17.1 C
New York
Thursday, December 2, 2021
Home Religion പുണ്യ ദേവാലയങ്ങളിലൂടെ - (12) പ്രകാശമാതാ ആലയം

പുണ്യ ദേവാലയങ്ങളിലൂടെ – (12) പ്രകാശമാതാ ആലയം

✍തയ്യാറാക്കിയത്: സെബിൻ ബോസ്

പ്രകാശമാതാ ആലയം – Church of Our Lady of Light, Chennai

തമിഴ്‌നാട്ടിലെ അതിപുരാതനമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് ലസ് ചർച്ച് എന്നറിയപ്പെടുന്ന പ്രകാശമാതാ ആലയം ( Church of Our Lady of Light )

ഇന്ത്യയിൽ ക്രിസ്തുമതം രണ്ടു ഘട്ടങ്ങളിലായാണ് വളർന്നത് . ഒന്നാം ഘട്ടം ഒന്നാം നൂറ്റാണ്ടിൽ യേശു ശിഷ്യനായ വിശുദ്ധ തോമാശ്ലീഹായുടെ ആഗമനത്തോടെയും രണ്ടാം ഘട്ടം പോർച്ചുഗീസുകാരുടെ ആഗമനത്തോടെയുമാണ് . ലസ്‌ ചർച്ച് രണ്ട് ഘട്ടങ്ങളോടും ബന്ധിക്കപ്പെട്ടതാണ് .

വാസ്കോ ഡി ഗാമ ഭാരതത്തിലേക്കുള്ള കടൽമാർഗം കണ്ടെത്തിയതിന് ശേഷം എട്ട് ഫ്രാൻസിസ്കൻ പുരോഹിതന്മാർ ലിസ്ബണിൽ നിന്നും 1500 ൽ പെഡ്രോ ആൽവാരസ് കാബ്രാളിന്റെ കപ്പലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. കോഴിക്കോട് വന്നിറങ്ങിയ അവരിൽ ചിലർ കൊച്ചിയിലും ചിലർ തെക്കോട്ടും മതപ്രചാരണത്തിനായി യാത്രയായി . കപ്പൽ മാർഗ്ഗം തെക്കോട്ട് യാത്രയായവരിൽ മൂന്നുപേർ കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടപ്പോൾ അവർ ജീവരക്ഷക്കായി മേരി മാതാവിനോട് പ്രാർത്ഥിക്കുകയും ശേഷം അതി നിഗൂഢമായ ഒരു പ്രകാശം അവർ കാണുകയും ആ പ്രകാശത്തിന്റെ വഴിയേ സഞ്ചരിച്ച് അവർ കരയിലെത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം .

തങ്ങളെ രക്ഷിക്കാൻ പുറപ്പെടുവിച്ച ആ വെളിച്ചത്തോടുള്ള ബഹുമാനാർത്ഥം അവർ വിശുദ്ധ തോമശ്ലീഹായെ അടക്കം ചെയ്ത സാന്തോം പള്ളിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഒരു പള്ളി പണിയുകയും ആ പള്ളിക്ക് Church of Our Lady of Light ( പ്രകാശമാതാ ആലയം ) എന്ന് പേരിടുകയും ചെയ്തു . അക്കാലത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ ഒരു പ്രദേശത്തായിരുന്നു ലസ് ചർച്ച് പണി കഴിപ്പിച്ചത് എങ്കിലും ഇപ്പോൾ ഇത് മെട്രോ സിറ്റിയുടെ ഒരു ഭാഗമാണ് . എന്നിരുന്നാലും നഗരത്തിന്റേതായ തിരക്കുകൾ ഇല്ലാതെ ശാന്തമായ അന്തരീക്ഷമാണിവിടെ .
ചെന്നൈയുടെ ഭരണസിരാകേന്ദ്രത്തിനും വിശുദ്ധ തോമാശ്ലീഹായെ അടക്കം ചെയ്ത സാന്തോം ബസിലിക്കക്കും സമീപമാണ് ലസ് പള്ളി സ്ഥിതിചെയ്യുന്നത് .

1516 ൽ പോർച്ചുഗീസുകാർ പണിത ഈ പള്ളി തമിഴ്‌നാട്ടിലെ ഏറ്റവും പഴയ പള്ളികളിലൊന്നാണ് . ഗോഥിക് മാതൃകയിൽ നിർമിച്ച കമാനങ്ങളും ബറോക്ക് അലങ്കാരങ്ങൾ അടങ്ങിയിരിക്കുന്ന ഈ പള്ളി നഗരത്തിലെ ഏറ്റവും പഴയ യൂറോപ്യൻ സ്മാരകങ്ങളൊന്നുമാണ്. ബലിപീഠങ്ങൾ സ്വർണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

എല്ലാ വർഷവും ഓഗസ്റ്റ് 15 നാണ് ഇവിടെ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത് . ആഘോഷപൂർണമായ കുര്ബാനയും കാർഘോഷയായത്രയും തിരുനാളിന്റെ ഭാഗമാണ്. താരതമ്യേന ചെറിയ പള്ളി ആണെങ്കിലും ദിവസേന നിരവധിയാളുകൾ ആണ് ലസ് ചർച്ച് സന്ദർശിക്കുവാൻ എത്തുന്നത്.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്ററും , ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും 17 കിലോമീറ്ററുമാണ് ലസ് ചർച്ചിലേക്കുള്ള ദൂരം

✍തയ്യാറാക്കിയത്: സെബിൻ ബോസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: