17.1 C
New York
Tuesday, January 25, 2022
Home Religion നരസിംഹ പെരുമാൾ (ബേബി നമ്പ്യാർ)

നരസിംഹ പെരുമാൾ (ബേബി നമ്പ്യാർ)

ബേബി നമ്പ്യാർ✍

മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരമായ നരസിംഹം മനുഷ്യൻ്റെയും സിംഹത്തിൻ്റെയും സംയോജനമാണ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നരസിംഹ മൂർത്തി ഉഗ്ര നരസിംഹം സങ്കല്പത്തിലുള്ള പ്രതിഷ്ഠയാണ്.നരസിംഹത്തെ കുറിച്ചുള്ള ആകെ നാല്പത്തിനാല് സങ്കൽപ്പങ്ങളിൽ ഒന്നാണ് ഈ ഉഗ്രരൂപം.

യുഗങ്ങളയായി സുപ്രസിദ്ധമായ ഒരു പ്രതിഷ്ഠയാണ് തെക്കേടത്തു നരസിംഹസ്വാമി എന്നു സാധാരണയായി പരാമർശിക്കപ്പെടുന്ന ശ്രീ നരസിംഹ സ്വാമിയുടേത്. ശ്രീപത്മനാഭ പെരുമാളിനെ പോലെ തന്നെ തെക്കേടത്ത് നരസിംഹ പെരുമാളും കിഴക്കോട്ടാണ് ദർശിക്കുന്നത് എങ്കിലും സ്ഥാനം താഴ്ന്ന നിരപ്പിലാണ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നരസിംഹ പെരുമാൾ പരമ ശക്തനാണ്. അതിനെ കുറിച്ച് ഒരുപാട് കഥകൾ ഉണ്ടുതാനും..

വളരെക്കാലം മുമ്പ് തെക്കേടത്തെ വിഗ്രഹത്തിൻ്റെ പുനപ്രതിഷ്ഠ നടക്കുന്ന സമയത്ത് സ്വയം പ്രേരിതമായി തീ ആളിക്കത്തക്കവണ്ണം ആ ശക്തി തീവ്രമായതിനെ തുടർന്ന് ചില അനുഷ്ടാന ക്രിയകൾ കൂടി ചെയ്തതായി രേഖയുണ്ട്. ഈ ശക്തിയെ ശാന്തമാക്കുന്നതിനാണ് ഭഗവാൻ്റെ എതിർവശത്ത് ഭിത്തിയിൽ ഒരു സമചതുര മാതൃകയിൽ കാണപ്പെടുന്ന സൂത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.

രാത്രി നടയടച്ച ശേഷം ക്ഷേത്ര ജീവനക്കാർ പോലും തെക്കേടം ഭാഗത്ത് പോവാൻ ഭയക്കുന്നു. ഭയങ്കരനായ ഒരു സിംഹത്തിൻ്റെ അദൃശ്യമായ സാന്നിധ്യം പലർക്കും അനുഭവപ്പെട്ടിട്ടുള്ളതായും സാക്ഷ്യം ഉണ്ട്. ക്ഷേത്രത്തിൻ്റെ അന്തർഭാഗത്തു നിന്ന് ഒരു സിംഹത്തിൻ്റെ ഗർജനം ഉയർന്നു വന്ന സന്ദർഭങ്ങളെ പറ്റി ക്ഷേത്ര രേഖകളും സൂചിപ്പിക്കുന്നുണ്ട്.

നരസിംഹ പെരുമാളിൻ്റെ കോപാഗ്നി ശമിപ്പിക്കുകയും, തണുപ്പിക്കുകയും ചെയ്യുന്നതിനായി, നരസിംഹ പെരുമാളിൻ്റെ വലത് ഭാഗത്തുള്ള ദീർഘമായ പടികളിൽ രാമായണ പാരായണം ദിവസവും നടത്തി വരുന്നു.

ജീവദന്തത്തിലും, വെള്ളിയിലും നിർമ്മിച്ച ചെറുതും വലുതുമായ രണ്ട് ഹനുമാൻ സ്വാമി വിഗ്രഹങ്ങളെ മുന്നിൽ പ്രതിഷ്ഠിച്ചാണ് രാമായണ പാരായണം നടക്കുന്നത്.

ശിവേലിക്ക് ശ്രീപത്മനാഭ സ്വാമിയെ അനുഗമിക്കുന്ന നരസിംഹ പെരുമാളിൻ്റെ സഞ്ചാരം വെള്ളിയിൽ നിർമ്മിച്ച ഗരുഡ വാഹനത്തിലാണ്.

മാണിക്യത്തെ പോലെയുള്ള നിരവധി അമൂല്യ രത്നങ്ങളുടെ വർണ്ണമുള്ളവനും, സ്വന്തം രൂപത്തിൽ നിന്നു പ്രസരിക്കുന്ന ഭയങ്കരമായ ദീപ്തി കൊണ്ട് ദുർ ശക്തികളിൽ ഭീതി ജനിപ്പിക്കുന്ന സർവ്വ വ്യാപിയായ നരസിംഹ സ്വാമിയെ ഭക്തിയോടെ ആരാധിക്കുന്നു…

വിവരങ്ങൾ: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം by അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

ബേബി നമ്പ്യാർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: