ള മലയാളത്തിലെ പത്രവും വാർത്തകളും എല്ലാം വായിക്കുവാൻ തക്കവണ്ണം താല്പര്യമുളവാകുന്നത് .
മലയാളിയുടെ തനിമയും സംസ്കാരവും നിലനിർത്തുവാൻ മലയാളി മനസ്സ് എന്ന പ്രസിദ്ധീകരണത്തിലൂടെ രാജു ശങ്കരത്തിലിന്റെ കൂടെ പ്രവർത്തിക്കുന്ന ആളുകൾക്കും സാധ്യമായി തീരട്ടെ എന്നത് ഞാൻ പ്രത്യേകമായിട്ട് ആശംസിക്കുന്നു .
ക്രിസ്തുമസിന്റെ ഒരു കാലയളവും നവവത്സരത്തിന്റെ ദിവസങ്ങളുമുള്ള പശ്ചാത്തലത്തിലാണ് ഈ പ്രസിദ്ധീകരണം പുറത്തുവരുന്നത് ഏറെ അനുഗൃഹീതമായ ക്രിസ്തുമസ്സിന്റെതായിട്ടുള്ള അനുഗ്രഹങ്ങൾ ഏവർക്കും ലഭ്യമായി തീരുവാൻ ഈ കാലഘട്ടത്തിൽ ഇടയാകട്ടെ.
പുതിയ സാധ്യതകളും വെല്ലുവിളികളും നിറഞ്ഞതായിളള ഒരു വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ നല്ല ധൈര്യത്തോടും ഉറപ്പോടും വിശ്വാസത്തോടും പ്രത്യാശകളോടും ചുവടുകൾ വെക്കുവാൻ തക്കവണ്ണം ഏവർക്കും നവവത്സരത്തിൽ സാധ്യമായി തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. മലയാളി മനസ്സ് എന്ന പ്രസിദ്ധീകരണത്തിന് ഒരിക്കൽ കൂടി എല്ലാ വിജയങ്ങളും, ആശംസിച്ചുകൊണ്ട് . ഞാനെന്റെ ആശംസകൾ ഏവരെയും അറിയിക്കുന്നു. നന്ദി നമസ്കാരം.