17.1 C
New York
Tuesday, January 25, 2022
Home Religion തമ്പുരാട്ടികാവ്.. (വെങ്കിട്ടേഷ് മുണ്ടൂർ)

തമ്പുരാട്ടികാവ്.. (വെങ്കിട്ടേഷ് മുണ്ടൂർ)

വെങ്കിട്ടേഷ് മുണ്ടുർ✍

പെരുനാട് പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള സ്വയംഭൂ ക്ഷേത്രം ആണ് തമ്പുരാട്ടിക്കാവ്. വർഷങ്ങൾക്കു മുൻപ് പന്തളം കൊട്ടാരത്തിൽ നിന്നും വന്ന ശബരിമല ദർശന സംഘാംങ്ങൾ വിരിവെച്ചുറങ്ങുകയും നേരം വെളുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ഇളയ തമ്പുരാട്ടിയുടെ വസ്ത്രത്തിൽ ചുമപ്പു കാണാനിടയായി അത് കുട്ടി പുറത്തു മാറിയത്തിന്റ ലക്ഷണം ആണെന്ന് ഗുരുസ്വാമി വിലയിരുത്തി. ഇളയതമ്പുരാട്ടിയെ യാത്ര അവിടെ അവസാനിപ്പിച്ച്‌ ഒരു പാറയിൽ കയറ്റിയിരുത്തി യാത്ര തുടർന്നു.

തലേദിവസം തേക്കിലയുടെ തളിരിലയിൽ കിടന്നുറങ്ങിയതിന്റെ ചുവപ്പാണ് വസ്ത്രത്തിൽ കണ്ടത്. തെറ്റിദ്ധരിച്ച് കുട്ടിയെ വനത്തിൽ ഇരുത്തിപോയ സംഘാംഗങ്ങൾ ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ല. രാത്രിയിൽ വന്യജീവികളുടെ ഉപദ്രവം ഉണ്ടായപ്പോൾ കുട്ടി പാർവതി ദേവിയെ കഠിനമായി പ്രാർത്ഥിക്കുകയും ദേവി പ്രത്യക്ഷപെട്ടൂ വന്യജീവകളെ ശിലയാക്കിമാറ്റുകയും ഇളയതമ്പുരാട്ടി ശിലയിൽ വിലയം പ്രാപിക്കുകയും ചെയിതു. ആ ശില അഞ്ചു തലയുള്ള അനന്തന്റെ രൂപത്തിൽ ഇന്ന് നില നില്ക്കുന്നു അതിൽ ദേവിരൂപവും കാണാം.

അഭീഷ്ടകാര്യസിദ്ധിയുള്ള ദേവിയായി അറിയപ്പെടുന്ന തമ്പുരാട്ടികവിലമ്മ ഉഗ്രശക്തി സ്വരൂപിണിയാണ്. ഇന്നലെ വരെ പറഞ്ഞുകേട്ട് കഥകളിൽ മാത്രം അറിഞ്ഞിരുന്ന ചുരുക്കം ചില നാട്ടുകാരാൽ പരിപാലിക്കപെട്ടുപോന്നിരുന്നതുമായ ക്ഷേത്രം മൂന്നു നാലു വർഷം മുമ്പു നടന്ന വിഷു ഉത്സവത്തിൽ ശബരിമല രാജപ്രതിനിധിയും പന്തളം കൊട്ടാരം പ്രധിനിധികളും പന്തളം കൊട്ടാരത്തിലെ താളിയോല ഗ്രന്ഥശേഖരത്തിൽ നിന്നും യാദൃശ്ചികമായി കണ്ടെത്തിയ തമ്പുരാട്ടികവിലമ്മയുടെ താളിയോല ഗ്രന്ഥം ക്ഷേത്രം തന്ത്രിക്ക് കൈമാറി.

അത്യപൂർവമായ ആ ചടങ്ങ് നാളിതുവരെ പറഞ്ഞു മാത്രം കേട്ടിരുന്ന കഥക്ക് ആധികാരികതയും വിശ്വാസവും ഉണ്ടാക്കുന്ന ഒന്നായി. പണ്ടുകാലത്ത് അയ്യപ്പന്മാരും തിരുവാഭരണവും മറ്റും കടന്നുവന്നിരുന്ന ക്ഷേത്രം ലോകപ്രശസ്തമാകുന്നതിന്റെ തുടക്കം ആയി ആചാര്യൻമാർ വിലയിരുത്തുന്നു. ഇതാണ് ഇളയതമ്പുരാട്ടികാവിലമ്മ….

വെങ്കിട്ടേഷ് മുണ്ടുർ✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: