17.1 C
New York
Monday, December 4, 2023
Home Religion ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി

ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി

-വാർത്ത: ജോയിച്ചൻ പുതുക്കുളം-

ചിക്കാഗോ: മനസ്സിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകര്‍ന്ന് നല്‍കികൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി.

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം വെര്‍ച്യുല്‍ ആയി സംഘടിപ്പിച്ച ഈ വര്‍ഷത്തെ അയ്യപ്പ പൂജയില്‍ പങ്കെടുത്തത്. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തര്‍ക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു എന്ന് അനുഗ്രഹപ്രഭാഷണം നല്‍കി കൊണ്ട് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

പ്രധാന പുരോഹിതനായ ബിജു കൃഷ്ണന്‍ ചെങ്ങണാപറമ്പില്‍, ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ ആരംഭിച്ചത് സര്‍വ്വ വിഘ്‌ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാല്‍ പൂജകള്‍ അര്‍പ്പിച്ചശേഷമായിരുന്നു, തുടര്‍ന്ന് മകരവിളക്ക് പൂജകള്‍ക്കായി ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭമുഹൂര്‍ത്തത്തില്‍, സഹസ്രനാമ പാരായണത്തോടെ കലിയുഗവരദന്റെ തിരുസന്നിധാനം തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം നെയ്യ് അഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും, ഭസ്മാഭിഷേകവും, കലശപൂജയും നടത്തി അലങ്കാരങ്ങള്‍ക്കായി നട അടക്കുകയും ചെയ്തു. തുടര്‍ന്ന് നടതുറന്ന് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, നമസ്കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് പരമാത്മാവ്. ഈ പരമാത്മാവ് തന്നെയാണ് എല്ലാ ജീവികളിലും “ഞാന്‍’എന്ന ബോധത്തോടെ പ്രകാശിക്കുന്ന ജീവാത്മാവ് . ഈ പരമാത്മാവിന്റെ, ചൈതന്യം തന്നെയാണ് പ്രപഞ്ചത്തില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. ഈ പരമമായ സത്യം തിരിച്ചറിയുവാനുള്ള അവസരം ഓരോ മണ്ഡല മകരവിളക്ക് കാലവും എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ബൈജു എസ് മേനോന്‍ അനുഗ്രഹപ്രഭാഷണം നല്‍കിയ ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കും, മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ആയി സംഘടിപ്പിച്ച ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, പൂജകള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച ആനന്ദ് പ്രഭാകറിനും, പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണന്‍ ചെങ്ങണാപറമ്പിലിനും, പിആര്‍ഒ രശ്മി മേനോനും നന്ദി അറിയിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു.

കോട്ടയ്ക്കൽ: സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം...

ശിൽപശാല സംഘടിപ്പിച്ചു

കോട്ടയ്ക്കൽ:  ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് അൽമാസ് ഹോസ്പിറ്റൽ വീൽചെയർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രമുഖ ന്യൂറോസർജൻ ഡോ. ഹരീഷ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. കോട്ടക്കൽ IMB ക്കുള്ള സൗജന്യ വീൽചെയർ വിതരണം...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

കോട്ടയ്ക്കൽ: ഞാറത്തടം ആർട്സ്& സ്പോർട്സ് ക്ലബ്‌ നാസ്ക് ഞാറതടം 10 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗം ആയി അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രി ആയി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്‌ പ്രസിഡന്റ്‌ അക്ബർ കാട്ടകത്ത് അധ്യക്ഷത വഹിച്ച...

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കലിൽ

കോട്ടയ്ക്കൽ.--"നാദം ഗണനാദം. കലയുടെ സ്വർഗീയ നാദം". 34 അധ്യാപകർ നല്ല ഈണത്തിൽ, പ്രത്യേക താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ...
WP2Social Auto Publish Powered By : XYZScripts.com
error: