17.1 C
New York
Saturday, August 13, 2022
Home Religion മണർകാട് പള്ളി (പുണ്യദേവാലയങ്ങൾ പാർട്ട് -7)

മണർകാട് പള്ളി (പുണ്യദേവാലയങ്ങൾ പാർട്ട് -7)

സെബിൻ ബോസ്സ്✍

കേരളത്തിലെ പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് കോട്ടയം ജില്ലയിലെ മണർകാട് സ്ഥിതിചെയ്യുന്ന മണർകാട് പള്ളി എന്നറിയപ്പെടുന്ന വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ.

600 വർഷം മുൻപ് പ്രചാരത്തിൽ ഉണ്ടായിരുന്ന ലിപിയിൽ ,തമിഴിലും മലയാളത്തിലും ആലേഖനം ചെയ്തപ്പെട്ട പള്ളിയിലെ ശിലാലിഖിതങ്ങൾ പ്രകാരം മണർകാട് പള്ളിക്ക് ആയിരം വർഷത്തെ പഴക്കം ഉണ്ടെന്ന് രേഖപ്പെടുത്തുന്നു . ആദ്യം പനയിലും മുളയിലും പണിതിരുന്ന പള്ളി പിന്നീട് പലവട്ടം പള്ളി പുതുക്കി പണിതിട്ടുണ്ട് . ഇപ്പോഴുള്ള പള്ളി 1954 ൽ പണിതിട്ടുള്ളതാണ് .

മണർകാട് പള്ളിയുടെ പടിഞ്ഞാറ് വശത്തായുള്ള കൽക്കുരിശിന് പള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. മുകളിൽ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും നിലവിലുണ്ട്. അവയിലൊന്ന് ഈ കുരിശിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്. ഇത്ര വലിയ കൽക്കുരിശ് ഉയർത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നതിനാൽ ആറ് കിലോമീറ്റർ അകലെ പുതുപ്പള്ളിയിലുണ്ടായിരുന്ന ആനയെ കൊണ്ടുവരാൻ പള്ളി അധികാരികൾ താത്പര്യപ്പെട്ടെങ്കിലും ഉടമ ആനയെ വിട്ടുകൊടുത്തില്ല. നിരാശരായി മടങ്ങിയെത്തിയ പള്ളിയുടെ ചുമതലക്കാർ, കരിശ് സ്ഥാപിക്കാൻ വേണ്ടി നിർമ്മിച്ച കുഴിയിൽ കുരിശു നിവർന്നു നിൽക്കുന്നതും തങ്ങൾ അന്വേഷിച്ചുപോയ ആന കുരിശിനു ചുവട്ടിൽ കൊമ്പുകുത്തി നിൽക്കുന്നതു കണ്ടു ആശ്ചര്യപ്പെട്ടുവെന്നും ചങ്ങലപൊട്ടിച്ച് ഓടിയെത്തിയ ആനയെ ഉടമ എത്തി തിരികെ കൊണ്ടുപോയി എന്നുമാണ് ഐതിഹ്യം

പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് കുളങ്ങൾ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഈ കുളങ്ങളിൽ കുളിച്ച് ഈറനോടെ കുരിശടിയിലെത്തി പ്രാർത്ഥിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്

പ്രധാന പള്ളിക്ക് കിഴക്ക് വശത്തുള്ള വഴിയുടെ മുകളിലായി സ്ഥാപിക്കപ്പെട്ട ചെറിയ പള്ളി കരോട്ടെ പള്ളി എന്നറിയപ്പെടുന്നു. വി.ഗീവർഗീസ് സഹദായുടെ നാമധേയത്തിലുള്ള ഈ പള്ളി കൊല്ലവർഷം 1056-ന് ശേഷം പണിതതാണ് . . 1993-ൽ ഈ പള്ളി പുനരുദ്ധരിച്ചു. വെള്ളി, ശനി ദിവസങ്ങളിലൊഴികെ ഇവിടെ കുർബ്ബാന നടത്തപ്പെടുന്നു. ശവസംസ്കാരശുശ്രൂഷകളും ഈ പള്ളിയിലാണ് നടത്തപ്പെടുന്നത്. പള്ളി സെമിത്തേരി, കരോട്ടെപ്പള്ളിയുടെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്നു

മണർകാട് പള്ളിയിലെ ഏറ്റവും വലിയ ഉത്സവം എട്ട് നോമ്പ് പെരുന്നാളാണ്. മണര്‍കാട് പള്ളിയോളം പഴക്കമുണ്ട് എട്ടു നോമ്പ് പെരുന്നാളിനും. ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമയിലും തിരുവിതാംകൂര്‍ സ്റേറ്റ് മാനുവലിലും എട്ടു നോമ്പ് പെരുന്നാളിന്റെ പരാമര്‍ശമുണ്ട്.

എട്ടു നോമ്പ് പെരുന്നാള്‍ സമയത്ത് മണര്‍കാട് പട്ടണം ജനനിബിഡമാകും. എട്ട്‌ നോമ്പ് പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ഉത്സവം സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെയാണ്‌ എല്ലാ വര്‍ഷവും നടക്കുക.പെരുന്നാളിന്‌ മൂന്ന്‌ ലക്ഷത്തോളം ഭക്തരാണ്‌ പള്ളിയില്‍ എത്തിച്ചേരുന്നത്‌.കുരിശിന്‌ ചുറ്റും തെളിക്കുന്ന നിറ ദീപങ്ങളാണ്‌ ഈ പെരുന്നാളിന്റെ മറ്റൊരു പ്രത്യേകത. കുളത്തില്‍ മുങ്ങിക്കുളിച്ച ശേഷം ഭക്തര്‍ കുരിശിന്‌ ചുറ്റും മുട്ടിന്‍മേല്‍ നടന്ന്‌ പ്രദക്ഷിണം ചെയ്യുന്നു. മാനസിക, ശാരീരിക രോഗമുള്ളവര്‍ ഈ കുരിശിന്‌ മുന്‍പില്‍ പ്രാര്‍ത്ഥിച്ചാല്‍ സുഖം പ്രാപിക്കുന്നുവെന്നത്‌ സാക്ഷ്യമാണ്‌.

നോമ്പുകാലത്ത് എത്തുന്നവര്‍ പള്ളിക്കു സമീപമുള്ള കുളത്തില്‍ കുളിച്ചുകയറി ഈറനോടെ കുരിശിനു ചുറ്റും ഉരുള്‍നേര്‍ച്ചകള്‍ നടത്തുകയും ചുറ്റുവിളക്കുകള്‍ കത്തിക്കുകയും ചെയ്യും. മാനസിക രോഗം ബാധിച്ച അനേകമാളുകള്‍ കത്തിച്ച മെഴുകുതിരികളുമായി കുരിശിന്‍ചുവട്ടിലെത്തി മാതാവിനോടു മധ്യസ്ഥത യാചിക്കുന്നതും രോഗശാന്തിയില്‍ സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്. ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാര്‍ഥന, കുട്ടികളെ അടിമവയ്ക്കല്‍, പിടിപ്പണം, കല്‍ക്കുരിശിനു ചുറ്റും മുട്ടിന്മേല്‍ നീന്തല്‍, മുത്തുക്കുട നേര്‍ച്ച, സ്വര്‍ണം വെള്ളി കുരിശുകള്‍ നേര്‍ച്ച, ആള്‍രൂപം, പാച്ചോര്‍ നേര്‍ച്ച തുടങ്ങിയവയെല്ലാം മണര്‍കാട് പള്ളിയിലെ പ്രധാന നേര്‍ച്ചകളും വഴിപാടുകളുമാണ്..

മണർകാട് പള്ളിയിലേക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ ദൂരവും നെടുമ്പാശ്ശേരി 87 കിലോമീറ്ററുമാണ് ഉള്ളത്

സെബിൻ ബോസ്സ്

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: