ഞാൻ നിത്യ സ്നേഹത്താൽ നിന്നെ സ്നേഹിച്ചിരിക്കുന്നു. [ Jer: 31: 3] എത്ര തീവ്രമായ സ്നേഹത്തിന്നെ വാഗ്ദാനമാണിത്. എന്നെ ഗാഢമായി സ്നേഹിക്കാൻ, കുറവുകളേശാതെ പരിപാലിക്കാൻ, മരണത്തിന്റെ ഇരുൾ മൂടിയ താഴ് വാരത്തിലും വഴിതെളിക്കാൻ എന്റെ സൃഷ്ടാവായ ദൈവം കൂടെയുണ്ട് എന്ന അറിവ് എത്ര ശ്രേഷ്ഠവും മനോഹരവുമാണ്. ദൈവസ്നേഹത്തിന് തടയിടാൻ പ്രപഞ്ചശക്തികൾക്കാവില്ല. ദൈവസ്നേഹം ഉറവ വറ്റാത്ത നീർച്ചാലു പോലെ എന്റെ ജീവ തുടിപ്പുകളിൽ, മാറ്റത്തിന്റെ കതിരൊളിയായ്, അനുഗ്രഹത്തിന്റെ നിറവായ്, സമൃദ്ധിയുടെ തികവായ് ഒഴുകന്നു. ഏതു പ്രതിസന്ധിയിലും സ്നേഹത്തിൽ ഉത്തരം കണ്ടെത്താനാകും. ജിവിത കുരുക്കുകളെ സ്നേഹം കൊണ്ട് പരിഹരിക്കാം. മാറ്റമില്ലാത്ത സ്നേഹമായി ദൈവസേനഹം നിലനിൽക്കുന്നു. കാരണം ദൈവം സ്നേഹമാണ്.
നിഗൂഡമായ ഈ സ്നേഹത്തെ അളക്കുവാനോ, കൈ കുമ്പിളിലൊതുക്കുവാനോനീളവും, വീതിയും, വേർത്തിരിച്ചറിയുവാനോ സാധ്യമല്ല. കാരണം ദൈവസ്നേഹം അനന്തമാണ്, ആഗാധമാണ് . മാറ്റത്തിന് വിധയപ്പെടുന്ന മനുഷ്യന് അതീതനാണ് മറ്റമില്ലാത്ത ദൈവം. അനു നിമിഷം മാറ്റം വരുന്ന പദാർത്ഥങ്ങളെ സൃഷ്ടിച്ച് , പരിണാമമില്ലാതെ നിത്യം നിലനിൽക്കുന്ന, യഥാർത്ഥമാണ് ദൈവം. അവിടുത്തെ സ്നേഹത്തിന് അതിരുകളോ പരിധികളോ ഇല്ല. കുറവുകളും തിന്മകളും എന്നിൽ നിലനിൽക്കുമ്പോഴും ദൈവസ്നേഹം മാറ്റമില്ലാതെ പ്രവഹിക്കുന്നു. സ്നേഹത്തിന്റെ മൂർത്ത ന്യമായ കുരിശോളം അവിടുന്ന് നമ്മെ സ്നേഹിച്ചു. ദൈവ സനേ ഹത്തിന്റെ മാധുര്യം മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യനെ ഓർത്ത് കുരിശിൽ അവിടുന്ന് വിലപിച്ചു. [LK: 23:34 ].
വർഷങ്ങൾക്ക് മുമ്പ് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞ ഒരു സംഭവ കഥ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കന്നു.2012 ലെ ഫാദേഴ്സ് ഡേയെ മറക്കാതെ മനസ്സിൽ സൂക്ഷിക്കുന്ന സോണിയ എന്ന പെൺകുട്ടി. ആ ഞായറാഴ്ച്ച പിതാവിനോടൊപ്പം അത്താഴ മേശക്കു ചുറ്റും, കഥ പറഞ്ഞും, കളി പറഞ്ഞും ദൈവം തന്ന അനന്ത നന്മകൾക്ക് നന്ദി പറഞ്ഞും ചിലവിട്ട ദിനം. പിതാവിനോടൊപ്പം താൻ പങ്കിടുന്ന അവസാനത്തെ പിതൃ ദിനമാണെന്നറിയാതെ ഒരായിരം ഓർമ്മകളെ സമ്മാനിച്ച ദിനം. ജീവിതത്തിന്റെ ഇടത്താവളങ്ങളിൽ പലയിടത്തു വെച്ചും ആ പിതാവ് കുടുംബത്തെ ഓർമ്മിപ്പിച്ചിരുന്നു, “എന്നെക്കാൾ ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്ന്”. രണ്ട് മാസങ്ങൾക്ക് ശേഷം ക്യാൻസർ ബാധിച്ച് പിതാവ് മരിച്ചു. ഹുദയ ഭേതമായ സമയങ്ങൾ. തന്റെ വാത്സല്യനിധിയായ പിതാവിനേക്കാൾ സ്നേഹമുളൊരു ദൈവം ഉണ്ടെന്ന വലിയ ബോധ്യം തന്ന പിതാവിന്റെ വാക്കൾ കുറെക്കാലം അവളുടെ മനസ്സിനെ അലട്ടി. പിതാവിനോടൊപ്പം ചിലവഴിച്ച പ്രാർത്ഥന നിമിഷങ്ങളും, സന്തോഷത്തിന്റെയും, ദു:ഖത്തിന്റെയും ദിനങ്ങളിൽ വിശ്വാസത്തിൽ ആഴപ്പെട്ട് തന്റെ പിതാവെടുത്ത തീരുമാനങ്ങളും അവളുടെ മനസ്സിൽ മായാതെ നിന്നു. ഏകദേശം ഒരു വർഷത്തിന് ശേഷം അപ്രതീക്ഷിതമായി കാരണമറിയാത്ത ഒരു രോഗം അവളെ പിടികൂടി. നടക്കാനാവാതെ കിടക്കയിൽ അവൾ അഭയം തേടി. രോഗനിർണ്ണയം നടത്താൻ വൈദ്യശാസ്തവും പരാജയപ്പെട്ടു. എന്ത് ചെയ്യണമെന്നറിയാതെ നീറിയ ദിവസങ്ങൾ. കാലം സമ്മാനിച്ചു ദു:ഖ ദിനങ്ങൾ ആറു മാസങ്ങളായി നീണ്ടു. ഉത്തരം കിട്ടാത്ത ചോദ്യമായി മനസ്സ് ഉലഞ്ഞു. അങ്ങനെ ഒരു ദിവസം മരണത്തിന്റെ വക്കോളം എത്തിയ അവളുടെ മനസ്സിലേക്ക് പിതാവിന്റെ വാക്കകൾ ശരം പോലെ കടന്നു വന്നു. ” എന്നെക്കാൻ ദൈവം നിങ്ങളെ സ്നേഹിക്കുന്നു”. പല തവണ അവള താവർത്തിച്ചു. മനസ്സിനൊരുണർവ്വ് ലഭിച്ചതു പോലെ. അവൾ ദൈവത്തോടു പ്രാർത്ഥിച്ചു. എന്റെ പിതാവിനെക്കാൾ നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ പിതാവിന്റെ ശവകുടീരത്തിങ്കൽ നടന്നു പോകാൻ എന്നെ അനുവദിക്കുക. അത്ഭുതകരമായി രണ്ട് ദിവസം കൊണ്ട്അവൾക്ക് അത് സാധിച്ചു. ദൈവസ്നേഹത്തിന്റെ പൊരുൾ അവൾ ആഴത്തിൽ അനുഭവിച്ചു.
സ്നേഹമുള്ളവരെ, നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും ആശ്വാസം കണ്ടെത്താൻ എങ്ങും അലയേണ്ടവരല്ല നമ്മൾ. നമ്മുക്ക് അജ്ഞാതമായ വഴിയിലുടെയും അവിടുന്ന് നമ്മെ നയിക്കുന്നു. അനന്തമായി സ്നേഹിക്കുന്നു. സ്വർഗ്ഗീയ സ്നേഹത്തെ കാണാൻ, കേൾക്കാൻ നാം നമ്മെ തന്നെ മനസ്സിന്റെ പരിശുദ്ധിയിൽ, ആഴമായ പ്രാർത്ഥനയിൻ ഒരുക്കണം. പിതാവേ തീർന്നു പോകാത്ത വറ്റിപോകാത്ത നിത്യ സ്നേഹത്താൻ എന്നെ പൊതിയുന്നതിന് ഏതു നിമിഷത്തിലും നന്ദി പറയാൻ നമുക്കാവണം.
അവിടുത്തെ സ്നേഹം, ദയ നമ്മുടെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും, ആത്മാവ്, ശരീരം എന്നിവയിലേക്കും ഒഴുകാൻ അവിടുത്തെ ഇഷ്ടത്തിന് നമ്മെ വിട്ടുകൊടുക്കാം. ആദ്യത്തെക്കാൾ അധികമായി, ആഗാധമായി അവിടുന്നെ അനുഭവിക്കാനും, ആസ്വദിക്കാനും തീവ്രമായി ആഗ്രഹിക്കാം. ജീവിതത്തിന്റെ ജയപരാജയങ്ങളിൽ അസ്വസ്ഥനാകാതെ അവിടുത്തെ സ്നേഹത്തിൻ വേരുന്നാൻ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ആമേൻ.
സിസ്റ്റർ ജിസ് മരിയ ജോസഫ്