യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്താ
2021 ജനുവരി ഒന്നാം തീയതി മുതൽ. മലയാളി മനസ്സ് എന്ന പേരിൽ ഒരു പുതിയ ഓൺലൈൻ പത്രം ആരംഭിക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷിക്കുന്നു. പത്ര മാധ്യമരംഗത്തും സാമൂഹിക സേവന രംഗത്തും ഏറെ പരിചിതനായ പ്രിയപ്പെട്ട ശ്രീ .രാജു ശങ്കരത്തിൽ ചീഫ് എഡിറ്ററായി ആരംഭിക്കുന്ന ഈ പത്രം വായനക്കാർക്ക് ഏറെ ആസ്വാദ്യകരമായി തീരുമെന്നുള്ളതിൽ സംശയമില്ല.
അമേരിക്കൻ മലയാളി സമൂഹത്തിലെ വിവിധ സഭാ സാമൂഹിക സാമുദായ രാഷ്ട്രീയ തലങ്ങളെ സ്പർശിച്ചുകൊണ്ട് നിഷ്പക്ഷമായ രീതിയിൽ, സ്വതന്ത്രമായ രീതിയിൽ ആശയവിനിമയം നിർവഹിക്കുവാനായിട്ട് പത്രധർമ്മതിലൂടെ പ്രിയപ്പെട്ട രാജുവിനും സഹപ്രവർത്തകർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
അമേരിക്കയിൽ ജീവിക്കുന്ന മലയാളികളുടെ ജീവിത സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഉയർച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കാവുന്ന സാധ്യതകളെ കണ്ടെത്തി അത് പരിചയപ്പെടുത്തുന്നതുമായ പംക്തികളും ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും എന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിക്കട്ടെ. അതുപോലെതന്നെ മലയാളികൾക്ക് എത്തിച്ചേരാവുന്ന തൊഴിൽ സാധ്യതകൾ , കുടുംബ പരിപാലനം, അമേരിക്കൻ രാഷ്ട്രീയത്തിലേക്ക്ള്ളതായ നമ്മുടെ പങ്കാളിത്തം തുടങ്ങിയ മേഖലകളും ഒക്കെയും ഉൾപ്പെടുത്തുന്നത് വായനക്കാർക്ക് പ്രയോജനകരമായി തീരുമെന്നതിൽ സംശയമില്ല.
ഒരിക്കൽ കൂടി ഈ പുതിയ ഓൺലൈൻ പത്രത്തിന് യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനത്തിന്റെതായുള്ള എല്ലാ ആശംസകളും നേരുന്നു. ഈ പുതിയ ഉദ്യമം അനുഗ്രഹകരമായ തീരട്ടെ. പുതിയ വത്സരത്തിന്റെ സമ്മാനമായി ആരംഭിക്കുന്ന ഈ സംരംഭത്തിന് എല്ലാവിധമായ വിജയാശംസകളും നേരുന്നു. എല്ലാ വായനക്കാർക്കും സമാധാന സമർത്ഥമായ ഐശ്വര്യപൂർണ്ണമായ ഒരു പുതിയ വർഷം ആശംസിക്കുകയും ചെയ്യുന്നു.
- അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്താ.