17.1 C
New York
Saturday, October 16, 2021
Home Religion തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

✍ശ്രീ നാരായണ മാരാർ മാഷ്

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം.

‘നാവ് നാരായ’മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും തിരുവുള്ളക്കാവിലെ ശാസ്താവിനുള്ള ആത്മാര്‍പ്പണമാണമാണത്. സൗമ്യമായും സ്ഫുടമായും സംസാരിക്കുന്നതിനും, വിക്കോ മറ്റ് വിഷമതകള്‍ കൊണ്ടോ സംസാരിക്കാന്‍ കഴിയാതെവരുമ്പോഴും വേദമൂര്‍ത്തിയായ ധര്‍മ്മശാസ്താവും വിദ്യാധിദേവതയായ സരസ്വതിയും അനുഗ്രഹം ചൊരിയുന്ന ഈ അഭയ സങ്കേതത്തിലെത്തുക. നവരാത്രി നാളുകളില്‍ പ്രത്യേകിച്ചും.

തൃശൂര്‍ നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ തെക്ക് തൃശൂര്‍-ഇരിങ്ങാലക്കുട റോഡില്‍ വടക്ക് വശത്തായാണ് തിരുവുള്ളക്കാവ് ക്ഷേത്രമുള്ളത്. ഇതരക്ഷേത്രങ്ങളില്‍ നവരാത്രികാലത്തുമാത്രം വിദ്യാരംഭം നടക്കുമ്പോള്‍ വര്‍ഷത്തില്‍ രണ്ടുനാള്‍ ഒഴികെ എല്ലാ ദിവസങ്ങളിലും എഴുത്തിനിരുത്തല്‍ നടക്കുന്ന അപൂര്‍വ സന്നിധാനം എന്ന സവിശേഷതകൂടി തിരുവുള്ളക്കാവിനുണ്ട്.

ജ്ഞാനാമൃതം തേടിയെത്തുന്ന ഭക്തഹൃദയങ്ങള്‍ക്ക് എക്കാലത്തേയും ആശാകേന്ദ്രമാണ് തിരുവുള്ളക്കാവ്. മീനമാസത്തിലെ അത്തം നാളിലും മഹാനവമി ദിനത്തിലും ഇവിടെ എഴുത്തിനിരുത്തല്‍ ഉണ്ടാകില്ല. തിരുവുള്ളക്കാവില്‍ ശാസ്താവിന്റെ തിരുനടയില്‍ എഴുത്തിനിരുത്തിയവരും ഭജനം ചെയ്തവരും സമൂഹത്തില്‍ മുഖ്യധാരയിലെത്തിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന ഭാഗവതാചാര്യനായിരുന്ന വാഴകുന്നം നമ്പൂതിരി തിരുവുള്ളക്കാവ് ശാസ്താവിന്റെ പരമഭക്തനായിരുന്നു. അദ്ദേഹം ഇവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും ചരിത്ര രേഖകളിലുണ്ട്. മഹാകവി ചങ്ങമ്പുഴയെ അച്ഛന്‍ എഴുത്തിനിരുത്തിയത് തിരുവുള്ളക്കാവിലാണെന്നതിനുമുണ്ട് ചരിത്രസാക്ഷ്യം. വഴിപാടുകളിലെ വൈവിധ്യമാണ് തിരുവുള്ളക്കാവിനെ വ്യത്യസ്തമാക്കുന്നത്.

നാവ് നാരായം, സാരസ്വതപുഷ്പാഞ്ജലി

നാവ്‌നാരായം, സാരസ്വത പുഷ്പാഞ്ജലി, കദളിപ്പഴം, നെയ് വിളക്ക് എന്നിവ പ്രധാനവഴിപാടുകളാണിവിടെ.. നാവ് നാരായം അതീവ പ്രാധാന്യമേറിയ പ്രതീകാത്മക വഴിപാടാണ്. നാവിന്റെ വെള്ളിരൂപം ശാസ്താവിന് വഴിപാടായി സമര്‍പ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉത്തമമാണ് സാരസ്വത പുഷ്പാഞ്ജലി. ഇതോടൊപ്പം നല്‍കുന്ന ജപിച്ച സാരസ്വതം നെയ്യ് അനുഷ്ഠാനപൂര്‍വം സേവിക്കണം. അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധിവരുത്തി അല്‍പ്പം നെയ്യ് സേവിച്ച്, പഠിക്കുക.

വിദ്യാസരസ്വതി അര്‍ച്ചന

അത്യധികം പ്രാധാന്യമേറിയ മറ്റൊരു വഴിപാടാണ് തിരുവുള്ളക്കാവിലെ വിദ്യാസരസ്വതി അര്‍ച്ചന. പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മാനസികവും ആത്മീയവുമായ കരുത്ത് പകരുന്നതിനും ദൈവാനുഗ്രഹമേകുന്നതിനുമായി നടത്തുന്ന ഈ അര്‍ച്ചന ഒരാഴ്ച നീളുന്നു. വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മകരത്തിലാണ് വിദ്യാസരസ്വതി അര്‍ച്ചന നടത്തുന്നത്. എല്ലാ ദിവസവും അര്‍ച്ചനക്ക് ശേഷം സാരസ്വതം നെയ്യ് കുട്ടികള്‍ക്ക് സേവിക്കാനായി നല്‍കും. ഏഴു ദിവസത്തെ യജ്ഞാവസാനം വിപുലമായ പ്രസാദമൂട്ടും നടക്കും. ഭഗവാന്റെ അനുഗ്രഹം അനുഭവത്തിലൂടെ അറിഞ്ഞ ഭക്തര്‍ നിരവധിയാണെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു.
(ചിത്രങ്ങൾ കടപ്പാട്
ഗൂഗ്ളിനോട് )

✍ശ്രീ നാരായണ മാരാർ മാഷ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: