റാന്നി: മെയ് 16 മുതല്‍ 21 വരെയുളള ആറു ദിവസങ്ങളില്‍ നിലയ്ക്കല്‍ ഭദ്രാസനത്തിലെ എല്ലാ ഭവനങ്ങളിലും സന്ധ്യയിലെ കുടുംബ പ്രാര്‍ത്ഥനയോടു ചേര്‍ന്ന് മാതാപിതാക്കളും മക്കളും ഒരുമിച്ച് പരിശുദ്ധാത്മ പുതുക്കത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അറിയിച്ചിരിക്കുന്നു.
വിവിധ ആദ്ധ്യാത്മിക സംഘടനകളില്‍ അംഗങ്ങളായിരിക്കുന്ന മാതാപിതാക്കളും, മക്കളും ചേര്‍ന്ന് കുടുംബങ്ങളുടെ നവീകരണത്തിനുവേണ്ടിയും പരിശുദ്ധ സഭയ്ക്കുവേണ്ടി പൊതുവായിട്ടും ദൈവം സൃഷ്ടിച്ച ഈ ലോകത്തിന്റെ സമാധാന പൂര്‍ണ്ണമായ നിലനില്പിനു വേണ്ടിയും കൊവിഡ്-19 ഉള്‍പ്പെടെയുളള മാരകമായ രോഗങ്ങളുടെ ശമനത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും പളളികള്‍ക്ക് അയച്ച കല്പനയില് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
സമയ ക്രമീകരണം :
മെയ് 16 ഞായര്‍- സണ്ടേസ്കൂള്‍ & ബാലസമാജം വിദ്യാര്‍ത്ഥികളും സണ്ടേസ്കൂള്‍ അദ്ധ്യാപകരും
മെയ് 17 തിങ്കള്‍ – എം.ജി.ഓ.സി.എസ്.എം & യുവജനപ്രസ്ഥാനം അംഗങ്ങള്‍
മെയ് 18 ചൊവ്വ – മര്‍ത്തമറിയം സമാജം & നവജ്യോതി മോംസ് അംഗങ്ങള്‍
മെയ് 19 ബുധന്‍ – പ്രാര്‍ത്ഥനായോഗം & സുവിശേഷസംഘം അംഗങ്ങള്‍
മെയ് 20 വ്യാഴം – ഭദ്രാസന വൈദിക സംഘം
മെയ് 21 വെളളി – ഭദ്രാസന ശുശ്രൂഷക സംഘം അംഗങ്ങള്‍.
അതാതു ആദ്ധ്യാത്മിക സംഘടനകളുടെ വൈസ്പ്രസിഡന്റുമാരും ഭദ്രാസനതല ചുമതലക്കാരും അതതു ദിവസത്തെ പ്രാര്‍ത്ഥനാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ്.