17.1 C
New York
Saturday, August 13, 2022
Home Religion പുരി ജഗന്നാഥ ക്ഷേത്രം.. ജഗത്തിന്റെ നാഥനായ ഭഗവാന് സമർപ്പിക്കപ്പെട്ട ക്ഷേത്രം..

പുരി ജഗന്നാഥ ക്ഷേത്രം.. ജഗത്തിന്റെ നാഥനായ ഭഗവാന് സമർപ്പിക്കപ്പെട്ട ക്ഷേത്രം..

നാരായണ മാരാർ മാഷ്✍

പുരാതന കലിംഗ രാജ്യമായ ഒറീസയുടെ കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ് പുരി ജഗന്നാഥക്ഷേത്രം. ഈ ക്ഷേത്ര പുരി ബീച്ചും ലോകപ്രസിദ്ധമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗംഗാ സാമ്രാജ്യത്തിലെ ഭരണാധികാരികളിൽ ഒരാളായ ആനന്ദ് വർമ്മ നാണ് പുരിയിൽ ജഗന്നാഥന്റെ പേരിൽ ക്ഷേത്രം പണിയാൻ തീരുമാനിച്ചത് പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഈ ക്ഷേത്രം പണി തീർന്നു. മധ്യഭാഗത്ത് വലിയ ഒരു ഗോപുര ത്തോടുകൂടി യാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. ഈ ഗോപുരത്തിന് മുകളിൽ ആയി ഒരു ചക്രവും സ്ഥാപിച്ചിട്ടുണ്ട്, വിഷ്ണുവിന്റെ സുദർശനചക്രം ആയാണ് ഇതിനെ വിശ്വസിക്കപ്പെടുന്നത്.. ഈ ക്ഷേത്രത്തിലെ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മൂന്നു വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത് കൃഷ്ണൻ, ബലരാമൻ, സുഭദ്ര.. ഇവയെല്ലാംതന്നെ മരംകൊണ്ട് നിർമ്മിച്ചവയാണ്. കൃഷ്ണവിഗ്രഹം അഞ്ചടി ഉയരവും കറുത്ത നിറത്തിലുള്ള തുമാണ്, ബലരാമ വിഗ്രഹം ആറടി ഉയരവും വെളുത്ത ചായം പൂശിയ തുമാണ്, സുഭദ്രയുടെ വിഗ്രഹം നാലടി ഉയരവും മഞ്ഞനിറത്തിൽ ഉള്ളതുമാണ്. ഈ വിഗ്രഹങ്ങൾ എല്ലാം തന്നെ നാനാവിധ വേഷഭൂഷാദികളാൽ അലങ്കരിക്കപ്പെട്ടി രിക്കുന്നു.. മരത്തിൽ തീർത്തതിനാൽ ഈ വിഗ്രഹങ്ങൾ 12 വർഷം കൂടുമ്പോഴോ, 24 വർഷം കൂടുമ്പോഴോ മരത്തിൽ തന്നെ പുനർനിർമ്മിക്കപ്പെടും. ഇതിന് ചില ചിട്ടവട്ടങ്ങളുണ്ട്

ഇവിടത്തെ രഥോത്സവം ലോകപ്രസിദ്ധമാണ് ഈ രഥോത്സവം 10 ദിവസം നീണ്ടു നിൽക്കുന്നു. 14 ചക്രങ്ങളുള്ള രഥത്തിൽ ബലരാമനെ യും, ചുവന്ന നിറത്തിലുള്ള രഥത്തിൽ സുഭദ്രയെ യും, 1370 മീറ്റർ ഉയരത്തിൽ ഉള്ളതും 16 ചക്രങ്ങളുള്ള തുമായ രഥത്തിൽ ജഗന്നാഥ നെയും എഴുന്നള്ളിക്കുന്നു. ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും തുടങ്ങി രണ്ട് കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ഗുണ്ടിജാ ബാഡി ക്ഷേത്രത്തിലാണ് രഥയാത്ര അവസാനിക്കുന്നത്. ശ്രീകൃഷ്ണന്റെ അച്ഛൻ പെങ്ങളായ കുന്തിദേവി താമസിച്ചിരുന്ന വീടാണ് ഗുണ്ടിജാ ബാഡി ക്ഷേത്രം.., ഗോകുലത്തിൽ നിന്നും മധുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമിപ്പിക്കുന്ന ഒരു ചടങ്ങാണ് ഇതെന്നും വിശ്വസിക്കപ്പെടുന്നു. ജൂൺ-ജൂലൈ മാസങ്ങളിലാണ് ഈ രഥോത്സവം പത്ത് ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന ഒരു മഹാ രഥോത്സവം ആണ് ഇത്.

പുരിയിലെ വിഗ്രഹങ്ങൾ വിഷ്ണു ഭഗവാൻ തന്നെ നേരിട്ട് നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു ആയതിനാൽ ഭാരതത്തിലെ മഹത്തായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രത്തെ കാണുന്നു ചാർധാം ക്ഷേത്രങ്ങളിൽ ഒന്നും ആണിത് ( രാമേശ്വരം, ബദരി, ദ്വാരക, പുരി )

ഐതിഹ്യം…
ജരയുടെ അമ്പുകൊണ്ട് ദേഹി വെടിഞ്ഞ കൃഷ്ണന്റെ ശരീരം ഒരു വലിയ മര കട്ടയായി തീർന്ന് പുരി കടലിൽ ഒഴുകി നടന്നു. ആ സമയത്ത് പുരി ഭരിച്ചിരുന്ന ഇന്ദ്രദ്രുമ്മ്നൻ എന്ന രാജാവിന് ഭഗവാൻ സ്വപ്ന ദർശനം നൽകി, കടലിൽ ഒഴുകി നടക്കുന്ന ആ മരത്തിൽ നിന്നും വിഗ്രഹം നിർമ്മിക്കുവാൻ നിർദേശിച്ചു. കാവൽക്കാർ ഈ മരത്തിനെ രാജാവിനെ ഏൽപ്പിക്കുകയും, ആ മരത്തിനെ വിധിയാംവണ്ണം പൂജിച്ച് തച്ചനെ വിളിച്ച് വിഷ്ണു വിഗ്രഹം നിർമ്മിക്കുവാനും പറഞ്ഞു. തച്ചന്റെ മേധാവി മരത്തിൽ ഉളി വെച്ചതും ഉളി ഉടഞ്ഞു പോയി. ഭഗവാൻ തച്ച ന്റെ വേഷത്തിൽ വന്ന് താൻ ഈ ജോലി ഏറ്റെടുക്കാം പക്ഷേ തനിക്ക് 21 ദിവസം തരണമെന്നും ആ സമയം ആരും ആ അറയിലേക്ക് വരരുത് എന്നും പറഞ്ഞു അതിന് രാജാവും സമ്മതം നൽകി

15 ദിവസം ആ അറയിൽ ഇരുന്ന് ഉളിയുടെ ശബ്ദം കേട്ടതിനാൽ ജോലി അതിവേഗത്തിൽ നടക്കുന്നുണ്ടെന്ന് രാജാവും വിചാരിച്ചു. 15 ദിവസത്തിനു ശേഷം 3ദിവസം ഉളിയുടെ ശബ്ദം കേൾക്കാത്ത തിനാൽ തച്ചൻ ഉറങ്ങിയോ എന്ന സംശയത്തിൽ രാജാവ് വാതിൽ തുറന്നു. ദേഷ്യപ്പെട്ട തച്ചൻ 3 ദിവസം സഹിക്കാൻ പറ്റാത്തതിനാൽ നീ സ്ഥാപിക്കുന്ന ഈ വിഗ്രഹങ്ങൾ അര കുറയായി തന്നെ ഇരിക്കും, എന്നാലും കുഴപ്പമില്ല ഈ വിഗ്രഹങ്ങളെ തന്നെ പ്രതിഷ്ഠിക്കു എന്നും ഇവിടെ വരുന്നവർക്ക് ഈ വിഗ്രഹം കണ്ട് ക്ഷമ ഉൾക്കൊള്ളാൻ കഴിയണം എന്ന തത്വവും ഇതിലൂടെ ലോകം അറിയട്ടെ എന്നും പറഞ്ഞു. ഈ അറയിൽ ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ പൂർണം അല്ലാത്ത വിഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. മുഖവും കൈകളും മാത്രം ഉണ്ടായിരുന്ന ഈ വിഗ്രഹങ്ങളെ യാണ് രാജാവ് പ്രതിഷ്ഠ ചെയ്തത്.

ഇന്ദ്രദ്യുമ്നന്റെ കാലശേഷം ഈ ക്ഷേത്രം പാഴടഞ്ഞു പോയി, അതിനുശേഷം ഈ സ്ഥലത്തിൽ പല ക്ഷേത്രങ്ങളും നിർമ്മിക്കപ്പെട്ടു എങ്കിലും അതെല്ലാം കടൽക്ഷോഭത്തിൽ നശിച്ചുപോയി ഇപ്പോഴുള്ള ക്ഷേത്രം AD 1135 ൽ ആനന്ദ് വർമ്മ നാൽ നിർമ്മാണം ആരംഭിച്ച് 1200 ൽ പൗത്രനായ അനങ്കാ ബി മാദേവനാൽ പണി പൂർത്തീകരിക്കപ്പെട്ടു.
പഞ്ചരഥ മുഖ പ്രകാരം നിർമ്മിച്ച ഈ ക്ഷേത്രത്തിൽ പടിഞ്ഞാറുവശത്ത് എട്ട് ലോഹങ്ങളാൽ ചെയ്ത നീല ചക്രം ഉണ്ട്. ക്ഷേത്ര കൊടിമരം പാവങ്ങൾക്ക് അഭയ ഹസ്തൻ എന്ന തത്വത്തിൽ പതീത ഭവൻ ഭാവന എന്ന് അറിയപ്പെടുന്നു. രാമായണത്തിൽ ശ്രീരാമനും, മഹാഭാരതത്തിൽ പഞ്ചപാണ്ഡവരും ഇവിടെ വന്ന് അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്ന് പുരാണങ്ങളിൽ പറയപ്പെടുന്നു.

ഗോൾഡൻ ബീച്ച്… പുരിയിലെ കടൽക്കരയിൽ ഉള്ള ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രവുമാണ്. ഇന്ത്യ ടൂറിസം, ഒറീസ, കൊൽക്കത്ത എല്ലാം ചേർന്ന് ഇവിടത്തെ ഈ കടൽ പുറത്ത് വർഷംതോറും പുരി ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ നടത്തുന്നു. ഞങ്ങൾ അവിടെ എത്തിയത് പതിനെട്ടാമത്തെ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ്

ഗോവർധന മഠം..
AD എട്ടാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈതവേദാന്ത മഠമാണ് ഗോവർധന മഠം. ശങ്കരാചാര്യർ ഭാരതത്തിൽ സ്ഥാപിച്ച നാലു മഠങ്ങളിൽ കിഴക്ക് ദേശത്തുള്ള മഠമാണ് പുരിയിലെ ഈ മഠം.. ജഗന്നാഥ ക്ഷേത്രവും ആയി ബന്ധപ്പെട്ടിരിക്കുന്ന ഒരു മഠവും കൂടിയാണിത്.

(കടപ്പാട്)
നാരായണ മാരാർ മാഷ്

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: