17.1 C
New York
Wednesday, January 19, 2022
Home Religion പാലക്കാടിലെ പ്രധാന ക്ഷേത്രങ്ങൾ.. (✍ജിഷ)

പാലക്കാടിലെ പ്രധാന ക്ഷേത്രങ്ങൾ.. (✍ജിഷ)

ജിഷ ദിലീപ് ✍️

ഒട്ടേറെ ആരാധനാലയങ്ങളുള്ള പാലക്കാടിലെ ചില ക്ഷേത്രങ്ങളെക്കുറിച്ചാണ് ഇന്നത്തെ എന്റെ വിവരണം.

കൽപ്പാത്തി രഥോത്സവം

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ്‌ കൽപ്പാത്തി. ആദ്യമായി ബ്രാഹ്മണർ കുടിയേറിപ്പാർത്ത കൽപ്പാത്തിയിൽ കൂടുതലും താമസിക്കുന്നത് തമിഴ്ബ്രാഹ്മണരാണ്. കേരളത്തിന്റെ പൈതൃകഗ്രാമമായി അംഗീകരിക്കപ്പെട്ട ഈ പ്രദേശം ബ്രാഹ്മണർ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ ഒരു ഭാഗമായ കൽപ്പാത്തിപുഴ ദക്ഷിണകാശി എന്നും വിശേഷിപ്പിക്കപ്പെടുന്നു.

ഇവിടുത്തെ രഥോത്സവം പ്രശസ്തമാണ്. ഇത് നടക്കുന്നത് വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ്. പരമ ശിവനും ശ്രീ പാർവതിയുമാണ് ഇവിടുത്തെ പ്രധാന പ്ര തിഷ്ഠകൾ.പത്ത് ദിവസമുള്ള രഥോത്സവം നവംബർ മാസത്തിലാണ് നടക്കുന്നത്.

ഏതാണ്ട് എഴുന്നൂറ് വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രത്തിൽ ആദ്യത്തെ നാല് ദിവസം വേദപാരായണം, കലാസാംസ്ക്കാരിക പരിപാടികൾ നടക്കുന്നു. അവസാനത്തെ മൂന്ന് ദിവസം ഭഗവദ് പ്രതിഷ്ഠയോടുകൂടി അലങ്കരിച്ച ദേവരഥം വലിക്കാൻവേണ്ടി പലയിടങ്ങളിൽ നിന്നുമായി ഭക്തർ എത്തിച്ചേരുന്നു.

1425എ. ഡി ൽ കൽപ്പാത്തിയുടെ തീരത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസി ക്കപ്പെ ടുന്നു. തമിഴ്നാട് സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടുവന്ന ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.കാശി വിശ്വനാസാമ്യം കാരണം കാശിയിൽ പാതി കൽപ്പാത്തി എന് പഴമൊഴി തന്നെയുണ്ട്.ശിവന്റെ വിവിധ ഭാവങ്ങളും ഗണപതി, സൂര്യൻ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്. ശിവക്ഷേത്ര നിർമ്മാണത്തെ തുടർന്ന് കുടിയേറിയ തമിഴ് ബ്രാഹ്മണരുടെ കേരളത്തിലെ ആദ്യത്തെ കുടിയേറ്റ പ്രദേശങ്ങളിൽ ഒന്നായിട്ട് ഇത് കണകാക്കുന്നു.

നാല് അരുവികൾ ചേർന്ന കൽപ്പാത്തിപുഴ ഉത്ഭവിക്കുന്നത് ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത്‌ പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലയിടുക്കുകളിൽ നിന്നാണ്. പാലക്കാട്‌ കൽപ്പാത്തിശിവക്ഷേത്ത്തിന്റെ പേരാണ്കൽപ്പാത്തി പുഴയ്ക്ക് നൽകിയിരിക്കുന്നത്.

ചേറ്റിൽ വെട്ടിയ ഭഗവതിക്ഷേത്രം.

വളരെ പുരാതനമായ ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം പാലക്കാട്‌ ജില്ലയിലെ ധോണിയിലാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ദേവി വിഗ്രഹം ചെളിയിലാണ് നിലകൊള്ളുന്നത്. വിഗ്രഹത്തിന്റെ പാതിഭാഗം കാണാം ബാക്കിഭാഗം ചെളിയിലാണ്. വിശാലമായ തിരക്കു കളില്ലാത്ത ശാന്തസുന്ദരമായ പ്രദേശത്താണ് ഈ ക്ഷേത്രം. രണ്ട് വട്ടം രാവിലെ പോയി തൊഴുതിട്ടുണ്ട്. അന്ന് അവിടുള്ള പൂജാരി പറഞ്ഞത് ഇന്നും ഓർക്കുന്നു. രാത്രികളിൽ ചില ദിവസങ്ങളിൽ ആനകൾ ഇറങ്ങുമെന്നാണ്. പുലരും മുമ്പ് തിരിച്ചുപോകുമെന്നും ഉപദ്രവകാരികളല്ലെന്നും പറഞ്ഞു.

ശ്രീ ഹേമാംബിക ക്ഷേത്രം

പാലക്കാട്‌ ജില്ലയിലെ കല്ലേക്കുളങ്ങര ദേശത്താണ് ശ്രീഹേമാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ നാല് അംബികാലയങ്ങളിലൊന്ന്‌ കൂടിയാണ് ഈ ക്ഷേത്രം. ഏമൂർ ഭഗവതി ക്ഷേത്രം എന്നുകൂടി ഇതിന് പേരുണ്ട്. അകത്തേത്തറ കല്ലേക്കുളങ്ങര ക്ഷേത്രം പ്രശസ്തമാണ്.

ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടുത്തെ പ്രതിഷ്ഠ. രാവിലെ സരസ്വതിയായും, ഉച്ചയ്ക്ക് ലക്ഷ്മിയായും, വൈകീട്ട് ദുർഗ്ഗയുമായാണ് ഹേമാംബിക ദേവി പൂജിക്കപ്പെടുന്നത്. കൈപ്പത്തി ആരാധിക്കുന്ന ഇന്ത്യയിലെ തന്നെ ഏകക്ഷേത്രമാണിതെന്നാണ് കരുതുന്നത്.

ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പിന്നിൽ നടന്ന സംഭവം ആദി ശങ്കരാചാര്യരുടെ കാലത്താണ് നടന്നതെന്ന് പറയപ്പെടുന്നു.

മലമ്പുഴ ഡാമിന്റെ എതിർവശത്തായി ഘോരവനത്തിൽ ഒരു ദുർഗ്ഗാക്ഷേത്രമുണ്ടായിരുന്നു.ഭക്തരായ കുറൂർ, കൈമുക്ക് നമ്പൂതിരിമാർ അവിടെവരെ പോയി ദർശനം നടത്തുമായിരുന്നു. വർഷങ്ങളോളം മുടക്കംവരാതെ ദർശനം നടത്തിയെങ്കിലും യാത്രക്കിടെ വൈഷമ്യം നേരിടുകയും വഴിയിലുള്ള ഒരു മരച്ചുവട്ടിൽ വിശ്രമിക്കുകയും ചെയ്തു. ആ സമയത്ത് ശ്രീ ഭഗവതി വൃദ്ധയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവർക്ക്‌നൽകിയ പഴങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. അടുത്ത ദിവസം രണ്ട് പേരും ക്ഷേത്രത്തിൽ പോകും വഴി തലേന്ന് വിശ്രമിച്ചിടത്ത് ആന നിൽക്കുന്നതും സ്വർണ്ണ പ്രഭയോടെ ജഗദംബികയും. അതോടെ പിന്നീട് അവരുടെ യാത്ര ആ മരച്ചുവടട്ടിലേക്കായി. കാലം അതിക്രമിച്ചപ്പോൾ പിന്നെ അവിടെവരേയും പോകാൻ പറ്റാതായി. അങ്ങനെ ഒരു ദിവസം രാത്രി കുറൂരിന് സ്വപ്നദർശനം നൽകിയ ദേവിതാൻ അടുത്തുള്ള തടാകത്തിൽ കുടികൊള്ളുന്നതായിരിക്കുമെന്ന് അരുളുകയും ചെയ്തു. അടുത്ത ദിവസം കുറൂർ സുഹൃത്തായ കൈമുക്കിനൊപ്പം തടാകത്തിൽ കുളിക്കാൻ ചെന്നപ്പോൾ അതിസുന്ദരമായ രണ്ട് കൈകൾ പൊങ്ങിവരുന്നത് കണ്ടു. അവ ദേവിയുടേതാണെന്ന് തിരിച്ചറിഞ്ഞ രണ്ട് പേരും ആ ഭാഗംവരെ നീന്തിച്ചെന്ന് കൈകൾ പിടിക്കാൻ ശ്രമിച്ചു. ആ നിമിഷം തന്നെ കൈകൾ ‘കല്ലായി ‘. കല്ലേക്കുളങ്ങര എന്ന പേര് ഈ സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതേത്തുടർന്ന് കൈകൾ പ്രത്യക്ഷപ്പെട്ട ഭാഗത്തിനടുത്തോളം തടാകഭാഗങ്ങൾ നികത്തി ക്ഷേത്രം പണിയുകയും ദേവിയെ ഉപാസിച്ച് ജീവിക്കുകയും ചെയ്തു.

ദേവിയുടെ കൈപ്പത്തി പ്രതിഷ്ഠയെക്കുറിച്ച് മറ്റൊരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്. സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ പൂർണ്ണരൂപം ദർശിച്ചതിന് ശേഷമേ സംസാരിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞിരുന്നുവത്രെ. എന്നാൽ ആദ്യം കൈകൾ ഉയർന്നുവന്നപ്പോൾ തന്നെ അതാ കണ്ടുവെന്ന് കുറൂർ വിളിച്ച് പറയുകയു ണ്ടായി.അതോടുകൂടി ദേവി കൈകൾ മാത്രം ദർശനം നൽകി അപ്രത്യക്ഷയാവുകയും ചെയ്തുവത്രെ. ഇവിടെ നവരാത്രി ആഘോഷം വിശേഷമാണ്. ഈ ക്ഷേത്രം സന്ദർശിക്കാൻ ധാരാളം ഭക്തജനങ്ങൾ എത്തുന്നു. ചേന്ദമംഗലം, ഈശ്വരമംഗലം എന്നീ രണ്ട് ശിവക്ഷേത്രങ്ങൾ ഇതിനടുത്തുണ്ട്.

കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിന് തൊട്ട് പിന്നാലെ ശ്രീമതി ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും അതിന്ശേഷമാണ് കോൺഗ്രസ് (ഐ) യുടെ ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്തതെന്ന് പറയപ്പെടുന്നു.

ഒരു വർഷം പാലക്കാടുണ്ടായിരുന്നതുകൊണ്ട് ഈക്ഷേത്രങ്ങളിലൊക്കെ പോയി തൊഴാനുള്ള ഭാഗ്യമുണ്ടായി..

ജിഷ ദിലീപ് ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: