17.1 C
New York
Sunday, September 24, 2023
Home Religion ബൈബിളിന് ഒരു ആമുഖം (ബൈബിളിനെ സംബന്ധിച്ചുള്ള പഠനം)

ബൈബിളിന് ഒരു ആമുഖം (ബൈബിളിനെ സംബന്ധിച്ചുള്ള പഠനം)

പാസ്റ്റർ തോമസ് ജോൺ, ഫിലാഡൽഫിയ

 ബൈബിൾ ശരിക്ക് ഗ്രഹിച്ചെങ്കിൽ മാത്രമേ അഭ്യസനം സാധ്യമായിത്തിരുകയുള്ളൂ അതുകൊണ്ട് നമ്മുടെ പാഠപുസ്തകമാക്കുന്ന വേദപുസ്തകത്തെക്കുറിച്ചു ചില കാര്യങ്ങൾ ആദ്യമായി  മനസ്സിലാക്കാം.
  1. വേദപുസ്തകത്തിനെ നൽകിയിരിക്കുന്ന പേരുകൾ.
    ബൈബിൾ TA-BiBLiA.(റ്റം-ബിബ്ലിയാ) എന്ന ഗ്രീക്ക് പദത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതാണ്. ഈ പേര്. ഇതിൻ്റെ അർത്ഥം(THE BOOKS) ആ പുസ്തകങ്ങൾ എന്നാണ്, ബൈബിൾ ഒരു പുസ്തക സഞ്ചായ മാകയാൽ ഈ പേര് യോജിക്കുന്നു. അത് ദൈവവചന മാകയാൽ സാധാരണമായി വിശുദ്ധ വേദപുസ്തകം(HOLY BIBLE) എന്നാണു പറഞ്ഞുവരുന്നത്
  2. പുസ്തക ചുരുകൾ(ROLL)സങ്കി-40-7 പ്രാചീനകാലത്ത് മൃഗങ്ങളുടെ തോൽ സംസ്കരിച്ചെടുത്ത് ഇന്നത്തെ കടലാസിനു പകരം എഴുതാൻ ഉപയോഗിക്കുകയും യഹോവയുടെ പുസ്തകം(BOOK OF THE LORD) യെശ-34-16. അത് ചുരുളുകളാക്കി സൂക്ഷിക്കുകയും ചെയ്തിരുന്ന തിനാൽ ഈ പേരുണ്ടായി.
  3. സത്യ ഗ്രന്ഥം (SCRIPTURE OF TRUTU) ദാനി-10-21 വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന തെല്ലാം സത്യമാകയാൽ ഈ പേര് ലഭിച്ചു.
  4. തിരുവെഴുത്തുകൾ (SCRIPTURES) ലൂക്കോ-24-27

ഒരു രാജാവിൻ്റെ വിളംബരത്തിനാണ് തിരുവെഴുത്ത് എന്ന് സാധാരണ പറയുന്നത് അഖിലാണ്ഡത്തിൻ്റെ അധിപതിയായ ദൈവം രാജാധി രാജാവും കർത്താധി കർത്താവും ആകയാൽ തൻ്റെ കല്പനകളും ചട്ടങ്ങളും അടങ്ങിയ ഗ്രന്ഥത്തിന് ഈ പേര് അർഥവത്താണ്.

  1. ദൈവവചനം (WORD OF GOD) എഫെ-6-17 ബൈബിളിൽ കാണുന്നത് മുഴുവനും ദൈവത്തിൻ്റെ തിരുവചന മാകയാൽ ഇത് അനുയോജ്യമായ പേരാകുന്നു.
  2. വിശുദ്ധ രേഖ (HOLY SCRIPTURES) റോമ-1-1. ഇത് സാധാരണ ഗ്രന്ഥ മല്ലായ്കയാലും.
  3. അരുളപ്പാട് (ORACLES OF GOD) റോമ-3-2 ദൈവത്തിങ്കൽ നിന്ന് ഉൽഭവിച്ചതിന്നാൽ ഈ പേര് സ്വീകാര്യമാണ്.

    വേദപുസ്തകത്തെപ്പറ്റി പൊതുവായ ചില വിവരങ്ങൾ പഴയതിൽ 39ഉം പുതിയതിൽ 27ഉം ഉൾപ്പെടെ രണ്ടു നിയമങ്ങളിലായി66 ഗ്രന്ഥങ്ങളുള്ള വേദപുസ്തകം ഒരു വ്യക്തി തന്നെ എഴുതിയുണ്ടാക്കിയ ഒരു കൃതിയല്ല ഉദ്ദേശം. ബി.സി.11500 മുതൽ, എ.ഡി.96 വരെയുള്ള 16 നൂറ്റാണ്ടുകൾകൊണ്ട്. ഏകദേശം നാൽപത് എഴുത്തുകാർ ഇതിൻ്റെ രചനിയിൽ സഹകരിച്ചിട്ടുണ്ട്. രാജാക്കന്മാർ, പ്രഭുക്കന്മാർ, പുരോഹിതന്മാർ, പ്രവാചകന്മാർ, അപ്പോസ്തലന്മാർ, മീൻപിടുത്തക്കാർ, ഇടയന്മാർ. തുടങ്ങി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരും വിവിധ കാലയളവിൽ വിവിധ സാഹചര്യങ്ങളിൽ ജീവിച്ചിരുന്നവരുമായിരുന്നു. അവർ. നിയമം എന്നുപറഞ്ഞാൽ ‘ഉടമ്പടി എന്നോ ‘കരാർ’എന്നോ അർത്ഥമാക്കാം പഴയ നിയമം മോശയും പ്രവാചകന്മാരും മുഖാന്തരം ദൈവം യിസ്രായേലിനോടു, ചെയ്ത ഉടമ്പടിയും പുതിയ നിയമം ക്രിസ്തുവിൽക്കുടി ദൈവം സകല മനുഷ്യ വർഗ്ഗത്തോടും ചെയ്തിരിക്കുന്ന ഉടമ്പടിയുമാകുന്നു. 929 അധ്യായങ്ങളും, പുതിയ നിയമത്തിൽ, 260 അധ്യായങ്ങളും ഉൾപ്പെടെ ആകെ 1189 അദ്ധ്യായങ്ങളും ആകെ 31173 വാക്യങ്ങളും വേദപുസ്തകത്തിൽലുണ്ട്. പഴയ നിയമം എബ്രായ ഭാഷയിലും, പുതിയ നിയമം ഗ്രീക്ക് ഭാഷയിലുമാണ്. രചിക്കപ്പെട്ടത്. വൃക്ഷത്തോൽ. കളിമൺ പലകകങ്ങൾ. മൃഗങ്ങളുടെ തോൽ, ഞാങ്ങണ ചതച്ചെടുത്ത ഒരുമാതിരി കട്ടികടലാസ്സ്( പപ്പൈറസ്) എന്നിവയിലാണ്. ആദ്യകാലത്ത് പുസ്തകങ്ങൾ എഴുതപ്പെട്ടിരുന്നത്. കരിയും പശയും ചേർത്തുണ്ടാക്കിയ മഷി കൊണ്ടും കടുത്ത നിറമുള്ള ചായം കൊണ്ടും തോലിലും കടലാസിലും എഴുതുമ്പോൾ, എഴുത്താണി കൊണ്ടാണ് കളിമൺ പലകകളിൽ എഴുതിയിരുന്നത്.

വത്തിക്കാൻ ബൈബിൾ
ലോകത്തിലേക്കും വലിപ്പമുള്ള ബൈബിൾ ഇതാണ് റോമിൽ സൂക്ഷിക്കുന്നതും എബ്രായഭാഷയിൽ എഴുതപ്പെട്ടതും 320 റാത്തൽ തൂക്കമുള്ളതുമാണ്. 1895-നോടു അടുത്ത് യഹൂദന്മാർ ഇതിൻ്റെ തൂക്കത്തോളം സ്വർണ്ണം വിലയിട്ടു കൊടുക്കാമെന്നു പറഞ്ഞിട്ടും കൊടുത്തില്ല. അന്നത്തെ വിലയ്ക്ക്
[10:38 AM, 2/9/2021] സജി മാധവൻ: page 3 6 ലക്ഷം വിലവരും. ഇംഗ്ലീഷ് ഭാഷാന്തരം

 നവീകരണത്തിൻ്റെ പ്രഭാത നക്ഷത്രമെന്ന അപാര ദിനത്തിന് അർഹനായ ജോൺ വിക്ലിഫ് ലത്തീൻ ഭാഷയിലുള്ള 'വാൾ ഗേറ്റ് 'എന്ന ഭാഷാന്തരം അവലംബിച്ചു ബൈബിൾ 1382 ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 1454 ൽ ജോൺ ഗുട്ടൻ ബർഗ്ഗ് അച്ചടിവിദ്യ കണ്ടു പിടിച്ച ശേഷം ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ബൈബിൾ ആണ്. വേദ പുസ്തകത്തിൻ്റെ ഒരു കയ്യെഴുത്ത് പ്രതിക്ക് ഒരു വർഷത്തെ ശമ്പളം പ്രതിഫലമായി കൊടുക്കേണ്ടിയിരുന്നതിനാൽ ബൈബിൾ സാധാരണക്കാരുടെ ഇടയിൽ പ്രചരിച്ചിരുന്നില്ല. ഗുട്ടൻബർഗ്ഗ് അച്ചടിച്ച വേദ പുസ്തകത്തിൻ്റെ ഒരു പ്രതി ഇന്ന് വാഷിംഗ്ടണിലെ കോൺഗ്രസ് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. അതിന് മൂന്നു ലക്ഷത്തി അമ്പതിനായിരം ഡോളർ (ഇരുപത്തിയഞ്ചുലക്ഷം രൂപ) വിലയായികൊടുത്തു

മലയാള വേദപുസ്തകം

ബെയിലിലൂടെ പരിശ്രമത്താൽ 184-ൽ ബൈബിൾ മുഴുവനായി അച്ചടിച്ചു. ഇതിൽ ധാരാളം സംസ്കൃത പദങ്ങൾ ഉണ്ടായിരുന്നതിനാൽ എല്ലാവർക്കും ഉപയോഗിക്കത്തക്കവണ്ണം പരിഷ്കരിക്കേണ്ടതായിവന്നു, ഒടുവിൽ 1910- ൽ ഇപ്പോഴത്തെ മലയാളം ബൈബിൾ തയ്യാറായി 1911-ൽ പ്രചാരത്തിലായി ബെയിലി തന്നെത്താൻ നിർമ്മിച്ച അച്ചുകൾ ഉപയോഗിച്ചു താൻ തന്നെ ഉണ്ടാക്കിയ പ്രസ്സിലാണ്. ബൈബിൾ അച്ചടിച്ചത്. എല്ലാ തിരുവെഴുത്തും ദൈവവിശ്വാസിയമാകയാൽ ദൈവത്തിൻ്റെ മനുഷ്യൻ സകല സൽപ്രവർത്തി ക്കും. വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്, ഉപദേശത്തിനും ശാസനത്തിനും ഗുണികരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുളളതാകുന്നു. 
(2 തിമൊ-3-16).


ദൈവത്തിൻ്റെ ശക്തി

     ഒരിക്കൽ നിരീശ്വരവാദികളായ ഇംങ്കൾ സോളും, ലിവാലസും സെൻ്റെ ലൂയി പട്ടണത്തിൽ കൂടി സഞ്ചരിക്കുമ്പോൾ ക്രിസ്തീയ രാധനകാരെ കണ്ട് അമർഷം പൂണ്ടു. യേശുക്രിസ്തു ചരിത്ര പുരുഷനല്ല വെറും സങ്കല്പ പുരുഷനാണെന്ന് തെളിയിച്ച് ഒരു പുസ്തകം എഴുതുവാൻ ഇംങ്കൾ സോൾ ലിവാലസിനോട് ആവശ്യപ്പെട്ടു. പുസ്തക രചനയ്ക്കായി ലിവാലസ് സുവിശേഷങ്ങൾ വായിച്ചുതുടങ്ങി. ദൈവവചനം വായിച്ചപ്പോൾ വചനത്തിൻ്റെ ശക്തി തന്നിലേക്ക് വരികയും തൻ്റെ ഹൃദയത്തിൻ്റെ അന്ധകാരം നീങ്ങി പോവുകയും യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുകയും ചെയ്തു. പിന്നീട് യേശുക്രിസ്തുവിൻ്റെ ക്രൂശീകരണം നന്നായി വരച്ചു കാട്ടുന്ന 'ബെൻഹർ'എന്ന് വളരെ പ്രചാരം ലഭിച്ച മനോഹരമായ ഒരു പുസ്തകം താൻ രചിക്കുകയും ചെയ്തു. നിരീശ്വരവാദിയെയും രൂപാന്തരപ്പെടുത്തുന്നതാണ് ദൈവവചനം.

ബൈബിൽ ഉള്ളടക്കം ചുരുക്കത്തിൽ

  ദൈവത്തിൻ്റെ വചനം, ദൈവ ഹിതവും മനുഷ്യൻ്റെ അവസ്ഥയും രക്ഷയുടെ വഴിയും, പാപികളുടെ അവസാനവും വിശ്വാസികളുടെ പ്രത്യാശയും വിവരിക്കുന്നു. ഉപദേശത്തിൽ വിശുദ്ധിയും അമാനുഷികമായ വെളിപ്പടും മാറ്റപ്പെടാത്ത തീരുമാനങ്ങളും ഇതിൽ കാണാം. അന്ധകാരമായ ജീവിത യാത്രയെ പ്രകാശ മാക്കുവാൻ വെളിച്ചവും . ആത്മീയ വളർച്ചയ്ക്ക് വേണ്ട ആഹാരവും.ആശ്വസിപ്പാൻ വേണ്ട സമാധാന വചനങ്ങളും ഒരു പടയാളിക്കു ആവശ്യമായിരിക്കുന്ന വാളും ഈ വചനം തന്നെ. സ്വർഗ്ഗവും നരകവും ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. വചനത്തിൻ്റെ പ്രധാന വിഷയം ക്രിസ്തുവിലൂടെ ലഭിക്കുന്ന രക്ഷയും. മഹത്വാകരമായ ഭാവിയും ആണ്. ഇതു നമ്മുടെ ഓർമ്മയെ ഉണർത്തുകയും. ഹൃദയത്തെ സന്തോഷിപ്പിക്കുകയും. നീതിയിലും വിശുദ്ധിയിലും പാദങ്ങൾ വെയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഇതു നമ്മെ സമ്പന്നമാക്കുന്ന ഗുപ്ത നിധിയും. ആരോഗ്യത്തിൻ്റെ ഉറവും, അണ്ണാക്കിന് മധുരവും, പാതയ്ക്ക പ്രകാശവും, നിത്യ ജീവൻ്റെ ഉറവും. ആയിരിക്കുമ്പോൾ തന്നെ പാറയെ തകർക്കുന്ന ചുറ്റികപ്പോലെയും ഇരുവായ്ത്തലയുളള വാളുപോലെയും സജീവമത്രേ. സകല മനുഷ്യരെയും രൂപാന്തരപ്പെടുത്താവാൻ കഴിവുള്ളതത്രേ ഈ വചനം പ്രാർത്ഥനയോടും ഭയ ഭക്തിയോടും കൂടി ഈ വചനം പഠിക്കുക. ദൈവം അതിനായി വായനക്കാരെ സഹായിക്കട്ടെ.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
പാസ്റ്റർ തോമസ് ജോൺ, ഫിലാഡൽഫിയ

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. മലയാള വേദപുസ്തകം

    ബെയിലിലൂടെ പരിശ്രമത്താൽ 184-ൽ ബൈബിൾ മുഴുവനായി അച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശ്രീ കോവിൽ ദർശനം (2)🕉️ “ശ്രീ കർപ്പക വിനായക ക്ഷേത്രം” അവതരണം: സൈമ ശങ്കർ, മൈസൂർ.

ശ്രീ കർപ്പക വിനായക ക്ഷേത്രം പഴവങ്ങാടി ഗണപതി ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും നേരെ തമിഴ് നാട്ടിലോട്ട് എളുപ്പത്തിൽ ഇറങ്ങാം. വീണ്ടും ഒരു ഗണപതി ദർശനം തന്നെ. പിള്ളയാർപട്ടി അഥവാ കർപ്പക വിനായകം ക്ഷേത്രത്തിലെ വിശേഷങ്ങൾ...

അറിവിൻ്റെ മുത്തുകൾ – (53) വേദങ്ങളും മന്ത്രവാദങ്ങളും ✍പി.എം .എൻ .നമ്പൂതിരി.

വേദങ്ങളും മന്ത്രവാദങ്ങളും വൈദികസംസ്കൃതത്തിൽ രചി ക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർ ത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടാ യതെന്ന് പറയപ്പെടുന്നു. ബി.സി. 1500 നും...

പുസ്തക പരിചയം – “ഉറങ്ങുന്നവരുടെ ആംബുലൻസ് ” രചന: ശ്രീ സുരേഷ് കുമാർ വി, തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീർഘമായൊരു മൗനത്തിന് ശേഷം ശ്രീ സുരേഷ്കുമാർ.വി എന്ന കഥാകൃത്ത് വീണ്ടും എഴുതി തുടങ്ങിയ കഥകൾ. എഴുത്തിലേക്ക് തിരികെ എത്തിയപ്പോഴും ഈ കാലയളവിൽ ചെറുകഥ ലോകത്തിനുണ്ടായ മാറ്റങ്ങൾക്കൊപ്പം എത്താൻ കഥാകൃത്തിന് ഒട്ടും പ്രയാസം ഉണ്ടായില്ല...

പെപ്പർ കോൺ ഉണ്ടാക്കുന്ന വിധം (തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ)

എല്ലാവർക്കും നമസ്കാരം ഇന്നൊരു ഹെൽത്തി സ്നാക്ക്സ് ആയാലോ. മഴക്കാലത്ത് ധാരാളമായി കിട്ടുന്ന ഒരു സാധനമല്ലേ ചോളം. അപ്പോ നമുക്ക് പെപ്പർ കോൺ ഉണ്ടാക്കിയാലോ. ടെൻഷൻ വേണ്ട, ഈസിയായി ഉണ്ടാക്കാം. 🌽പെപ്പർ കോൺ 🍁ആവശ്യമായ സാധനങ്ങൾ 🌽പാതി മൂത്ത ചോളം...
WP2Social Auto Publish Powered By : XYZScripts.com
error: