17.1 C
New York
Monday, September 27, 2021
Home Religion തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം... (ആത്മീയപാതയിലൂടെ ഒരു യാത്ര -19)

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം… (ആത്മീയപാതയിലൂടെ ഒരു യാത്ര -19)

✍ശ്രീ നാരായണ മാരാർ മാഷ്

കേരളത്തിലെ പ്രസിദ്ധമായ നാല് ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് തലശ്ശേരി നഗരത്തിൽ സ്ഥിതി ചെയ്യുന്ന തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം .

രണ്ടായിരം വർഷത്തെ പഴക്കം ഊഹിക്കപ്പെടുന്ന ഈ പുരാതന ക്ഷേത്രം അഗസ്ത്യമുനിയുടെ ശിഷ്യനായ ശ്വേതൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചുവെന്നാണ് പുരാവൃത്തം .

ശ്രീകോവിലിലും നമസ്ക്കാര മണ്ഡപത്തിലും ദൃശ്യമനോഹാരിതയാർന്ന കൊത്തുപണികൾ നിറഞ്ഞ മനോഹര ക്ഷേത്രമാണിത് .
ശ്രീരാമന്റെ അഞ്ചടിയോളം ഉയരമുള്ള വിഗ്രഹം ,കിഴക്കോട്ട് ദർശനം .

മുഖമണ്ഡപത്തിന്റെ ഇടത് ഭാഗത്ത് ഹനുമാൻ ,തെക്ക് കിഴക്കേ മൂലയിലെ ഇടനാഴിയിൽ സുബ്രഹ്മണ്യൻ ,തെക്കേ നടയിൽ ഗണപതിയും ദക്ഷിണാ മൂർത്തിയും ,വടക്കുപടിഞ്ഞാറേ മൂലയിൽ വന ശാസ്താവ് ,വടക്ക് ഭാഗത്ത് മഹാവിഷ്ണു ,നമസ്ക്കാര മണ്ഡപത്തിൽ ശ്രീപോർക്കലി ഭഗവതിയുടെ വാൽക്കണ്ണാടി പ്രതിഷ്ഠ .

മൂന്ന് പൂജയും ശീവേലിയും ഉണ്ട് .
പൂർണ്ണ കളഭം ചാർത്തൽ വിശിഷ്ട വഴിപാടാണ് .കൂടാതെ ഭഗവതിക്ക് പച്ചരി നിവേദ്യവും ,ഹനുമാന് അവൽ നിവേദ്യവും .
ക്ഷേത്രപറമ്പിൽ കിഴക്കോട്ട് ദർശനമായി വടക്കേടം ശിവക്ഷേത്രവും ,പടിഞ്ഞാറോട്ട് ദർശനമായി കിഴക്കേടം ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട് .

മകരമാസത്തിലെ തിരുവോണ നാളിലാണ് ഭഗവാന്റെ പ്രതിഷ്ഠാദിനം .
അന്ന് പട്ടത്താനവും നടന്ന് വരുന്നു .

വിഷു സംക്രാന്തിക്ക് കൊടിയേറി എട്ടു ദിവസത്തെ ഉത്സവം .തിരുനെല്ലി ക്ഷേത്രത്തിൽ കൊടിയിറങ്ങിയോ എന്ന് അന്വേഷിച്ചശേഷമേ ഇവിടെ കൊടികയറൂ .
ഉത്സവ പരിപാടികളിൽ കഥകളി പ്രധാന ഇനമാണെങ്കിലും ഖര വധം ഇവിടെ പാടില്ലെന്നുണ്ട് .

ഉത്സവകാലത്ത് കേഴ്‌വി കേട്ട ഒരു ചടങ്ങാണ് കൊപ്രാ ക്കൂട് കത്തിക്കൽ .ക്ഷേത്രപറമ്പിൽ പത്തടി ഉയരത്തിൽ എട്ടു കൂടുകൾ ഉണ്ടാകും അതിൽ ഉണക്ക തേങ്ങയിട്ട് കത്തിക്കുന്ന ചടങ്ങാണിത് .

വിവാഹത്തിന് ശേഷം ദമ്പതികൾ ആദ്യമായി നടത്തുന്ന ക്ഷേത്ര ദർശനം തിരുവങ്ങാടായാൽ ഉത്തമമാണെന്ന വിശ്വാസം ഭക്തരുടെ ഇടയിൽ ഉണ്ട് .

കുട്ടികൾ ഇല്ലാത്ത ദമ്പതികൾ കാലത്ത് ഇവിടെ പ്രാർത്ഥിച്ച് അന്ന് തന്നെ പുൽപ്പള്ളി ശ്രീ സീതാദേവീ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാവും എന്ന് പ്രബലമായി വിശ്വസിക്കുന്നു .

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 Km ദൂരം

✍ശ്രീ നാരായണ മാരാർ മാഷ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: