രോഗശ്രുശ്രുഷയും സൗഖ്യവും
“അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അക്യത്യങ്ങൾ നിമിത്തം തകർന്നുമിരിക്കുന്നു.”
“ഞാൻ നിന്റെ പ്രാത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്നെ സൗഖ്യമാക്കും “
യേശുവിന്റെ ശ്രുശൂഷാ കാലയളവിൽ സഞ്ചരിക്കുന്ന വഴികളിലൊക്കെയും സൗഖ്യം നടന്നു. രോഗ ശൃശ്രുഷ എന്താണ് വചനത്തിൽ വിശ്വസിക്കുന്നുന്നവരുടെ വാക്കുകളിൽ കൂടി കൈയ്യാൽ പ്രവർത്തിക്കുന്ന അത്ഭുതം. മരുന്നോ ലേപനമോ ഇല്ലാതെ യേശുവിന്റെ വചനത്തിന്റെ ശക്തിയാണ് വെളിപ്പെടുന്നത്.
തീമായിയുടെ മകനായ ബർത്തിമായി കുരുടാനായിരുന്നു. ദാവീദുപുത്രാ കരുണയുണ്ടാകണേയെന്നു നിലവിളിച്ചപ്പോൾ യേശു ചോദിച്ചത് ഞാൻ നിനക്ക് എന്തു ചെയ്തു തരേണം. കാഴ്ച്ച കിട്ടേണം യേശു മനസ്സലിഞ്ഞു പോക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. യേശുവിന്റെ വാക്കും പ്രവർത്തിയും ഒന്നായിരുന്നു.
നാലാൾ ഒരു പക്ഷപാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു പുരുഷാരം നിമിത്തം അടുത്ത് വരാൻ സാധിക്കാതെ യേശു ഇരുന്ന മേൽക്കൂര പൊളിച്ചു കിടക്കയോടെ പക്ഷപാത രോഗിയെ ഇറക്കി വെച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ട് മകനേ നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു പറഞ്ഞ മാത്രയിൽ കിടക്കവിട്ടെഴുന്നേറ്റു.
പന്ത്രണ്ടു സംവത്സരമായി രക്ത സ്രവമുള്ളവളും എല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും ആരാലും സൗഖ്യമാക്കാൻ കഴിയാത്തോളുമായോരു സ്ത്രീ യേശു നടന്നു പോകയിൽ വസ്ത്രത്തിന്റെ തൊങ്ങലെ തൊട്ടു നൊടിനേരം കൊണ്ടു സൗഖ്യം ലഭിച്ചു. അവിടെയും യേശു പറഞ്ഞത് നിന്റെ വിശ്വാസം രക്ഷിച്ചിരിക്കുന്നു സമാധാനത്തോടെ പോക.
പള്ളി പ്രമാണിയായ യായിറോസിന്റ മകൾ മരിച്ചു പോയെന്ന് വിധിയെഴുതി അവിടെയും യേശു പറഞ്ഞത് ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക മകൾക്ക് ജീവൻ ലഭിക്കും.
മുപ്പെത്തിയെട്ടു വർഷങ്ങൾ രോഗ ശാന്തി തേടി പരാശ്രയമില്ലാതെ കുളക്കടവിൽ കിടന്ന വ്യക്തിയോടും യേശു സൗഖ്യമാകാൻ നിനക്ക് മനസ്സുണ്ടോ എങ്കിൽ കിടക്കയെടുത്തു പോക.
യേശുവിനു പ്രിയപ്പെട്ടവരായ മാർത്തയുടേയും മറിയയുടേയും സഹോദരൻ ലാസർ മരിച്ചു നാലുദിവസമായിരുന്നു. എങ്കിലും ആശയ്ക്ക് വിരോധമായി ആശയോടെ അവർ യേശു അവിടെ ഉണ്ടായിരുന്നെങ്കിൽ ലാസർ മരിക്കില്ലായിരുന്നുവെന്ന് വിശ്വസിച്ചു. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണുമെന്നും പറഞ്ഞു യേശു കല്ലറയ്ക്കൽ എത്തി ലാസറേ പുറത്തു വരികയെന്നു പറഞ്ഞമാത്രയിൽ ലാസർ കല്ലറ വിട്ടു പുറത്തു വന്നു.
“ഞാൻ തന്നെ പുനരുത്ഥനവും ജീവനുമാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”
മേല്പറഞ്ഞ സൗഖ്യങ്ങളിലെല്ലാം സംഭവിച്ചത് എല്ലാ വൈദ്യന്മാരും ഉപേക്ഷിച്ചു ആരും ആശ്രയമില്ലാതെ, തുണയില്ലാതെ ഭൂമിയിൽ ജീവിക്കുന്ന അവസ്ഥയിൽ നിന്നാണ് യേശു വിശ്വാസമുണ്ടോന്നു ചോദിച്ചപ്പോൾ യേശുവിന്റെ വാക്കിൽ വിശ്വസിച്ചു രോഗസൗഖ്യം ലഭിച്ചതും.
പത്തു കുഷ്ഠ രോഗികളെ യേശു പ്രാത്ഥിച്ചു വിടുകയും യാത്ര മദ്ധ്യേ എല്ലാവരും പൂർണ്ണ സൗഖ്യം ലഭിക്കുകയും അതിൽ ഒരാൾ മാത്രമാണ് യേശുവിനു നന്ദി പറയുവാൻ തിരിച്ചു വന്നത്. ഇപ്പോളും ഇതാണ് ലോകത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് എല്ലാവർക്കും രോഗത്തിൽ, ഭാരത്തിൽ, സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നെല്ലാം വിടുതൽ ആവശ്യം പക്ഷേ പരസ്യമായി ഞാൻ യേശുവിൽ വിശ്വസിക്കുന്നുവെന്ന് പറയുവാൻ ഇഷ്ടമല്ല. ഒരു പ്രാവശ്യമെങ്കിലും യേശുവേന്നു വിളിക്കുന്നവർക്ക് യേശു സമീപസ്ഥൻ.
“ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.”
വിലയേറിയ വിശ്വാസം ലഭിച്ച സാക്ഷികളുടെ വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുണ്ട്. ഒരു ദോഷവും തട്ടാതെ നിന്റെ പ്രാണനെ നിന്റെ പ്രാണനെ പരിപാലിക്കും.
ഇതു വായിക്കുന്ന എല്ലാവരുടെയും ഉള്ളിൽ ദൈവാത്മാവ് ഒരു കാര്യം ഉറപ്പിച്ചു പറയുന്നു. ഈ ലോകം മുഴുവൻ വിധിയെഴുതി നിന്റെ ജീവിതം തീർന്നു ഇനി മരണം മാത്രമേ നിനക്ക് രോഗത്തിന്റെ വേദനയിൽ ആശ്വാസത്തിന്റെ പോംവഴി നിർദ്ദേശിക്കുന്നിടത്തു നിന്ന് ലോകത്തിന്റെ വാക്കുകൾ അസ്തമിയിക്കുന്നിടത്തു തന്നെ അവസാന നിമിഷത്തിൽ നിന്നെ അനുഗ്രഹിക്കുന്ന ഒരു ദൈവം നിനക്കുണ്ട്. നീ പ്രതീക്ഷയോടെ യേശുവിൽ ആശ്രയിക്കുക നിച്ഛയമായും നിന്നെ മരണത്തിൽ നിന്ന് വിടുതൽ തന്ന് ദീഘായുസ്സു കൊണ്ടു നിനക്ക് ത്യപ്തി തരും. നിന്റെ തലമുറകളെ ദൈവം അനുഗ്രഹിച്ചു ലോകത്തിൽ ഉന്നതരും ക്രിസ്തുവിൽ പ്രസക്തരുമാക്കും.
“ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും നിനക്ക് ദീർഘായുസ്സ് ഉണ്ടാകും.”
ക്രിസ്തുവെന്ന സത്യ വെളിച്ചം ഇന്നും ജീവിക്കുന്നു.
പ്രീതി രാധാകൃഷ്ണൻ ✍️