തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് . ചൊവാഴ്ച്ച കൊടിയേറും. വൈകിട്ട് 6.12നും 6.20നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ആണ് തൃക്കൊടിയേറ്റ്. തന്ത്രി മുഖ്യൻ കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആചാരപ്രകാരമുള്ള തിരുവുത്സവ ചടങ്ങുകളും, ദേവസ്വം ബോർഡിൻ്റെ നിർദ്ദേശപ്രകാരമുള്ള കലാപരിപാടികളുമാണ് ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. 25-ന് ആണ് ആറാട്ട്