17.1 C
New York
Tuesday, September 26, 2023
Home Religion മഥുര വൃന്ദാവൻ - (🙏ആത്മീയ പാതയിലൂടെ ഒരു യാത്ര🙏)

മഥുര വൃന്ദാവൻ – (🙏ആത്മീയ പാതയിലൂടെ ഒരു യാത്ര🙏)

ശ്രീ നാരായണ മാരാർ മാഷ്✍

ഉത്തർപ്രദേശിലാണ് മഥുര.

രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് 160 കിലോമീറ്റർ റോഡ്മാർഗം സഞ്ചരിച്ചാൽ മഥുരയിലെത്താം. കൃഷ്ണചരിതവുമായി ബന്ധമുള്ള ഒട്ടേറെ സ്ഥലങ്ങളും ക്ഷേത്രങ്ങളുമാണ് മഥുരയുടെ പ്രധാന ആകർഷണം.കൃഷ്ണന്റെ ജന്മസ്ഥലത്തിനു പുറമെ വൃന്ദാവനവും ഗോവർധനവും എല്ലാം ചുറ്റുവട്ടത്തായി ഉണ്ട്. വൃന്ദാവനം ഭാരതീയരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ഇടം മാത്രമല്ല. കൃഷ്ണഭക്തി, പ്രേമം, സമർപ്പണം തുടങ്ങിയ സമ്മിശ്രവികാരങ്ങൾ കൂടിയാണ്. ഡൽഹിയെപോലെ യമുനയുടെ തീരത്താണ് മഥുരയും. ഭഗവാന്റെ ജന്മസ്ഥാനം കാണാനും ആരാധന നടത്താനും എത്തുന്ന ഭക്തരുടെ തിരക്ക് നട്ടുച്ചനേരത്തും പ്രകടമാണ്.

കൃഷ്ണ ജന്മസ്ഥാൻ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കാണ് എല്ലാവരും ആദ്യം ചെല്ലുന്നത്. കംസനാൽ തടവിലാക്കപ്പെട്ട ദേവകി കൃഷ്ണന് ജന്മംനൽകിയെന്ന് വിശ്വസിക്കപ്പെടുന്ന ജയിലിന് ചുറ്റുമാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്.വിശാലമായ ക്ഷേത്രവളപ്പിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കർശനമായ സുരക്ഷാപരിശോധനകൾക്ക് ശേഷമാണ്. ക്യാമറയോ മൊബൈൽഫോണുകളോ ബാഗുകളോ ഒന്നും അകത്തേക്ക് പ്രവേശിപ്പിക്കില്ല. കൃഷ്ണൻ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കാരാഗൃഹത്തിനകത്തുവരെ സന്ദർശകരെ അനുവദിക്കുന്നു. അയ്യായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ അവതരിച്ച ആ പുണ്യാത്മാവിന്റെ ജന്മഗൃഹം ആരെയും ഭക്തിയുടെ ആനന്ദകോടിയില്‍ എത്തിക്കും. കണ്ണുകൾ നിറഞ്ഞൊഴുകും ..പുരാതനകാലത്ത് രാജാധികാരം സ്ഥാപിക്കുന്നതിനുള്ള യുദ്ധങ്ങളിൽ നശിപ്പിക്കപ്പെട്ട ക്ഷേത്രം പലതവണ പുനർനിർമിക്കപ്പെട്ടു. ഇന്നു കാണുന്ന ക്ഷേത്രം 1950-കളിലാണ് നിർമിച്ചത്. ക്ഷേത്രത്തിന്റെ ചുമരുകളിൽ ശ്രീകൃഷ്ണന്റെ ജീവിതത്തിൽനിന്നുള്ള സന്ദർഭങ്ങൾ പെയിന്റു ചെയ്തിട്ടുണ്ട്. പുറമെ രാധാകൃഷ്ണൻമാരുടെ വർണശബളമായ ശില്പങ്ങളും നിറയെ ഉണ്ട്.

ഷേത്രത്തിനോട് ചേർന്ന് വിശാലമായ മുസ്ലിം പള്ളിയും നിലകൊള്ളുന്നു. 1661-ൽ മുഗൾ ചക്രവർത്തി ഔറംഗസീബ് നിർമിച്ചതാണ് ഈ ആരാധനാലയം. തൊട്ടുതൊട്ടു നിൽക്കുന്ന പള്ളിക്കും അമ്പലത്തിനും തോക്കേന്തിയ സുരക്ഷാസൈനികർ കാവൽനിൽക്കുന്നു.
ഗർഭഗൃഹത്തിനും ക്ഷേത്രത്തിനും പുറമെ ഒട്ടേറെ ഹിന്ദു ആരാധനാലയങ്ങൾ ഇവിടെയുണ്ട്.

അടുത്തുതന്നെയാണ് ഗോകുലം. അവിടെ ശ്രീകൃഷ്ണന്റെ ബാലലീലകൾ അരങ്ങേറിയ നിരവധി ഇടങ്ങൾ. വിശ്വകർമാവിനാൽ പണികഴിപ്പിക്കപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന നന്ദഗോപരുടെ വസതിയുടെ ഭാഗങ്ങൾ അവിടെ കാണാം. 84 തൂണുകളിൽ പലതും വളരെ പ്രാചീനവും ഭഗവാന്റെ കൈപ്പാടുകൾ പതിഞ്ഞവയുമാണെന്ന് കരുതപ്പെടുന്നു. ധാരാളം പശുക്കളുള്ള ഗോശാല കാണാനും പശുക്കൾക്ക് ഭക്ഷണ ഉരുളകൾ നൽകാനും അവസരമുണ്ട്.

മഥുരയില്‍ തന്നെ അനന്തമായി വ്യാപിച്ചുകിടക്കുന്ന തുളസിത്തോട്ടമാണ് വൃന്ദാവനം. ബാലനായ കണ്ണന്‍ ഗോപികാഗോപന്മാരോടൊപ്പം കളിച്ച നടന്ന സ്ഥലം. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഈ പൂന്തോട്ടം കൃഷ്ണഭക്തരുടെ മുഴുവന്‍ സ്വപ്നഭൂമിയായി നിലനില്‍ക്കുന്നു. കാലത്തിന്റെ പ്രയാണം ഈ ഭൂപ്രദേശത്തെ കുറെയൊക്കെ വിഴുങ്ങിയെങ്കിലും വൃന്ദാവനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് കുറച്ചുഭാഗം ഇന്നും തുളസീവനമായി നിലനില്‍ക്കുന്നു. ഇപ്പോഴും രാത്രികാലങ്ങളിൽ കൃഷ്ണനും ഗോപികമാരും ഇവിടെ നൃത്തം ചൈയ്യാൻ വരും എന്നാണ് സങ്കൽപം ….അവിടെ കാണുമ്പോൾ തന്നെ ഒരു നിഗൂഢത തോന്നും ….സന്ധ്യക്ക് ശഷം അവിടെ ആർക്കും പ്രവേശനമില്ല .. ഉണ്ണിക്കണ്ണന്‍ മണ്ണുവാരിത്തിന്ന സ്ഥലം ഇവിടെയാണ്. ഇവിടുത്തെ മണ്ണ് ഭക്തജനങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കാറുള്ളതായും ഇവിടെയുള്ളവര്‍ പറയുന്നു. ഇതിന് സമീപമുള്ള തീര്‍ത്ഥക്കുളം ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ ഊതിയ സ്ഥലം എന്നും കരുതിപ്പോരുന്നു. ഇവിടെയെല്ലാം എപ്പോഴും കൃഷ്ണമന്ത്രങ്ങളാല്‍ മുഖരിതമാണ്.

ഇവിടുത്തെ വൃന്ദാവന്‍ ക്ഷേത്രത്തില്‍ കൃഷ്ണനേയും രാധയേയും ആരാധിക്കുന്നു. പ്രാചീനമായ ഹൈന്ദവ ചരിത്രം പ്രതിപാദിക്കുന്ന പഴക്കം ചെന്ന ക്ഷേത്രമാണ് മഥുര വൃന്ദാവന്‍ ക്ഷേത്രം. 1590- ല്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രം. വൃന്ദാവനം എന്നത് പുരാതന സംസ്‌കൃത നാമമാണ്. ‘വന തുളസി’ എന്ന പേരില്‍ നിന്നാണ് വൃന്ദാവനം ഉണ്ടായത്. ഇതിന് സമീപത്തായി ക്ഷേത്രത്തോട് ചേര്‍ന്ന് ക്ഷേത്രക്കുളവുമുണ്ട്. താന്‍സന്റെ ഗുരുവായ ഹരിദാസിന്റെയും അനേകം ശ്രീകൃഷ്ണ ഭക്തരുടെയും സമാധികള്‍ വൃന്ദാവനത്തിലുണ്ട്.ഇവിടെ അനേകം ഗോശാലകളും കാണാം. വനനിബിഡമായിരുന്നു എന്നു പറയപ്പെടുന്ന ഇവിടെ ഇന്ന് വനമില്ല. അന്ന് മയില്‍, കുരങ്ങുകള്‍, പശു, പക്ഷിജാലങ്ങള്‍ എന്നിവ ഏറെ അധിവസിച്ചിരുന്നു. എന്നാല്‍ പശുക്കളുടെയും കുരങ്ങുകളുടെയും സാന്നിദ്ധ്യം ഇന്നും ഉണ്ട്. ഇന്ന് ഇത് ലോകപ്രശസ്ത ക്ഷേത്രസമുച്ചയമായി അറിയപ്പെടുന്നു

വൈഷ്ണവവിശ്വാസവുമായി വൃന്ദാവനത്തിനു അഭേദ്യമായ ബന്ധമുണ്ട്.ശ്രീകൃഷ്ണണനുമായി ബന്ധപെട്ട നിരവധി ആഘോഷങ്ങൾ എല്ലാവർഷവും ഇവിടെ നടക്കാറുണ്ട്.ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി നിരവധിഭക്തന്മാർ ഇവിടെ എല്ലാവർഷവും എത്തിചേരാറുണ്ട്.

ഭാഗവതപുരാണത്തിൽ ശ്രീകൃഷ്ണനും സഹോദരൻ ബലരാമനും മറ്റു ഗോപാലകന്മാരും ബാല്യകാലത്തിൽ ചിലവഴിച്ച സ്ഥലമായാണ് വൃന്ദാവനത്തെ വർണിച്ചിരിക്കുന്നത് ശ്രീകൃഷ്ണൻ തന്റെ ബാല്യകാല സഖിമാരോടോത്ത് പ്രത്യേകിച്ച് രാധാറാണിയുമായി ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം.ഗീതഗോവിന്ദം,ജയദേവ തുടങ്ങിയ സംസ്കൃത കവിതകളിൽ ഇത്തരം കാര്യങ്ങളെകുറിച്ച് പരാമർശിക്കുന്നുണ്ട് വൃന്ദാവനം ഭാരതീയരെ സംബന്ധിച്ചിടത്തോളം കൃഷ്ണഭക്തി, പ്രേമം, സമർപ്പണം തുടങ്ങിയ സമ്മിശ്രവികാരങ്ങൾ കൂടിയാണ്. വൃന്ദാവനത്തിൽ കൃഷ്ണനേക്കാൾ അധികം കേൾക്കുക രാധയുടെ നാമമാകും. വൃന്ദാവനേശ്വരി രാധ എന്നാണ് പറയപ്പെടുന്നത്. രാധയെ സ്മരിച്ചാൽ കൃഷ്ണൻ അവിടെ ഉണ്ടാകും എന്നാണ് വിശ്വാസം. വൃന്ദാവനത്തിൽ ആൾക്കാർ പരസ്പരം രാധേ എന്ന് അഭിസംബോധന ചെയ്യാറുണ്ട്. അതിനു പിന്നിലും ഒരു സങ്കല്പമുണ്ട്. വ്രജഭൂമിയിൽ കൃഷ്ണൻ ഏക പുരുഷനും ബാക്കി ഏവരും സ്ത്രീകളും. അഥവാ പരമാത്മാവും ജീവാത്മാക്കളും. നാലായിരത്തിൽപരം പൗരാണികവും ആധുനികവുമായ ക്ഷേത്രങ്ങളും ഉള്ള പുണ്യഭൂമിയിലെ കാഴ്ചകൾ തീരുന്നതേയില്ല.

സ്വാമി ഹരിദാസ് നിര്‍മിച്ച ബൻകി ബിഹാരി ക്ഷേത്രം, കാളിഘട്ടിനരികിലായുള്ള മദന്‍ മോഹന്‍ ക്ഷേത്രം, പ്രേംമന്ദിര്‍, രാധാവല്ലഭ് ക്ഷേത്രം, രാധാരമണ്‍ ക്ഷേത്രം, കൃഷ്ണ-ബലരാമ ക്ഷേത്രം, രാധാ ദാമോദര്‍ ക്ഷേത്രം…. ഇങ്ങനെ നിരവധി ക്ഷേത്രങ്ങളാണ് അടുത്തടുത്തായി ഉള്ളത്. നിരവധി വിദേശീയരും ഇവിടെ വന്നുപോകുന്നു.ഭഗവാന്റെ അപദാനങ്ങള്‍ കേട്ടുണരുന്ന മഥുര ഭാരതഭൂമിയിലെ സ്വര്‍ഗ്ഗമെന്നു തന്നെ പറയാം

ദ്വാരകാദിഷ് പ്രേം മന്ദിർ എന്നീ ക്ഷേത്രങ്ങളിലേക്കും ശ്രീകൃഷ്ണഭക്തർ ഒഴുകിയെത്തുന്നു. കൃഷ്ണഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്കോൺ നിർമിച്ചുകൊണ്ടിരിക്കുന്ന വൃന്ദാവൻ ചന്ദ്രോദയ ക്ഷേത്രം ഒരു വിസ്മയമാണ്. അഞ്ച് ഏക്കർ സ്ഥലത്ത് 300 കോടി രൂപ ചെലവഴിച്ചാണ് 700 അടി ഉയരമുള്ള ക്ഷേത്രം നിർമിക്കുന്നത്. പണിപൂർത്തിയാവുമ്പോൾ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രം എന്ന ഖ്യാതി ഇതിന് ലഭിക്കും. ഹരേ കൃഷ്ണാ..

ശ്രീ നാരായണ മാരാർ മാഷ്✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി .ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തിയാണ് ഏറ്റവും വലിയ പ്രതിഫലമെന്നു കാണണം.

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി...

ജാഗ്രതാ നിര്‍ദ്ദേശം

പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തിര അറ്റകുറ്റപണികള്‍ ആവശ്യമായി വന്നതിനാല്‍ ബാരേജിലെ ജലം പൂര്‍ണമായും പുറത്തേക്ക് ഒഴക്കി വിടേണ്ടതുണ്ട്. ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 26 മുതല്‍...

അധ്യപക ക്ലസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലുള്ള അധ്യാപക കൂട്ടായ്മയുടെ ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് (ഡി.ആര്‍.ജി) പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബി.ആര്‍.സിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ നിര്‍വഹിച്ചു.പതിനൊന്ന് ഉപജില്ലകളില്‍ നിന്നുള്ള റിസോഴ്‌സ്...

ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം നാളെ ( സെപ്തംബര്‍ 27 )

2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നാളെ ( സെപ്തംബര്‍ 27 ) വൈകിട്ട് മൂന്നിന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ്...
WP2Social Auto Publish Powered By : XYZScripts.com
error: