17.1 C
New York
Wednesday, December 1, 2021
Home Religion താരകേശ്വർ പട്ടണത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന ക്ഷേത്രങ്ങൾ..

താരകേശ്വർ പട്ടണത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന ക്ഷേത്രങ്ങൾ..

തയ്യാറാക്കിയത്: ജിഷ ദിലീപ്

കൊൽക്കത്തയിൽ ഏതാണ്ട് 9 വർഷത്തോളം ഉണ്ടായിരുന്നതുകൊണ്ട് അവിടുത്തെ കുറച്ച് വിശേഷങ്ങളൊക്കെ പങ്കുവെക്കാൻ കഴിഞ്ഞു. അവിടെയുള്ള രണ്ട് തീർത്ഥാടനകേന്ദ്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം.

കൊൽക്കത്തയിൽ നിന്നും കുറച്ചകലെയുള്ള താരകേശ്വർ പട്ടണത്തിലെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമാണ് താരകനാഥക്ഷേത്രം.

ഹിന്ദുദൈവമായ ശിവനെ താരകനാഥനായി ആരാധിക്കുന്നു. ഇതിനടുത്തായിട്ട് കാളി,
ലക്ഷ്മി നാരായണൻ കോവിലുകൾ ഉണ്ട്. ശിവഭഗവാന്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന പ്രദേശമാണെന്ന വിശ്വാസമാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത്‌ ദൂത് പുകൂർ (പാൽകുളം) ഉണ്ട്.

ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നതൊക്കെ ഈ കുളത്തിലാണ് വന്നുചേരുന്നത്. അതുകൊണ്ട്തന്നെ ഈ
കുളത്തിൽ മുങ്ങിക്കുളിക്കുന്നവരുടെ പ്രാർത്ഥനകൾ സാധ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

‘ശിവരാത്രി ‘ ‘ഗജൻ ‘ എന്നീ അവസരങ്ങളിൽ ആയിരക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്നു. ദർശനത്തിനായി വിവിധസ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തർ കാവിവസ്ത്രം ധരിച്ച്‌ ശിവനാമം ഉരുവിട്ട് കൊണ്ട് നീളമുള്ള വലിയ വടികളുടെ രണ്ട് അറ്റത്തായി മൺകുടങ്ങളിൽ ഗംഗാജലം നിറച്ചിട്ടാണ് യാത്ര. ഇത് ശിവലിംഗത്തിൽ അർപ്പിക്കുന്നതോടെ ഭക്തർക്ക് ആത്മസംതൃപ്തി ലഭ്യമാകുന്നു. കാൽനടയായി യാത്ര തുടരുന്ന ഭക്തർക്ക് വിശ്രമിക്കാൻ ഇടവിട്ട് ആശ്രമകേന്ദ്രങ്ങളുണ്ട്. ഇടവേളകളിലും ആ മൺകുടം നിലംതൊടാതെ സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധപുലർത്തുന്നു.

ശ്രാവണമാസം (ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ ) ശിവഭാഗവാന് അനുയോജ്യമാണ് എന്നുള്ളതുകൊണ്ട് തീർത്ഥാടകരുടെ തിരക്ക് ഈ സമയത്ത് കൂടുന്നു. വർഷം മുഴുവനും പ്രത്യേകിച്ചും തിങ്കളാഴ്ചകളിൽ തീർത്ഥാടകർ ക്ഷേത്രത്തിൽ എത്തുന്നു.

അടുത്തത് ദക്ഷിണേശ്വറിൽ സ്ഥിതിചെയ്യുന്ന ദക്ഷിണേശ്വർ കാളിക്ഷേത്രം ഒരു ഹിന്ദു നവരത്ന ക്ഷേത്രമാണ്.

ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ്.
പരാശക്തി ആദികാളിയുടെ ഒരു രൂപമായ ഭവതരിണിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവത. അതുകൊണ്ട് ആദിശക്തികാളിക എന്നുമറിയപ്പെടുന്നുണ്ട്. ഈ ക്ഷേത്രത്തിൽ കയറിയാൽ ഒൻപത് സ്പൈറുകളുള്ള പ്രധാന ക്ഷേത്രങ്ങളുണ്ട്. കൂടാതെ ഇരുവശങ്ങളിലുമായി അതിരുകളുടെ ചുമരുകളിൽ മുറികളുണ്ട്. പന്ത്രണ്ട്പ്രതിഷ്ഠയുള്ള ആരാധനാലയങ്ങളുമുണ്ട്.

കാളിപൂജ, സ്നാനയാത്ര ഇവിടുത്തെ ഉത്സവങ്ങളാണ്.

കാളിപൂജ– ശ്യാമപൂജ അല്ലെങ്കിൽ മഹനിശപൂജ എന്നറിയപ്പെടുന്ന ഈ പൂജ അമാവാസി ദിവസം ആഘോഷിക്കപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിന്
മുമ്പ് അജ്ഞാതമായിരുന്നു കാളിപൂജ. പശ്ചിമബംഗാളിലെ
നാദിയയിലെ കൃഷ്ണനഗറിൽ രാജാവായ കൃഷ്ണചന്ദ്രൻ ഈ
പൂജ പതിനെട്ടാം നൂറ്റാണ്ടിൽ വ്യാപകമാക്കി. പത്തൊമ്പതാം
നൂറ്റാണ്ടിൽ സന്യാസി ശ്രീരാമകൃഷ്ണൻ ബംഗാളികൾക്കിടയിൽ പ്രചാരത്തിലായപ്പോൾ കാളിപൂജ ജനപ്രീതി നേടി. പിന്നീട് സമ്പന്നരായ ഭൂവുടമകൾ ഉത്സവത്തെ സംരക്ഷിക്കാൻ തുടങ്ങിയതോടെ കാളിപൂജ ഏറ്റവും വലിയ ഉത്സവമായി.

സ്നാനയാത്ര ജഗന്നാഥന്റെ ജന്മദിനമാണിത്. സ്‌നാനയാത്രയുടെ ദിവസം ക്ഷേത്രകിണറിൽ നിന്നും ആചാരപരമായി ശുദ്ധീകരിക്കപ്പെട്ട വെള്ളം മതപരമായ മന്ത്രങ്ങളുടെ അകമ്പടിയോടെ 108 പാത്രങ്ങളാൽ ദേവന്മാരെ കുളിപ്പിക്കുന്നു. സ്നാനയാത്രക്ക് ശേഷം പരമ്പരാഗതമായി ദൈവങ്ങൾ രോഗബാധിതരാകുമെന്ന് വിശ്വസിക്കപ്പെടുന്നു. രാജ് വൈദ്യരുടെ സംരക്ഷണത്തിൽ സുഖം പ്രാപിക്കാൻ മുറിയിൽ സൂക്ഷിക്കുന്നു. ‘അനസാര ‘ എന്നറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭക്തർക്ക് ദൈവങ്ങളെ കാണാൻ കഴിയില്ല. ദിവസവും ലോകമെമ്പാടുമുള്ള ഭക്തർ
ദക്ഷിണേശ്വർ കാളിക്ഷേത്രം സന്ദർശിക്കുന്നു.

ഇതോടൊപ്പം പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളും രാമകൃഷ്ണ ശാരദമഠം തുടങ്ങി അനേകം ക്ഷേത്രങ്ങളുണ്ട്.

🙏
തയ്യാറാക്കിയത്:
ജിഷ ദിലീപ്

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: