17.1 C
New York
Wednesday, June 16, 2021
Home Religion ബലിക്കല്ല് (ഐതീഹ്യം)

ബലിക്കല്ല് (ഐതീഹ്യം)

ശ്രീജ മനോജ്

ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത്‌ അഷ്ടദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലകരേയുമാണ്‌. അതിനാൽ എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാറുണ്ട്‌. ശ്രീകോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ്‌ ബലിക്കല്ലുകളുടെ സ്ഥാനം. ഓരോ ദിക്കിന്റേയും അധിപന്മാരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു.

അഷ്ടദിക്പാലകർ

കിഴക്കിന്റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവൻറെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌വശത്തിൻറെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത്‌ ആ ദിക്കിന്റെ ദേവനായ നിരൃതിയെയാണ്‌. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്റെ അധിപൻ സോമനാണ്‌. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു. വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌.

ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്റെ അധിപൻ ബ്രഹ്മാവാണ്‌. അതിനാൽ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്‌കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിൻറെ അധിപൻ അനന്തനാണ്‌. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്റേയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ്‌ അനന്തൻറെ ബലിക്കല്ലിന്റെ സ്ഥാനം. ക്ഷേതങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  “ഫ്ലോറൻസ് നൈറ്റിംഗേലിന്റെ യുഗം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്: ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ....

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍...

ദൈവവുമായി സുദൃഢമായ സൗഹൃദം സ്ഥാപിക്കുകയും, അത് റ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ടൊറന്റോ, കാനഡ: മിസ്സിസ്സാഗ സീറോ മലബാര്‍രൂപതയില്‍ വിശ്വാസപരിശീലനം പൂര്‍ത്തീകരിച്ച 93 യുവതീയുവാക്കളുടെ വെര്‍ച്വല്‍ ഗ്രാജുവേഷന്‍ പുതുമകള്‍കൊണ്ട് ശ്രദ്ധേയമായി. നമ്മുടെ ഹൃദയം ദൈവത്തിനു സമര്‍പ്പിക്കുന്നതാണ് വിശ്വാസം എന്നതിന്റെ വാച്യാര്‍ത്ഥം. എന്നാല്‍ ദൈവവു മായി സ്‌നേഹത്തില്‍...

ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ. ഇസ്രായേൽ അനുകൂല സംഘടനകളും പ്രമുഖ വ്യക്തികളും നൈഡസിന്റെ നിയമനത്തിനെ അഭിനന്ദിച്ചു. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap