17.1 C
New York
Thursday, December 2, 2021
Home Religion ഭഗവത് ഗീത 10 മുതൽ 12 വരെയുള്ള അദ്ധ്യായങ്ങളിലൂടെ ചുരുക്കമായ്…

ഭഗവത് ഗീത 10 മുതൽ 12 വരെയുള്ള അദ്ധ്യായങ്ങളിലൂടെ ചുരുക്കമായ്…

തയ്യാറാക്കിയത്: ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

ഗീത 10 ചുരുക്കം, അദ്ധ്യായം 10
വിഭൂതിയോഗം

ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു. “എവിടെയെങ്കിലും തേജസ്, ഉത്സാഹം, ധൈര്യം എന്നിവയുടെ വ്യക്തമായ പ്രകടനം കാണുന്നുവോ, അതെല്ലാം ഈശ്വരന്റെ വിഭൂതി അഥവാ മഹിമയാണ്. ഓരോ വസ്തുവിലും ഈശ്വരമഹിമ കാണാൻ ശീലിച്ചാൽ, സർവ്വവ്യാപിയായ പരമാത്മാവിനെ കണ്ടെത്താനുള്ള ആദ്യപടി ആകും. “

ഗീത 11 ചുരുക്കം, അധ്യായം 11
വിശ്വരൂപദർശനയോഗം

പ്രപഞ്ചം മുഴുവൻ ഈശ്വരൻ നിറഞ്ഞുനിൽക്കുന്നു എന്നറിഞ്ഞപ്പോൾ അർജുനൻ അതൊന്ന് കാണാൻ ആഗ്രഹിച്ചു. ഭഗവാൻ സമ്മതിച്ചു. അതോടെ ആയിരം സൂര്യന്മാർ ഒരുമിച്ച് ഉദിച്ച പോലെ തേജോമയമായ വിശ്വരൂപം അർജുനൻ കണ്ടു. പ്രപഞ്ചം മുഴുവൻ കണ്ടു. ശത്രുക്കളെയും മിത്രങ്ങളെയും കണ്ടു. പ്രഭാവം താങ്ങാൻ കഴിയാതെ വന്നപ്പോൾ ശ്രീകൃഷ്ണനെ പഴയ രൂപത്തിൽ കണ്ടാൽ മതിയെന്ന് അർജുനൻ അഭ്യർത്ഥിച്ചു. ഭഗവാൻ പഴയ സ്വരൂപത്തിൽ ആയി. എന്നിട്ടു പറഞ്ഞു. “ഭക്തി കൊണ്ടേ എന്നെ ലഭിക്കൂ. എല്ലാ കർമ്മങ്ങളും എൻറെ ആരാധനയായി ചെയ്യുക. ആരോടും വിദ്വേഷം വേണ്ട. അങ്ങനെയുള്ളവർ എന്നെ പ്രാപിക്കും.”

ഗീത 12 ചുരുക്കം, അദ്ധ്യായം 12
ഭക്തിയോഗം

വ്യക്തിജീവന്, പ്രപഞ്ചജീവനും ആയുള്ള ബന്ധം ആണ് ഭക്തി. സ്വയം സമർപ്പണം ആണ് അതിൻറെ വഴി. അറിവുണ്ടെങ്കിലേ, യഥാർത്ഥ ഭക്തിക്ക് വേരുറപ്പുള്ളൂ. എല്ലാ കർമ്മങ്ങളും ഇഷ്ടദേവന്റെ പൂജയായി ചെയ്യുക. അവർക്ക് ആ ദേവൻ തന്നെ വഴി കാണിക്കും. ഒടുവിൽ ഈശ്വരപ്രാപ്തി അടയും.അല്ലാത്തവർ കർമ്മം ചെയ്തു കിട്ടുന്ന ഫലത്തെ ഭഗവാന് സമർപ്പിക്കുക.

തയ്യാറാക്കിയത്: ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: