17.1 C
New York
Monday, September 20, 2021
Home Religion പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.

✍പ്രീതി രാധാകൃഷ്ണൻ

കൊല്ലം കുന്നത്തൂർ താലൂക്കിൽ പോരുവഴി പഞ്ചായത്തിൽ മലനടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ദേശത്തിന്റെ പ്രത്യേകതകൾ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും പുരാതനക്ഷേത്രങ്ങളും ഇവിടെ കാണാം. കാർഷികസമൃദ്ധി വിളിച്ചറിയിക്കുന്ന പച്ചപ്പണിഞ്ഞ വിശാലമായ പാടങ്ങളും, വെള്ളവരവീണ കൈത്തോടുകളും, കുന്നുംമലയും താഴ്‌വാരങ്ങളും ഇവിടുത്തെ ഭൂപ്രകൃതിയുടെ സവിശേഷതയാണ്.

ഐതീഹ്യം
മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ് കൗരവരിലെ മൂത്തപുത്രനായ ദുര്യോദ്ധനനെ അപ്പൂപ്പൻ സങ്കല്പത്തിൽ പ്രതിഷ്ഠയുള്ള ക്ഷേത്രം.
യുദ്ധത്തിൽ പാണ്ഡവരുടെ അജ്ഞാതവാസ കാലത്ത് ദുര്യോദ്ധനനും കൂട്ടരും പാണ്ഡവരെ തിരഞ്ഞു കാടുകൾ നിറഞ്ഞ ഈ ദേശത്തു വന്നുവെന്നും, അവിടെ വിശ്രമിക്കും നേരം ദാഹജലം തേടി നടന്ന് കടുത്തശ്ശേരി കൊട്ടാരത്തിൽ കുറവസമുദായത്തിലെ ഒരു വീട്ടിൽ ചെന്നു ഒരു സ്ത്രീയോട് ദാഹജലം ചോദിച്ചപ്പോൾ കള്ളാണ് പാനം ചെയ്യുവാൻ കൊടുത്തതും കുടിച്ചതും ആ സ്ത്രീ പുറംതിരിഞ്ഞു നടന്നപ്പോൾ കഴുത്തിലെ പുറത്താലി കാണുകയും തനിക്ക് അയിത്തം സംഭവിച്ചത് മനസ്സിലാക്കുകയും. പിന്നീട് തപസ്സു ചെയ്തു ശിവനെ പ്രത്യക്ഷപ്പെടുത്തി മാപ്പ് അപേക്ഷിച്ചു ശാപത്തിൽ നിന്ന് മുക്തനാകുകയും പിന്നീട് ഈ ദേശത്തു ശിവനെ ധ്യാനിച്ചു ഏറെനാൾ പാർക്കുകയും . ക്രമേണനാടിനോടും നാട്ടാരോടുമുള്ള ബന്ധം ശക്തമാകുകയും കുറവസമുദായക്കാർക്ക് ഈശ്വരനായി മാറുകയും ചെയ്തു.കുരുക്ഷേത്ര യുദ്ധത്തിനായി പുറപ്പെടും നേരം കടുത്തശ്ശേരി കുടുംബാംഗമായ മലയൻ കുറവരാജാവിനെ വിളിച്ചു കുരുക്ഷേത്രയുദ്ധത്തിന് പോകുന്നു. യുദ്ധത്തിൽ ജയിച്ചു വിജയശ്രീലാളിതനായി വരുന്ന തന്നെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ മീനമാസത്തിലെ ആദ്യവെള്ളിയാഴ്ച തുടങ്ങണം. അന്നാണ് ക്ഷേത്രത്തിൽ കോടിയേറുന്നത്.ആ ഒരാഴ്ച മലനട ദേശം ഉത്സവ പ്രതീതിയിൽ പൊടിപൂരമാക്കണം അടുത്ത വെള്ളിയാഴ്ച്ച ഉത്തുംഗ കെട്ടുകാഴ്ച്ചയോടു കൂടി സർവ്വ സന്നാഹങ്ങളുമായി സ്വീകരിക്കാൻ തയ്യാറായി നിൽക്കണം . പാതിരാവായിട്ടും കണ്ടില്ലെങ്കിൽ മരിച്ചെന്നു കരുതി ഉദകക്രിയ ചെയ്യണം കല്ല് വെട്ടിക്കൂട്ടി കരിക്ക് സമർപ്പിച്ചും പനമ്പായ വിരിച്ചു വായ്ക്കരി ഇട്ടും അമ്പെയ്ത്തു നടത്തിയും സമാപനം കുറിക്കുമെങ്കിലും വീണ്ടും ഒരാഴ്ച്ച കൂടി കാത്തിരുന്നു മൂന്നാമത്തെ വെള്ളിയാഴ്ച്ച മാത്രമേ കൊടിയിറക്കുകയുള്ളു. അപ്പുപ്പൻ സങ്കല്പത്തിലാണ് ദുര്യോധനൻ ഇവിടെ വാഴുന്നത്.

കുറവസമുദായത്തിന്റെ ശക്തിയുള്ള മാന്ത്രികവിദ്യയായ നിഴൽക്കൂത്തു അഭ്യസിക്കുന്നതിനാണ് കൗരവർ ഇവിടെയെത്തിയതെന്നും പറയപ്പെടുന്നു.

പോരുവഴി പെരുവിരുത്തി അംശം ചക്കുവള്ളി ദേശത്തു സർവ്വേ നമ്പർ 111/2 പ്രകാരം 14 ഏക്കറിന് കരം കൊടുക്കുന്നതും ഇന്നും ദുര്യോധനന്റെ പേരിലാണ് ചരിത്രം മായ്ക്കാത്ത അടയാളം.

പഴയ ദ്രാവിഡ ഗിരിവർഗ്ഗ ആചാര പിന്തുടർച്ചയാണ് ഇവിടെ പ്രാധാനമായും കാണുവാൻ സാധിക്കുന്നത്.പ്രതിഷ്ഠയില്ലാതെ മനുഷ്യൻ ഏത് രൂപത്തിൽ ദൈവത്തെ കാണുവാൻ ശ്രമിക്കുമോ ആ രീതിയിൽ ഈശ്വരൻ വീരനായോ, രക്ഷകനായോ സങ്കല്പപ്പിക്കാം. മറ്റുള്ള ക്ഷേത്രങ്ങളെ അപേക്ഷിച്ചു ആനയെ ഇവിടെ വിശേഷങ്ങൾക്കു ഉപയോഗിക്കില്ലെന്നുള്ള പ്രത്യേകതയും ഈ ക്ഷേത്രത്തിനു അവകാശപ്പെട്ടതാണ്. പ്രധാന വഴിപാടുകൾ കള്ള്, വെറ്റില, അടയ്ക്ക, പുകയില, ചുണ്ണാമ്പ്,കോഴി,ചുവന്നപ്പട്ടോ, കറുത്തപ്പട്ടോ, നൽകുന്നത് ദോഷങ്ങൾ തീരുന്നതിന് ഉത്തമമെന്നും കരുതപ്പെടുന്നു.101 പറ കള്ള്,101 കോഴി, ആൾരൂപം ഇതൊക്കെ ഇവിടുത്തെ സവിശേഷതകളാണ്. ഉത്സവ പരിപാടികളിൽ ആദ്യദിനം അപ്പൂപ്പന്റെ ഇഷ്ടവിനോദമായിരുന്ന നിഴൽക്കൂത്തു കഥകളിയാണ് അരങ്ങേറുന്നത്.

കുറവസമുദായത്തിന്റെ നിയന്ത്രണത്തിലും ഏഴുകരകളിൽ നിന്നും ( പനപ്പെട്ടി,കമ്പലടി, പള്ളിമുറി,നടുവിലേമുറി, വടക്കേമുറി, അമ്പലത്തുംഭാഗം, ഇടക്കാട് തെക്കും വടക്കും )തിരഞ്ഞെടുക്കപ്പെട്ട വിവിധമത വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഭരണസമിതിയുമാണ് ക്ഷേത്രം നിയന്ത്രിക്കുന്നത്. മാർച്ച്‌ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്നത്. നാനാദേശങ്ങളിൽ നിന്ന് ആളുകൾ പങ്കെടുക്കാൻ എത്തിച്ചേരുന്നു. ക്ഷേത്രപൂജാരിയെ ഊരാളിയെന്ന പേരിലാണ് അറിയപ്പെടുന്നത്. കടുത്തശ്ശേരി കുടുംബത്തിലെ തലമുറക്കാരാണ് ഇവർ. ഉത്സവത്തിന്റെയന്ന് ഉച്ചയോടു കൂടി കെട്ടു കാഴ്ചകളെല്ലാം ഉരവുകണ്ടത്തിൽ നിറയും. ഇരുപത്തിയൊന്നേകാൽ കോൽ ഉയരമുള്ള എടുപ്പു കുതിരകളും, അപ്പൂപ്പന്റെ ഇഷ്ടകാഴ്ച്ചയായ ഇടക്കാട് കരക്കാരുടെ എടുപ്പുകാളയും, വീട്ടുകാരുടെ വഴിപാടുകളായി ചെറിയ കുതിരകളും, കാളകളും നിരക്കും. വൈകുന്നേരത്തോടെ കുരുക്ഷേത്ര യുദ്ധസമാനമായ പോർക്കളം പോലെ ജനസമുദ്രമാകും. പിന്നീട് ഭാരമേറിയ മലക്കുടയും താങ്ങി ഒറ്റക്കാലിൽ ഊരാളൻ മലയിറങ്ങി ഓരോ കെട്ടുക്കാഴ്ച്ചയുടേയും അരികിൽ വന്നു അനുഗ്രഹിച്ചാൽ മാത്രമേ കറുപ്പിന്റെയും വെളുപ്പിന്റെയും വർണ്ണ വിവേചനമില്ലാതെ ഉരവു കണ്ടത്തിൽ ചെണ്ടയുടേയും വായ്‌ത്താരിയുടേയും ശബ്ദങ്ങളാൽ ഓരോ കെട്ടുക്കാഴ്ച്ചകളും മലനടക്കുന്നു കയറു.ഒരു ഗ്രാമത്തെയാകെ ഒരുമയോടെ സംരക്ഷിക്കുന്ന ശക്തിയാണ് ഈ അന്തരീക്ഷത്തിൽ കാണുവാൻ സാധിക്കുക.
ഉത്സവ സമാപനത്തോടു നടത്തി വന്ന വെടിക്കെട്ട് 1990 യിൽ അനേകം പേരു മരിക്കാൻ ഇടയായ ദുരന്തത്തോടെ ചടങ്ങിന് വേണ്ടി മാത്രം നിർവഹിക്കുന്നു.

12 വർഷത്തിൽ നടത്തുന്ന പള്ളിപ്പാന ചടങ്ങാണ് വിശേഷമേറിയത്.2012 യിലാണ് അവസാനമായി നടന്നത്. വേലൻ സമുദായത്തിൽപ്പെട്ട കർമ്മിയാണ് പൂജാതി കർമ്മങ്ങൾ നിർവഹിക്കുന്നത്.ചൂരൽ വള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്രമുറ്റത്തുറഞ്ഞു തുള്ളുന്ന പള്ളിപ്പാന ചടങ്ങ് കുരുക്ഷേത്ര യുദ്ധത്തിലെ ശരശയ്യയാണ് അനുസ്മരിക്കുന്നത് .കാർഷിക വിളകളുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളാണ് പ്രധാന വഴിപാടുകൾ. രാവിലെ അടുക്കു (വെറ്റില, പാക്കുമാണ് അടുക്കുയെന്ന് പറയുന്നത് )വെച്ചു ഊരാളി പൂജയ്ക്ക് തുടക്കം കുറിക്കും.ഭസ്മവും, തീർത്ഥമായി നൽകുന്നത് കള്ളുമാണ്.12 ദിവസമായി നടത്തപ്പെടുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ വിവിധ ദേശങ്ങളിൽ നിന്ന്പോലും ഭക്തർ എത്തിച്ചേരുന്നു.
കുന്നിരാടത്തു മലനടയിൽ കൗരവരുടെ ഏക സഹോദരി ദുശ്ശളയുടെ ക്ഷേത്രവും, എണ്ണശ്ശേരിയിൽ പോയാൽ ദുശാസ്സനേയും കാണാം.

മലദൈവങ്ങളുടെ കുലപതിയായി ദുര്യോദ്ധൻ ഉൾപ്പെടെ 101 ഉപക്ഷേത്രങ്ങളും ചുറ്റോടുചുറ്റും കാണുവാൻ സാധിക്കും.
മതവർണ്ണ വിവേചനമില്ലാതെ ദേശമൊന്നാകെ ഉത്സവലഹരിയിൽ ആറാടുന്ന സന്തോഷത്തിന്റെ പ്രതീകമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. കണ്ണിനിമ്പവും, മനസ്സിന് കുളുർമ്മയുമേകുന്ന സുന്ദര നിമിഷങ്ങളാണ് മലക്കുടമഹോത്സവത്തിന്റെ പ്രത്യേകത . ദൂരെ നാടുകളിൽ നിന്നുപോലും ഉത്സവത്തിനായി ബന്ധുക്കൾ ഒത്തുകൂടുന്നു. ഓരോ ഉത്സവം കഴിയുമ്പോളും മലനട നിവാസികൾ അടുത്ത മലക്കുടയ്ക്ക് കാണാമെന്നൊരു പ്രതീക്ഷയോടെ സ്വജനങ്ങളോട് വിടനൽകുന്നു.🙏🙏

പ്രീതി രാധാകൃഷ്ണൻ

COMMENTS

5 COMMENTS

  1. എല്ലാം വ്യക്ത്മായി പറഞ്ഞു…നല്ലൊരറിവ് ലഭിച്ചു👍🙏🌹

  2. അറിയാത്ത പലതും മനസിലാക്കാൻ സാധിച്ചു. വളരെ സന്തോഷം പ്രീതി. ഇനിയും ഇങ്ങനെ പഴയ ചരിത്രം കുറിക്കു.
    എന്റെ ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: