17.1 C
New York
Wednesday, May 31, 2023
Home Religion ഗണപതി – (പൊരുളും പരമാര്‍ത്ഥവും) ഗണപതിയുടെ 28 ഭാവങ്ങള്‍

ഗണപതി – (പൊരുളും പരമാര്‍ത്ഥവും) ഗണപതിയുടെ 28 ഭാവങ്ങള്‍

തയ്യാറാക്കിയത്: മലയാലപ്പുഴ സുധൻ

പുരാണപ്രോക്തമായ ഗണപതിക്ക് 28 ഭാവങ്ങളുണ്ട്.ബാലഗണപതി, തരുണഗണപതി, വീരഗണപതി, ഭക്തഗണപതി, സിദ്ധിഗണ പതി, ശക്തി ഗണ പതി, ദ്വിജഗണപതി, വരദഗണപതി, ഏകാക്ഷരഗണപതി, ലക്ഷ്മീ ഗണപതി, വിഘ്നഗണപതി, ക്ഷിപ്രഗണപതി, ഉച്ഛിഷ്ടഗണപതി, ത്രിമുഖഗണപതി, ക്ഷിപ്രപ്രസാദഗണപതി, ഹേരംബഗണപതി, ഡുണ്ഡിഗണപതി, ഹരിദ്രാ ഗണപതി, ഋണമോചകഗണപതി, യോഗഗണപതി, സൃഷ്ടിഗണപതി, വിജയ ഗണപതി, ഉദ്ദണ്ഡ ഗണപതി, ഊര്‍ദ്ധ്വഗണപതി, സങ്കടഹരഗണപതി, ദ്വിമുഖ ഗണപതി, ദുര്‍ഗ്ഗാ ഗണപതി എന്നിവയാണ് ഗണപതിയുടെ 28 ഭാവങ്ങള്‍. ഓരോന്നിനെപ്പറ്റിയും വിശദീകരിക്കാം.

1.ശ്രീമഹാഗണപതി
ആനമുഖനും, ഇന്ദുചൂഡനും, അരുണവര്‍ണനും, ത്രിനേത്രനും, താമരപ്പൂവേന്തിയ ദേവിയെ മടിയിലിരുത്തിയവനും, മാതളം, ഗദ, കരിമ്പ്, വില്ല്, ചക്രം, ജപമാല, പാശം, നെല്‍കതിര്‍, മുറിക്കൊമ്പ്, രത്നകലശം, എന്നിവ കയ്യില്‍ വഹിച്ചവനും പത്തു കൈകളോടുകൂടിയവനും, മുക്കണ്ണനുമാണ് ശ്രീമഹാഗണപതി.

2.ബാലഗണപതി
ബാലഗണപതി ചതുര്‍ഭുജനും,കൈകളില്‍ കദളിപ്പഴം, മാമ്പഴം, ചക്കപ്പഴം, കരിമ്പ്, മോദകം, ഇവ വഹിച്ചിട്ടുള്ളവനും, ഉദയസൂര്യന്‍റെ നിറത്തോടു കൂടിയവനുമാകുന്നു.

  1. തരുണഗണപതി
    യുവഭാവം പൂണ്ട തരുണഗണപതിക്ക് 8 കൈകളുണ്ട്. കൈകളില്‍ പാശം, അങ്കുശം, അപ്പം, ഞാവല്‍പ്പഴം, മുറിക്കൊമ്പ്, നെല്‍കതിര്‍, കരിമ്പ്, വെറ്റില ഇവ വഹിച്ചിരി ക്കുന്നു.
  2. വീരഗണപതി
    വേതാളം, ശക്തി, അമ്പ്, വില്ല്, ചക്രം, ഖഡ്ഗം, ഖട്വാംഗം ( ശിവയോഗികള്‍ കൊണ്ടുനടക്കുന്ന അറ്റത്തുതലയോടുറപ്പിച്ച ഗദ), മുള്‍ത്തടി, ഗദ, അങ്കുശം, പാശം, നാഗം, ശൂലം, കുന്തം, മഴു, ഉയര്‍ത്തിപ്പിടിച്ച ധ്വജം എന്നിവകളേന്തിയ 16 കൈകളോടു കൂടിയവനാണ് വീരഗണപതി.

2

  1. ഭക്തഗണപതി
    നാളികേരം, മാമ്പഴം, കദളിപ്പഴം, ശര്‍ക്കരപ്പായസം, എന്നിവ കൈകളിലേന്തിയവനും ശരച്ചന്ദ്രനിലാവിന്‍റെ കാന്തിയുള്ളവനുമായ ചതുര്‍ഭുജനാകുന്നു ഭക്തഗണപതി.
  2. സിദ്ധിഗണപതി
    സ്വര്‍ണ്ണനിറത്തോടുകൂടിയവനും, കൈകളില്‍ യഥാക്രമം മാമ്പഴം, പൂങ്കുല, കരിമ്പിന്‍തുണ്ട്, മഴു എന്നിവയും തുമ്പിക്കയ്യില്‍ തിലമോദകവും വഹിച്ച വനാകുന്നു സിദ്ധി ഗണപതി.
  3. ശക്തിഗണപതി
    പച്ചപ്പട്ടുടുത്ത ദേവിയെ മടിയിലിരുത്തി അരക്കെട്ടില്‍ പിടിച്ചടുപ്പിച്ച് ആശ്ലേഷിക്കുന്നവനും, സന്ധ്യാസൂര്യന്‍റെ നിറത്തോടുകൂടിയവനും, പാശം, അങ്കുശം ഇവ വഹി ച്ചവനും, ഭയനിവാരണനുമാണ് ശക്തിഗണപതി.
  4. ദ്വിജഗണപതി
    പുസ്തകം, അക്ഷമാല, യോഗദണ്ഡ്, കമണ്ഡലു എന്നിവ വഹിച്ചിട്ടുള്ളവ നും, ഇന്ദു വര്‍ണ്ണനും, ചതുര്‍ഭുജനും, സ്വര്‍ണ്ണനിറത്തോടുകൂടിയ നാല് തലക ളുള്ളവനുമാണ് ദ്വിജഗണപതി.
  5. വരദഗണപതി
    സിന്ദൂരം പോലെ ചുവന്ന മുഖത്തോടുകൂടിയവനും, മുക്കണ്ണനും, കൈക ളില്‍ പാശവും അങ്കുശവും വഹിച്ചവനും ഇന്ദുചൂഡനും വരദമുദ്ര ധരിച്ച വനും ധ്വജമേന്തിയ ദേവിയെ ആശ്ലേഷിക്കുന്നവനുമാകുന്നു വരദ ഗണപതി.
  6. ഏകാക്ഷരഗണപതി
    രക്തവര്‍ണ്ണനും, രക്താംബരധരനും, പൂപോലെ മനോഹരമായ കുടവയറുള്ളവനും, ശിരസ്സില്‍ ചന്ദ്രക്കല ചൂടിയവനും, മാതളം, പാശം, അങ്കുശം, അഭയമുദ്ര, വരദമുദ്ര, എന്നിവ വഹിച്ചവനും, കുറുകിയ കൈകാലുകളോടുകൂടിയവനും, സര്‍പ്പഭൂഷിതനും, നാഗവക്ത്രനും, ചതുര്‍ഭു ജനുമാകുന്നു ഏകാക്ഷര ഗണപതി.
  7. ലക്ഷ്മീഗണപതി
    സ്വര്‍ണ്ണനിറത്തോടുകൂടിയവനും, എട്ടു കൈകളുള്ളവനും, തത്ത, മാണിക്യ കുംഭം, മാതളം, പാശം, അങ്കുശം, കല്‍പലത, വരദമുദ്ര, ഖഡ്ഗം
    3

ഇവ വഹിച്ചവനുമായ ലക്ഷ്മീഗണപതി ഒരു കൈകൊണ്ട് ദേവിയെ ചുറ്റിപ്പിടിച്ചിരിക്കുന്നു. ദേവിയുടെ ഒരു കയ്യില്‍ താമരയും മറുകയ്യില്‍ വരദമുദ്രയുമുണ്ട്.

  1. വിഘ്നഗണപതി
    ഉരുകിയ സ്വര്‍ണ്ണത്തിന്‍റെ നിറത്തോടുകൂടിയവനും, സര്‍വ്വാഭരണ വിഭൂഷിതനും, പത്തു കൈകളോടുകൂടിയവനും, ശംഖ്, കരിമ്പ്, പൂങ്കുല, അങ്കുശം, പാശം, ചക്രം, മഴു, അമ്പ്, വില്ല്, കൊമ്പ് ഇവ വഹിച്ചവനുമാകുന്നു വിഘ്നഗണപതി.
  2. ക്ഷിപ്രഗണപതി
    നാലുമണിപ്പൂവിന്‍റെ നിറത്തോടുകൂടിയവനും ചതുര്‍ഭുജനും, കൈകളില്‍ യഥാക്രമം രത്നകുംഭം, പാശം, കല്‍പലത, മുറിക്കൊമ്പ് എന്നിവ വഹിച്ചവനുമാകുന്നു ക്ഷിപ്ര ഗണപതി.
  3. ഉച്ഛിഷ്ടഗണപതി
    മാതളം, വീണ, നീലത്താമര, കതിര്‍, അക്ഷമാല എന്നിവ വഹിച്ചമരുന്ന ഭാവത്തോടു കൂടിയവനാണ് ഉച്ഛിഷ്ടഗണപതി.
  4. ത്രിമുഖഗണപതി.
    ചുവന്ന പ്ലാശിന്‍പൂവിന്‍റെ നിറത്തോടുകൂടിയവനും, സ്വര്‍ണ്ണത്താമര സിംഹാസനമാക്കിയിട്ടുള്ളവനും, ആറു കൈകളോടുകൂടിയവനും, അമൃത കുംഭം, അങ്കുശം, പാശം, വരദമുദ്ര, അഭയമുദ്ര, ജപമാല എന്നിവ വഹിച്ചി ട്ടുള്ളവനുമാകുന്നു ത്രിമുഖഗണപതി.
  5. ക്ഷിപ്രപ്രസാദഗണപതി
    ചന്ദ്രക്കലാധരനായ ക്ഷിപ്രഗണപതി അരുന്നവര്‍ണ്ണനും, ചതുര്‍ഭുജനുമാണ്. കൈകളില്‍ താമര, പാശം, അങ്കുശം, ദന്തം, കല്‍പലത എന്നിവയും തുമ്പി ക്കയ്യില്‍ മാതളവും വഹിച്ചിട്ടുണ്ട്.
  6. ഹേരംബഗണപതി
    സിംഹാരൂഢനും വെളുത്ത നിറത്തോടുകൂടിയവനും അഞ്ചു തലകളും പത്തു കൈകളു മുള്ളവനുമാകുന്നു ഹേരംബഗണപതി. കൈകളില്‍ ദന്തം, പാശം, അങ്കുശം, മഴു, മാല, മോദകം, അഭയം, വരദം, മുള്‍ത്തടി, മാതളം എന്നിവ വഹിച്ചിരിക്കുന്നു.
    4
  7. ഡുണ്ഡിഗണപതി
    ചതുര്‍ഭുജനും, രക്തവര്‍ണ്ണനും, കൈകളില്‍ അക്ഷമാല, മഴു, രത്നകുംഭം, മുറിക്കൊമ്പ് എന്നിവ വഹിച്ചിട്ടുള്ളവനുമാകുന്നു ഡുണ്ഡിഗണപതി.
  8. ഹരിദ്രാഗണപതി
    ചതുര്‍ഭുജനും മഞ്ഞനിറത്തോടുകൂടിയവനുമാകുന്നു ഹരിദ്രാഗണപതി. കൈകളില്‍ പാശം അങ്കുശം മോദകം ദന്തം എന്നിവ വഹിച്ചിരിക്കുന്നു.
  9. ഋണമോചക ഗണപതി
    സ്ഫടിക നിറത്തോടുകൂടിയ ഋണമോചക ഗണപതി ചതുര്‍ഭുജനും കൈകളില്‍ ദന്തം, അത്തിപ്പഴം,അങ്കുശം, പാശം എന്നിവ വഹിച്ചവനു മാകുന്നു.
  10. യോഗഗണപതി
    ചതുര്‍ഭുജനും, യോഗാസനസ്ഥനും, രക്തവര്‍ണ്ണനും, നീലാംബരധരനും, കൈകളില്‍ കരിമ്പ്, ജപമാല, പാശം, ദണ്ഡ് എന്നിവ വഹിച്ചവനുമാകുന്നു യോഗഗണപതി.
  11. സൃഷ്ടിഗണപതി
    രക്തവര്‍ണ്ണനും, ചതുര്‍ഭുജനും, മൂഷികവാഹനനും, കൈകളില്‍ പാശം,അങ്കുശം, മുറിക്കൊമ്പ്, മാമ്പഴം എന്നിവ വഹിച്ചവനുമാകുന്നു സൃഷ്ടി ഗണപതി.
  12. വിജയഗണപതി

മൂഷികവാഹനനും, ചതുര്‍ഭുജനും, രക്തവര്‍ണ്ണനുമാണ് വിജയഗണപതി. കൈകളില്‍ പാശം അങ്കുശം മാമ്പഴം ദന്തം ഇവ വഹിച്ചിരിക്കുന്നു.

  1. ഉദ്ദണ്ഡഗണപതി
    ചുവപ്പുകാന്തിയുള്ള ശരീരത്തോടുകൂടിയവനായ ഉദ്ദണ്ഡഗണപതി ദേവിയെ മടിയിലിരുത്തി ആലിംഗനം ചെയ്യുന്നു. പന്ത്രണ്ടു കൈകളിലായി താമര, കല്‍ഹാരം, മാതളം, സ്വദന്തം, ഗദ, മാമ്പഴം, പാശം, അങ്കുശം, കരിമ്പ്, പുഷ്പം, രത്നം, കതിര്‍ എന്നിവ വഹിച്ചിരിക്കുന്നു.

5

  1. ഊര്‍ദ്ധ്വഗണപതി
    ഈ ഗണപതിക്ക് എട്ടു കൈകളുണ്ട്. ഒരു കൈകൊണ്ട് ഹരിതശോഭയുള്ള ദേവിയെ ചുറ്റിപ്പിടിച്ചിരിക്കുന്നു. മറ്റു കൈകളില്‍ കല്‍ഹാരം, കരിമ്പ്, ഗദ,

ദന്തം, കതിര്‍, ബാണം, താമര എന്നിവ വഹിച്ചിരിക്കുന്നു.

  1. സങ്കടഹര ഗണപതി
    ചെന്താമരയില്‍ ഇരിക്കുന്നവനും, ചതുര്‍ഭുജനും, ഉദയസൂര്യന്‍റെ നിറ ത്തോടു കൂടിയവനുമായ ഈ ഗണപതി ഒരുപ ബാലനെ മടിയില്‍ വഹിച്ചി രിക്കുന്നു. കൈകളില്‍ പാശം, അങ്കുശം, വരദം, പായസപാത്രം എന്നിവയും വഹിച്ചിരിക്കുന്നു.
  2. ദ്വിമുഖ ഗണപതി
    ഈ ഗണപതി ചതുര്‍ഭുജനും, പച്ചയും നീലവും കലര്‍ന്ന ശരീരത്തോടു കൂടിയവനും രക്താംബരധാരിയും രക്തനിറമുള്ള കിരീടം ധരിച്ചവനും കൈകളില്‍ പാശം അങ്കുശം ദന്തം രത്നകുംഭം ഇവ വഹിച്ചവനുമാകുന്നു.
  3. ദുര്‍ഗ്ഗാ ഗണപതി
    ഉരുകിയ സ്വര്‍ണ്ണത്തിന്‍റെ നിറത്തോടുകൂടിയവനും വലിയ ശരീരമുള്ളവനും രക്താം ബരധരനുമായ ഈ ഗണപതി എട്ടു കൈകളോടുകൂടിയവനാകുന്നു. കൈകളില്‍ അങ്കുശം, പാശം, ശരം, ദന്തം, ആരതി, കല്‍പലത, ജപമാല, കരിമ്പ് എന്നിവ വഹിച്ചിരിക്കുന്നു.

മേല്‍ വിവരിച്ച ഗണപതി ഭാവങ്ങളോരോന്നും ഗൂഢാര്‍ത്ഥങ്ങള്‍ പേറുന്ന പ്രതീക ബിംബങ്ങളാകുന്നു. ബിംബഭാഷ മനസ്സിലാക്കി നിരൂപണ ബുദ്ധി യോടുകൂടി മനനം ചെയ്തുനോക്കിയാലേ അവയില്‍ ഉല്‍ച്ചേര്‍ന്നു കിടക്കുന്ന ഗൂഢാര്‍ത്ഥങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.

അടുത്ത ലക്കം മുതൽ ഗണേശ പുരാണം ആരംഭിക്കും.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: