17.1 C
New York
Tuesday, August 3, 2021
Home Religion തിരുവഞ്ചിക്കുളം ശിവക്ഷേത്രം (“ആത്മീയ പാതയിലൂടെ ഒരു യാത്ര”-12)

തിരുവഞ്ചിക്കുളം ശിവക്ഷേത്രം (“ആത്മീയ പാതയിലൂടെ ഒരു യാത്ര”-12)

ശ്രീ നാരായണ മാരാർ മാഷ് ✍️

തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ട് കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്‌ തിരുവഞ്ചികുളം ശിവക്ഷേത്രം . ഇവിടത്തെ മുഖ്യ പ്രതിഷ്ഠയായ ശിവൻ‍ സദാശിവഭാവത്തിൽ കിഴക്കോട്ട് ദർശനമായി നിലകൊള്ളുന്നു. കൂടാതെ ഇരുപത്തഞ്ചിലധികം ഉപദേവന്മാരുടേയും ക്ഷേത്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. തൃക്കുലശേഖരപുരം ശിവക്ഷേത്രത്തിനു അല്പം കിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ശൈവരുടെ ഭക്തിസാഹിത്യത്തിൽ പരാമർശിതമായ ഏക കേരളീയ ക്ഷേത്രം ഇതാണ്.

ഐതിഹ്യം

പുരാതനകാലത്തെ സന്യാസിയായിരുന്ന സുന്ദരമൂർത്തി നായനാർ ഈ ക്ഷെത്രത്തിൽ വച്ച് ശിവന്റെ കീർത്തനങ്ങൾ പാടി എന്നും ആ സമയത്ത് ശിവൻ പദം ചേർത്ത് നൃത്തം ചെയ്തു എന്നും ചിലമ്പൊലി ക്ഷേത്രത്തിൽ അലയടിച്ചു എന്നും ഐതിഹ്യമുണ്ട്.ശിവൻ മഹാശിവരാത്രി നാളി പത്നീ സമേതനായി എഴുന്നള്ളുന്നു എന്നും വിശ്വാസമുണ്ട്. വിവാഹം വൈകുന്ന കന്യകകൾ ഇവിടെ വന്ന് പ്രത്യേക വഴിവാട് നേർന്നാൽ ഉടൻ വിവാഹം നടക്കും എന്നും വിവാഹിതയിട്ടുള്ളവർ ദീർഘസുമംഗലികളാവാനായി ഇവിടെ വന്ന് പ്രാർത്ഥിക്കണം എന്നും വിശ്വാസങ്ങൾ ഉണ്ട്.

ചരിത്രം

ഇന്ത്യാ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രമാണിത്. ചേരരാജാക്കന്മാരുടെ കുടുംബക്ഷേത്രം എന്ന പേരിൽ ഇതിനു പ്രാധാാന്യം കൈവരുന്നത്. രണ്ടാം ചേരസാംരാജ്യ കാലഘട്ടത്തിൽ , ചേരമാൻ പെരുമാളുടെ സമയത്താണ് പുതിയ ക്ഷേത്രനിർമ്മാണമുണ്ടായതെന്ന് കരുതുന്നു. അതിനു മുൻപ് ആദ്യ ചേരരുടെ കാലത്ത് ഇത് ഒരു ചെറിയ ക്ഷേത്രമായിരുന്നു. പെരുമാളും സുഹൃത്തായ സുന്ദരമൂർത്തി നായനാരും വലിയ ശിവഭക്തരായിരുന്നു. ശിവകീർത്തങ്ങൾ പാടി ദക്ഷിണേന്ത്യ മുഴുവൻ അവർ നടന്നുവെന്നും വയസ്സുകാലത്ത്, പെരുമാളും സുന്ദരമൂർത്തി നായനാരും ക്ഷേത്രത്തിൽ വച്ച് സ്വർഗം പ്രാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. അവർ ഉറ്റ മിത്രങ്ങളായതിനാൽ രണ്ട് പേരുടെയും വിഗ്രഹങ്ങൾ ഒരേ ശ്രീകോവിലിൽ കാണാം.

പെരിയപുരാണത്തിലും തേവാരപതികങ്ങളിലും അഞ്ചൈക്കുളം എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. കുലശേഖര പെരുമാളിനു ശേഷം ക്ഷേത്രഭരണം പെരുമ്പടപ്പ് രാജവംശത്തിൻറേതായിരുന്നു. പിന്നീട് സാമൂതിരിയുടെ ആക്രമണം മൂലം പെരുമ്പടപ്പ് സ്വരൂപത്തിനു പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. അപ്പോൾ തലസ്ഥാനം വഞ്ചിയിലേക്ക് മാറ്റി. കൊച്ചി രാജാവിന്റെ പ്രധാന ക്ഷേത്രമെന്ന പദവി തിരുവഞ്ചികുളത്തിന്‌ ലഭിച്ചു.

ഈ ക്ഷേത്രം കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിനാൾ ഡച്ചുകാർ ആക്രമിച്ചിട്ടുണ്ട്. ബിംബം തച്ചുടച്ച് സ്വത്തുക്കളും കൊള്ളയടിച്ചു. ടിപ്പുവിന്റെ പടയോട്ട കാലത്തും ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1801-ല് പുതുക്കി പണിത് പുന:പ്രതിഷ്ഠ നടത്തി. ചിദംബര ക്ഷേത്രത്തിൽ നിന്നാണ് വിഗ്രഹം കൊണ്ട് വന്ന് പ്രതിഷ്ഠിച്ചത്. ഇപ്പോൾ തിരുവഞ്ചികുളം ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഭരണത്തിലാണ്.

ഉപദേവതകൾ

ഗോപുരം തേവർ, ദക്ഷിണാമൂർത്തി, പശുപതി, നടക്കൽ ശിവൻ, സന്ധ്യാവേള ശിവൻ, പള്ളിയറ ശിവൻ, ഉണ്ണിതേവർ, കൊന്നക്കൽ തേവർ എന്നീ വിവിധഭാഗങ്ങളിൽ ശിവന്റെ ഉപപ്രതിഷ്ട്ടകൾ ഉണ്ട്. രക്ഷസും ഗംഗയും ഇവിടെ പ്രതിഷ്ഠയുണ്ട്…

ഉത്സവം

മഹാശിവരാത്രിയാണ് പ്രധാന ഉത്സവം. ക്ഷേത്രത്തിന്റെ തൊട്ടു വടക്കായി എതാണ്ട് 200 മീറ്റർ അകലെയായാണ് ചേരമാൻ ജുമാ മസ്ജിദ്‌ സ്ഥിതി ചെയ്യുന്നത്. പള്ളി ഉൾപ്പടെയുള്ള അരാകുളത്തെ പ്രദക്ഷിണം വക്കലാണ് ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ ഒന്ന്. അരാകുളം പ്രദക്ഷിണം എന്ന് ഇതറിയപ്പെടുന്നു. അരാകുളത്തിനും ചേരമാൻ പള്ളീക്കും തമ്മിൽ ഉണ്ടായിരുന്ന വിശുദ്ധമായ ബന്ധമാണിത് സൂചിപ്പിക്കുന്നത്.

മറ്റാചാരങ്ങളും ചടങ്ങുകളും

കർക്കിടകത്തിലെ ചോതിനാളിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശൈവ ഭക്തർക്ക് ഇവിടെ ചോതി തിരുവിഴ എന്ന ആഘോഷം നടന്നുവരുന്നു. ചേരമാൻ പെരുമാൾ കൈലാസ യാത്ര ചെയ്തു എന്ന വിശ്വാസത്തെ അനുസ്മാരണാർത്ഥമാണ് തമിഴർ ഇത് ആഘോഷിക്കുന്നത്. ചോതിനാളിനു തലേന്ന് സുന്ദരമൂർത്തി നായനാരുടേയും പെരുമാളിന്റെയും പഞ്ചലോഹ പ്രതിമകൾ വെള്ളാനപ്പുരത്ത് വച്ച് കാവിലെ ശിവന്റെ നടയിൽ നിന്ന് ഘോഷയാത്രയായി തിരുവഞ്ചിക്കുളത്തേക്ക് വരുന്നു. തേവാരപ്പതികങ്ങൾ (തിരുകൈലായ ജ്ഞാന ഉല) സാമ്പ്രദായികമായ രീതിയിൽ പാടുന്ന പഴക്കവും ഉണ്ട്.

കൊടുങ്ങലൂർ ഭരണിക്ക് വരുന്ന ഭക്തരും തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ തൊഴാൻ വരുന്നു. അശ്വതി കാവു തീണ്ടലിനു ദിവസങ്ങൾക്കു മുൻപേ എത്തുന്ന കോമരങ്ങളും മറ്റും കാവിൽ ഭരണിപ്പാട്ടു പാടി ആഘോഷപൂർവ്വം നടന്ന് തിരുവഞ്ചിക്കുളത്ത് പോയി തൊഴുന്നു.

ക്ഷേത്രത്തിന്റെ പ്രാധാന്യം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 33 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.

ചേരമാൻ പെരുമാളുടെ കൊട്ടാരമുണ്ടായിരുന്നതായി കരുതപ്പെടുന്ന ചേരമാൻ പറമ്പിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന രണ്ട് പ്രതിമകൾ സുന്ദരമൂർത്തി നായനാരുടേതും ചേരമാൻ പെരുമാൾ നായനാരുടേതും ആണെന്ന് പറയപ്പെടുന്നു. ചുവർ ചിത്രങ്ങൾ, ദാരു ശില്പങ്ങൾ, ശിലാ പ്രതിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഇവിടെ ഒരു ബുദ്ധസ്തൂപമുണ്ടായിരുന്നുവെന്നും വിശ്വാസമുണ്ട്. എല്ലാക്കാലത്തും പൂക്കുന്ന ഒരു കണിക്കൊന്നയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണത്തെക്കുറിച്ച് 1801-ലും 31-ലും രചിച്ച ലിഖിതങ്ങൾ തറച്ചുവരിൽ കാണാം.

പ്രതിഷ്ഠ

ക്ഷേത്രത്തിലെ പ്രധാന മൂർത്തി ശിവനാണ്‌‍. സദാശിവഭാവമാണെന്ന് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്‌.

ഉപദേവതകൾ

കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രമാണ് തിരുവഞ്ചിക്കുളം മഹാശിവക്ഷേത്രം. ഗണപതി, ചേരമാൻ പെരുമാൾ, സുന്ദരമൂർത്തി നായനാർ, ഭൃംഗീരടി, സന്ധ്യവേലയ്ക്കൽ ശിവൻ, പള്ളിയറ ശിവൻ, ശക്തി പഞ്ചാക്ഷരി, ഭഗവതി, പാർവ്വതി, പരമേശ്വരൻ, പ്രദോഷ നൃത്തം, സപ്തമാതൃക്കൾ, ഋഷഭം, ചണ്ഡികേശൻ, ഉണ്ണിതേവർ, അയ്യപ്പൻ, ഹനുമാൻ, നാഗരാജാവ്, പശുപതി, നടയ്ക്കൽ ശിവൻ, സുബ്രഹ്മണ്യൻ, ദുർഗ്ഗാഭഗവതി, ഗംഗാഭഗവതി, കൊന്നയ്ക്കൽ ശിവൻ, കൊട്ടാരത്തിൽ തേവർ, നാഗയക്ഷി, ദക്ഷിണാമൂർത്തി, ആൽത്തറ ഗോപുടാൻ സ്വാമി തുടങ്ങിയവരാണ്‌.

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ശംഖാഭിഷേകമാണ്‌‍. ഇവിടെ അഞ്ചു പൂജകൾ നടത്തപ്പെടുന്നുണ്ട്. ക്ഷേത്രോത്സവം കുംഭമാസത്തിൽ നടത്തപ്പെടുന്നു. കറുത്ത വാവ് ആറാട്ട്. ഉത്സവം എട്ട് ദിവസം ഗംഭീരമായി ആഘോഷിക്കുന്നു. ശിവരാത്രി ഇതിനിടയിലായതിനാൽ അന്ന് കൂടുതൽ വിശേഷം.

കടപ്പാട്

ശ്രീ നാരായണ മാരാർ മാഷ് ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com