17.1 C
New York
Wednesday, January 19, 2022
Home Religion ബൈബിളിലൂടെ ഒരു യാത്ര (6)

ബൈബിളിലൂടെ ഒരു യാത്ര (6)

പ്രീതി രാധാകൃഷ്ണൻ ✍️

ദൈവീക തിരഞ്ഞെടുപ്പും വിളിയും

യിരെമ്യാവ് 1-5
“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു. നീ ഗർഭപാത്രത്തിൽ നിന്നു പുറത്തു വരുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.”

ലോക സ്ഥാപനത്തിന് മുന്നേ ദൈവം നമ്മെ തിരഞ്ഞെടുത്തതാണ്.ദൈവിക വിളിക്കു
വിളിക്കപ്പെട്ടവരായവർ യേശുവിൽ ആശ്രയം വെയ്ക്കുകയും തന്റെ ക്രൂശിലെ യാഗത്താൽ നിത്യജീവൻ നൽകേണ്ടതിനു അവൻ മനുഷ്യനായി തീർന്നു മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഹൃദയങ്ങളിൽ വാഴുന്നുണ്ടെന്നു വിശ്വസിക്കുകയും ചെയ്യണം.

“പ്രിയമുള്ളവരേ നാം ഇപ്പോൾ ദൈവമക്കളാകുന്നു”ദൈവത്തിന് മുഖപക്ഷമില്ലാതെ മക്കളാക്കി ദത്തെടുത്തു അവിടെയാണ് നാം ആരാണെന്നുള്ള തിരിച്ചറിവ് ലഭിക്കേണ്ടത്.പാപത്തിലും, ഇരുട്ടിന്റെ ആത്മാവിൽ അന്ധകാരത്തിലും കിടന്ന മനുഷ്യരെ അവന്റെ അത്ഭുത പ്രകാശത്തിലേയ്ക്കാണ് വിളിച്ചിരിക്കുന്നത്.
വഴിയിൽ ഉപേക്ഷിക്കാതെ ലോകാന്ത്യത്തോളം കൂടെയൂള്ള വിശ്വസ്ഥൻ ആ രക്ഷകനാണ് നമ്മുടെ ദൈവം.

“ഭയപ്പെടേണ്ട ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു “വെള്ളത്തിൽ കൂടി നടന്നാൽ അതു നിന്നെ മുക്കുകയില്ല. തീയിൽ കൂടി നടന്നാൽ വെന്തു പോകയില്ല. അഗ്നി ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. ദൈവം തന്റെ മക്കളായവർക്ക്‌ വേണ്ടി യേശുവിനെ മറുവിലയായി ക്രൂശിൽ യാഗമാക്കിയതോടു കൂടി സകല വീണ്ടെടുപ്പും സാധ്യമായി.

“ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു.”

“ഞാൻ നിങ്ങൾക്ക് പുതിയൊരു ഹൃദയം തരും.
പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും.കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽ നിന്ന് നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും”

മനുഷ്യന്റെ മനോനിരൂപണങ്ങൾ ബാല്യം മുതൽ ദോഷമുള്ളതാകുന്നു. എങ്കിലും യേശുവോടുള്ള സ്നേഹത്തിൽ ആശ്രയിക്കുമ്പോൾ സ്വാഭാവികമായും ഒരു മനുഷ്യന് ഹൃദയശുദ്ധി ലഭിക്കുകയും നന്മയുടെ വഴിയിൽ സഞ്ചരിക്കുകയും ചെയ്യുന്നു.

യേശു തനിക്ക് ബോധിച്ചവരെയാണ് അടുക്കൽ വിളിച്ചതും തന്നോട് കൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിനു അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിനു അധികാരം ഉണ്ടാകുവാനും തെരഞ്ഞെടുത്തത്. അതിൽ പഠിപ്പില്ലാത്തവരും ജ്ഞാനമോ ലോക പരിചയമോ ഒന്നുമില്ലാത്തവരായിരുന്നു. അതിനാൽ ദൈവജനമേ ദൈവീക വിളിക്കു യോഗ്യരായി, ദൈവരാജ്യം കളങ്കപ്പെടുത്താതെ ദൈവമക്കളായി ഈ ഭൂമിയിൽ ജീവിക്കാം.

“ബാലൻ നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്ക, അവൻ വൃദ്ധനായാലും അതു വിട്ടു മാറുകയില്ല. “നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു.”
കുഞ്ഞുങ്ങളെ ദൈവ സ്നേഹത്തിൽ വളർത്താം.

“സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല.”

ദൈവം തന്റെ വാത്സല്യത്തിലും,കരുണയിലും സ്നേഹത്തിലും മക്കളാകുന്നവരെ നയിക്കും.
പുതുവർഷം ആഗതമാകുമ്പോൾ ചില തീരുമാനങ്ങളോടെ ആയിരിക്കട്ടെ മുന്നോട്ടുള്ള ജീവിതം.ദൈവ വചനത്തിലും, യേശുവിലുള്ള വിശ്വാസത്തിലും ആശ്രയിച്ചു ജീവിച്ചു സ്വർഗ്ഗരാജ്യത്തിനു അവകാശികളാകാം.
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ.

പ്രീതി രാധാകൃഷ്ണൻ ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: