17.1 C
New York
Sunday, April 2, 2023
Home Religion ഭക്തിപാതയിലൂടെ ഒരു യാത്ര (28) നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം

ഭക്തിപാതയിലൂടെ ഒരു യാത്ര (28) നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം

ശ്രീ നാരായണ മാരാർ മാഷ് ✍

(പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ 91-മത്തെ ക്ഷേത്രം)

തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിക്കടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ പരമശിവന്‍ കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് നിർമ്മിക്കപ്പെട്ട മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ്….
ശ്രീ പരശുരാമനാണ് നെടുമ്പുര മഹാദേവക്ഷേത്ര പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നുണ്ടങ്കിലും ഇവിടെ കുലശേഖരത്തപ്പന്റെ പ്രതിഷ്ഠ നടത്തിയത് ഖരമഹർഷിയാണ് എന്നാണ് മറ്റൊരു ഐതിഹ്യം.

ഭാരതപ്പുഴയുടെ തെക്കേക്കരയിൽ ചെറുതുരുത്തി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാണ് നെടുമ്പുര കുലശേഖരനെല്ലൂർ ശിവക്ഷേത്രം. കുലശേഖരന്മാരുടെ പേരിനെ സൂചിപ്പിക്കാനാണോ ക്ഷേത്രത്തിനും ആ പേരു കൊടുത്തത് എന്നറിയില്ല.

ഗജ പൃഷ്ഠാകൃതിയിൽ ഇരുനിലയിൽ പണിതീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടാം കുലശേഖരന്മാരുടെ കാലത്തു നിർമ്മിക്കപ്പെട്ട അതിമനോഹരമായ ഈ നിർമ്മിതി കാലത്തെ അതിജീവിച്ച് ഇവിടെ ഇന്നും നിലകൊള്ളുന്നു. ശ്രീകോവിലിന് ഏകദേശം 50 അടിയിലേറെ പൊക്കമുണ്ട്. കേരളത്തിലെ വലിപ്പമേറിയ ശ്രീകോവിലുകളിൽ കുലശേഖരനെല്ലൂർ ക്ഷേത്രം മുൻനിരയിൽ നിൽക്കുന്നു. മുഖമണ്ഡപത്തോടു കൂടിയ ഇവിടുത്തെ ശ്രീകോവിലിന്റെ ഇരു നിലകളും ചെമ്പു മേഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല…വളരെ ദൂരെനിന്നു പോലും ക്ഷേത്ര ശ്രീകോവിൽ നമുക്ക് ദർശിക്കാനാവും, അത്ര വലിപ്പവും പൊക്കവും മേറിയതാണ് ഇവിടുത്തെ മഹാ ശ്രീകോവിലിന്റെ നിർമ്മിതി…
കിഴക്കു ദർശനമായിട്ടുള്ള ശിവലിംഗത്തിനു രണ്ടടിയോളം പൊക്കംവരും.
ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ മണ്ഡപം തുറന്നു കിടക്കുമ്പോൾ ഇവിടെ നാലുവശവും തടികൊണ്ടുള്ള അഴികളാൽ മറച്ചിരിക്കുന്നു. ബലിക്കൽപ്പുര ഇവിടെ നിർമ്മിച്ചിട്ടില്ല എന്നുള്ളതു എടുത്തു പറയാം.
മൈസൂർ, ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തെ അതിജീവിച്ച മഹാക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണിത്.

എഴുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടുത്തെ കിഴക്കേ ക്ഷേത്രക്കുളം വൃത്തിയാക്കാനായി വെള്ളം വറ്റിക്കുകയും കുളത്തിലെ വെള്ളം താഴ്ന്നു വന്നപ്പോൾ കുളത്തിനു നടുക്കായി ഒരു മഹാവിഷ്ണുവിഗ്രഹം കണ്ടെന്നു ചരിത്രം. പക്ഷേ അന്ന് ഭാരതപ്പുഴയിൽ നിന്നും വെള്ളം ഇരച്ചു കയറി ക്ഷേത്രകുളം നിറഞ്ഞുവെന്നും വിഗ്രഹം പൂർണ്ണമായി കാണാനോ അത് അവിടെ നിന്നും എടുത്തു മാറ്റി പ്രതിഷ്ഠിക്കാനോ അന്നു കഴിഞ്ഞില്ലത്രേ.

2011-ൽ വീണ്ടും ക്ഷേത്രക്കുളം വറ്റിച്ചു മഹാവിഷ്ണു വിഗ്രഹം ഭക്തർക്ക് ദർശനമാക്കി കൊടുത്തു നാട്ടുകാരും ഊരാണ്മദേവസ്വവും ചേർന്ന്… മുൻപ് വിഗ്രഹത്തിന്റെ മുകൾഭാഗം കണ്ടചിലരെങ്കിലും ഇന്നും ക്ഷേത്ര പരിസരത്ത് ജീവിച്ചിരിപ്പുണ്ട്. നിൽക്കുന്ന രൂപത്തിൽ കാണപ്പെട്ട ശ്രീമഹാ വിഷ്ണു ഭഗവാൻ നാലു കൈകളോടെ പാഞ്ചജന്യം (ശംഖ്‌), സുദർശനം (ചക്രം), കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്ന മനോഹര വിഗ്രഹമാണിത്.കിട്ടുമ്പോൾ കിഴക്ക് ദർശനമായാണ് കണ്ടത്. ക്ഷേത്ര കുളത്തില്‍ തന്നെ പ്രതിഷ്ഠ നടത്തിയിട്ടുണ്ട് .

പേരാർ എന്നു പണ്ടുകാലത്ത് അറിയപ്പെട്ടിരുന്ന മലയാളത്തിന്റെ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്താണ് കുലശേഖരനെല്ലൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉപദേവതകളായി ശ്രീ പാർവതി ദേവി , ശ്രീ ഗണപതി , ശ്രീ അയ്യപ്പൻ , ശ്രീ സുബ്രഹ്മണ്യൻ , ശ്രീകൃഷ്ണൻ , ശ്രീ നാഗദൈവങ്ങൾ , ശ്രീ മഹാവിഷ്ണു എന്നിവരും വാഴുന്നു.

കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തികളിൽ ധാരാളം ശില്പങ്ങൾ അതിന്റെ ഭംഗികൂട്ടുന്നു. കുമ്മായവും, മണലും ചേർത്ത മിശ്രിതം കൊണ്ടാണ് ശ്രീകോവിലിന്റെ ഭിത്തിയിലെ രൂപങ്ങളും മറ്റും ഉണ്ടാക്കിയിരിക്കുന്നത്. അതുകൂടാതെ തടിയിലും ധാരാളം പുരാണേതിഹാസകഥകൾ ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ശിവലിംഗവും ശിവലിംഗ പ്രതിഷ്ഠ കൺചിമ്മാതെ നോക്കിയിരിക്കുന്ന നന്ദികേശ്വര പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്. നാലമ്പലത്തിനു പുറത്ത് വലിയ ബലിക്കല്ലിന് പടിഞ്ഞാറു വശത്തായി നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിൽ നിന്നും പല വാസ്തു നിർമ്മിതികളും ഇവിടെ വേറിട്ടു നിൽക്കുന്നു. വളരെ ദൂരെനിന്നു പോലും ക്ഷേത്ര ശ്രീകോവിൽ നമുക്ക് ദർശിക്കാനാവും, അത്ര വലിപ്പവും പൊക്കവുമേറിയതാണ് ഇവിടുത്തെ മഹാ ശ്രീകോവിലിന്റെ നിർമ്മിതി. നെടുമ്പുര മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു.

ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാ ദ്രാവിഡശൈലിക്ക് ഉത്തമ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ഓട് മേഞ്ഞിട്ടുണ്ട്. മറ്റുള്ള ക്ഷേത്രങ്ങളിൽ മണ്ഡപം തുറന്നു കിടക്കുമ്പോൾ ഇവിടെ നാലുവശവും തടികൊണ്ടുള്ള അഴികളാൽ മറച്ചിരിക്കുന്നു.

വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വിസ്താരമേറിയതാണ്. പുറമേ കുമ്മായവും സിമന്റു കൊണ്ട് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്റെ കിഴക്കുവശത്ത് നമസ്കാരമണ്ഡപവും വടക്കു കിഴക്കേ മൂലയിൽ കിണറും പണിതീർത്തിരിക്കുന്നു. ബലിക്കൽപ്പുര ഇവിടെ നിർമ്മിച്ചിട്ടില്ല എന്നുള്ളതു എടുത്തു പറയാം. വലിയബലിക്കല്ല് നാലമ്പലത്തിനു വെളിയിലായി കിഴക്കുവശത്തു സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനുള്ളിലായി ശ്രീകോവിലിനു തെക്കു വശത്ത് മുൻപ് കൂവളം ഉണ്ടായിരുന്നു. ഇവിടെ നാലമ്പലത്തിനുള്ളിലായി വടക്കു-പടിഞ്ഞാറു വശത്തായി ശ്രീകൃഷ്ണ പ്രതിഷ്ഠയും നടത്തിയിരിക്കുന്നുണ്ട്. മിനുസമേറിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്ന നാലമ്പലത്തിനുള്ളിലായി തെക്കു-കിഴക്കു മൂലയിൽ തിടപ്പള്ളിയും നിലകൊള്ളുന്നു. പണ്ട് പഞ്ചപൂജാവിധികൾ പടിത്തരമായിട്ടുണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ഇത്. കാലാന്തരത്തിൽ മാറ്റം സംഭവിക്കുകയും പല പടിത്തരങ്ങളും നിന്നു പോകുകയും ചെയ്തു.

മലയാള മാസം ഇടവത്തിലെ അത്തം നക്ഷത്രമാണ് നെടുമ്പുര ശിവക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. ചെറുതുരുത്തി ഗ്രാമത്തിലെ ആറു മനകൾ ചേർന്നുള്ള ഊരാണ്മ ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്ര താന്ത്രികവകാശം അയ്കാട്ടില്ലത്തിനു നിക്ഷിപ്തമാണ്.

ചെറുതുരുത്തി ടൗണിൽ നിന്നും നെടുമ്പുറം ക്ഷേത്ര റോഡിലൂടെ ഒന്നര കിലോമീറ്റർ പടിഞ്ഞാറേക്ക് സഞ്ചരിച്ചാൽ ക്ഷേത്ര കിഴക്കേ ഗോപുര നടയിൽ എത്തിച്ചേരാം.

ശ്രീ നാരായണ മാരാർ മാഷ്

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: