പ്രിയ മലയാളി മനസ്സിന്റെ കുടുംബാംഗങ്ങളെ എല്ലാവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹ വന്ദനം.വിശ്വസിക്കുന്ന യേശു വലിയവൻ ആകയാൽ ഒരു പ്രതികൂലവും സംഭവിക്കില്ല.ഇതു വിശ്വാസ മാർഗ്ഗമാണ് യേശു പാപത്തിൽ നിന്നുള്ള വീണ്ടെടുപ്പിന് വേണ്ടി യാഗമായി തീർന്നിരിക്കുകയാണെന്നും,വചനത്തിന്റെ ശക്തിയാൽ ജയാളിയാണെന്നും ഹൃദയത്തിൽ ക്യപാവരങ്ങളെ ജ്വലിപ്പിക്കുന്ന രീതിയിൽ വിശ്വാസത്തെ ഉറപ്പിക്കുക.
10 പേർ സൗഖ്യമായി ഒരാൾ തിരിച്ചു വന്നു
ലുക്കോസ് 17-12 to 19 വരെ വായിക്കുക
“ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠ രോഗികളായ പത്തു പുരുഷന്മാർ അവനു എതിർപ്പെട്ടു.”
യേശുവിന്റെ കീർത്തി ലോകം മുഴുവൻ അറിഞ്ഞും കേട്ടും ജനങ്ങൾ ദൈവവചനം കേൾക്കേണ്ടതിനും,രോഗസൗഖ്യം പ്രാപിക്കേണ്ടതിനും യേശുവിന്റെ അടുക്കൽ വന്നുകൊണ്ടിരുന്നു.കുഷ്ഠരോഗികളെ സൗഖ്യമാക്കുമെന്നറിഞ്ഞു പത്തുപേർ യേശുവിന്റെ അരികിൽ വന്നു.ഈ പത്തുപേരും കർത്താവിൽ ആശ്രയിക്കുകയും സഖ്യമാക്കുവാൻ സാധിക്കുകയും ചെയ്യുമെന്ന് വിശ്വസിച്ചു.എല്ലാവർക്കും ശാരീരിക സൗഖ്യം ലഭിച്ചുവെങ്കിലും അതിലൊരുവന്റെ വിശ്വാസം മാത്രമാണ് രക്ഷയിലേയ്ക്ക് നയിച്ചത്.
യേശു പറഞ്ഞത് കുഷ്ഠരോഗം മാറിയ നിങ്ങളെ തന്നെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാനാണ് എന്നാൽ പോകയിൽ സൗഖ്യം നേടിയ ഒൻപതു പേരും തിരിച്ചു വരാതെ ഭൗതീക ജീവിത സാഹചര്യങ്ങളിലേയ്ക്ക് ചേക്കേറി.മടങ്ങി വന്നവൻ തനിക്ക് ലഭിച്ച സൗഖ്യം മറച്ചു വെയ്ക്കുകയോ,മിണ്ടാതിരിക്കുകയോ ചെയ്തില്ല.തന്നെ അലട്ടിയ രോഗത്തിൽ നിന്ന് വിടുതൽ തന്ന യേശുവിനെ സ്തുതിച്ചു.
യോഹന്നാൻ 4-23
“സത്യ നമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു.ഇപ്പോൾ വന്നുമിരിക്കുന്നു ”
ബാഹ്യമായ നന്ദി പ്രകടനം ഒരുത്തനും ഒൻപതു പേരും തമ്മിലുള്ള സ്വഭാവ വ്യത്യാസത്തെ സൂചിപ്പിക്കുന്നു.ഒൻപതു പേർക്കും ദൈവം ചെയ്ത നന്മ വിശ്വാസത്തിനു സമാനമായ നിലവാരത്തിൽ വന്നില്ല.അത് ശാരീരിക സൗഖ്യത്തിനപ്പുറത്തേയ്ക്ക് പോയില്ല. അല്ലെങ്കിൽ സൗഖ്യമാക്കിയവനിൽ വിശ്വസിച്ചില്ല.ആത്മാവിന്റെ സൗഖ്യത്തിലേയ്ക്ക് നയിയ്ക്കാതെ ശാരീരിക സൗഖ്യം മാത്രമായി ഒതുങ്ങി.
യോഹന്നാൻ 6-37
“പിതാവ് എനിക്ക് തരുന്നതൊക്കെയും എന്റെ അടുക്കൽ വരും,എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല”
സൗഖ്യം ലഭിക്കുകയും യേശുവിന്റെ അടുക്കൽ മടങ്ങി വരുകയും ചെയ്ത മനുഷ്യൻ യഹൂദനല്ലായിരുന്നു ഒരു ശമര്യക്കാരനായിരുന്നു.ഈ മനുഷ്യൻ അന്യ ജാതിക്കാരനും,സ്വന്തമായ വിശ്വാസവും, ആരാധന രീതിമുണ്ടായിരുന്നു എന്നിട്ടും തന്റെ രോഗം മാറ്റിയ നല്ല വൈദ്യനെ പിരിയുവാൻ മനസ്സില്ലാതെ തിരിച്ചു വന്നു.
യോഹന്നാൻ 4-9
“യഹൂദന്മാർക്കും ശമര്യക്കാർക്കും തമ്മിൽ സമ്പർക്കമില്ല”
ഈ മനുഷ്യൻ അന്യ ജാതിക്കാരനും,യഹൂദ വിശ്വാസത്തിൽ ഇടം ലഭിക്കാത്തവനും, ആലയത്തിൽ കയറുന്നതിനു അനുവാദം ഇല്ലാത്തവനും,ദൈവീകവാഗ്ദത്തങ്ങൾ
ഒന്നും അറിയാത്തവനുമായിരുന്നു. എങ്കിലുംനന്ദി നിറഞ്ഞ ഒരു ഹൃദയം അവനുണ്ടായിരുന്നു ഏക്കാലത്തും ദൈവക്യപയുടെ സുവിശേഷം സകലർക്കും ഉള്ളതാണ്.
റോമർ 1-16
“സുവിശേഷത്തേക്കുറിച്ച് എനിക്ക് ലജ്ജയില്ല വിശ്വസിക്കുന്ന ഏവനും,ആദ്യം യഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവ ശക്തിയാകുന്നു ”
ഒരുവൻ മാത്രം കർത്താവിനു മഹത്വം കൊടുക്കുവാനും സ്നേഹിക്കുവാനും കഴിഞ്ഞു
ഒൻപതു പേർക്ക് സൗഖ്യം ലഭിക്കുന്ന വിശ്വാസം ഉണ്ടെങ്കിലും പിന്മാറ്റപ്പെട്ടവരായി കിട്ടിയ രോഗ സൗഖ്യവുമായി പോയി.
ഉല്പത്തി 12-3
“നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും,നീ ഒരു അനുഗ്രഹമായിരിക്കും, നിന്നെ അനുഗ്രഹിക്കുന്നവരെ ഞാനും അനുഗ്രഹിക്കും ”
യേശുവിന്റെ വചനങ്ങൾക്കോ യേശുവിന്റെ വാക്കുകൾക്കോ മാറ്റമില്ലാതെ എന്നും ജീവൻ വ്യാപാരിക്കുന്ന ദൈവീക ശക്തിയാണ്.ഒൻപതു പേരെ പോലെയാകാതെ പത്താമനായി ജീവിക്കാം.യേശു ജീവിതത്തിൽ ചെയ്ത നന്മകളോർത്തു സ്തുതിക്കാം.എല്ലാവരെയും ആയുസ്സും ആരോഗ്യത്തോടെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.വീണ്ടും കാണും വരേയ്ക്കും കർത്താവിന്റെ ചിറകടിയിൽ കാത്തു പരിപാലിക്കട്ടെ.ആകയാൽ പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ യേശുക്രിസ്തുവിന്റെ ക്യപയും പരിശുദ്ധാത്മാവിന്റെ കൂട്ടും എപ്പോളും ഉണ്ടായിരിക്കുമാറാകട്ടെ.. ആമേൻ
പ്രീതി രാധാകൃഷ്ണൻ