17.1 C
New York
Monday, October 18, 2021
Home Religion ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന് യുനസ്കോ ഏഷ്യാ പെസഫിക് അവാർഡ്

ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന് യുനസ്കോ ഏഷ്യാ പെസഫിക് അവാർഡ്

തൃശുർ ഡിസം: 18:ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരിച്ച കൂത്തമ്പലത്തിന് യുനസ്കോ ഏഷ്യാ പെസഫിക് അവാർഡ്

ശാസ്ത്രീയമായ പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്തർദേശീയ തലത്തിൽ നൽകിവരുന്ന യുനസ്കോ ഏഷ്യാ പെസഫിക് പുരസ്‌കാര ജേതാക്കളുടെ ഈ വർഷത്തെ അവാർഡ് പട്ടികയിൽ ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇടം നേടി. ‘അവാർഡ് ഓഫ് ഡിസ്റ്റിങ്ഷനാണ് ഗുരുവായൂർ കൂത്തമ്പലത്തിന് ലഭിച്ചത്. കോപ്പർ കോട്ടിങ്, മരങ്ങളിൽ അടിച്ചിരുന്ന ഇനാമൽ മാറ്റി പരിസ്ഥിതിക്ക് അനുയോജ്യമായ ചായം പൂശൽ, കരിങ്കല്ലിന്റെ കേടുപാടുകൾ തീർക്കൽ, നിലം ശരിയാക്കൽ, മരത്തിന്റെ കേടുപാടുകൾ തീർക്കൽ, ശാസ്ത്രീയമായ വൈദ്യുതി ലൈറ്റിങ് സംവിധാനങ്ങൾ തുടങ്ങിയവയാണ് പുതുതായി ചെയ്തത്.

അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തരായ 9 വിദഗ്ധരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, മുൻ അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ എന്നിവരാണ് ദേവസ്വത്തിന് പണച്ചെലവില്ലാതെ സ്പോൺസർഷിപ്പിൽ പ്രവൃത്തികൾ ടിവിഎസ്സ് കമ്പനിയെ ഏല്പിച്ചത്. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ആർകിടെക്ട് എം എം വിനോദ് കുമാർ (ഡിഡി ആർകിടെക്ട്സ്), എളവള്ളി ശിവദാസൻ ആചാരി തുടങ്ങിയവർ പണികൾക്ക് നേതൃത്വം നൽകി. ലൈറ്റിംഗ് ഡിസൈൻ അനുഷ മുത്തുസുബ്രഹ്മണ്യമാണ് മോഡൽ ചെയ്‌തത്. 2018 ഡിസംബറിൽ ആരംഭിച്ച പ്രവർത്തനങ്ങൾ 2020 ഫെബ്രുവരിയിൽ പൂർത്തീകരിച്ചു. നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പഴമയെ നിലനിർത്തുന്ന രീതിയിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നതിനാണ് യുനെസ്കോ അംഗീകാരം ലഭിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം.

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാര്‍ശ്വഫലമാണ് ഇതെന്നാണ് ഗവേഷകര്‍...

പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ (ഒക്ടോബർ 19 ന്) പുലര്‍ച്ചെ തുറക്കും

പത്തനംതിട്ട: പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ ( ഒക്ടോബർ 19 ന്)  പുലര്‍ച്ചെ തുറക്കും.  കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്ടോബര്‍ 19ന് ചൊവാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: