17.1 C
New York
Thursday, January 20, 2022
Home Religion ഗണപതി - (പൊരുളും പരമാര്‍ത്ഥവും)

ഗണപതി – (പൊരുളും പരമാര്‍ത്ഥവും)

തയ്യാറാക്കിയത്: മലയാലപ്പുഴ സുധൻ

മനുഷ്യന്‍റെ ഉടലും ആനയുടെ ശിരസ്സുമുള്ള ഒരു വിചിത്ര രൂപമാണ് ഗണപതിക്കു കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുള്ളത്. വിഗ്രഹഭാഷ വശമില്ലാത്ത വര്‍ക്ക് ഈ കാവ്യബിംബം എന്താകുന്നു എന്നു മനസ്സിലാക്കാനാവില്ല. ആനത്തലയും, മനുഷ്യന്‍റെ ഉടലും പ്രതീകവല്‍ക്കരിക്കുന്ന ഗൂഢാര്‍ത്ഥ ങ്ങള്‍ ചികഞ്ഞെടുത്തു പരിശോധിച്ചാലേ ഗണപതിവിഗ്രഹത്തില്‍ അന്ത ര്‍ലീനമായിക്കിടക്കുന്ന ദാര്‍ശനീക രഹസ്യങ്ങള്‍ വെളിപ്പെട്ടുകിട്ടുകയുള്ളൂ.

മുറംപോലെ വലിപ്പമുള്ള ചെവികള്‍, തീരെ ചെറിയ കണ്ണുകള്‍, തുമ്പി ക്കൈ, നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ എന്നിവ ആനത്തലയുടെ പ്രത്യേകത കളാകുന്നു. ആനയുടെ മുറം പോലെയുള്ള വലിയ ചെവികള്‍ ശ്രവണ സൂക്ഷ്മതയുടെ പ്രതീകമാണ്. ശബ്ദതരംഗങ്ങളെ ചോര്‍ന്നുപോകാതെ ആവാഹിച്ച് കര്‍ണ്ണപുടങ്ങളിലേക്കയക്കാന്‍ വിസ്താരമേറിയ ചെവി കള്‍ സഹായിക്കുന്നു.

ശരീരവലിപ്പവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആനയുടെ കണ്ണുകള്‍ തീരെ ചെറിയവയാകുന്നു. മുറം പോലെയുള്ള ചെവികളും ഇരുവശത്തേക്കും തള്ളിനില്‍ക്കുന്ന വയറും പിന്‍ഭാഗത്തുള്ള വസ്തുക്കളെ മറയ്ക്കുന്ന തിനാല്‍ ആനയുടെ ദര്‍ശനചക്രവാള വ്യാപ്തി ഇടുങ്ങിയതാകുന്നു. അക്കാരണത്താല്‍ ശത്രു സാന്നിദ്ധ്യമറിയാന്‍ ശ്രവണേന്ദ്രിയത്തെയാണ് ആന ആശ്രയിക്കുന്നത്. ശ്രവണസാധനയില്‍ ഏര്‍പ്പെടുന്ന യോഗിയുടെ പാതി തുറന്ന ധ്യാനനേത്രത്തെയാണ് ആനയുടെ ചെറിയ കണ്ണുകള്‍ പ്രതീകവല്‍ക്കരിക്കുന്നത്. വലിപ്പം കുറഞ്ഞ ബാഹ്യനേത്രങ്ങള്‍ തുറന്നു പിടിച്ച അകക്കണ്ണിന്‍റെ പ്രതീകം കൂടിയാകുന്നു.

ആനയുടെ തുമ്പിക്കൈ ഘ്രാണന സൂക്ഷ്മതയുടെ പ്രതീകമാകുന്നു. ഭക്ഷ്യ വും അഭക്ഷ്യവുമായ വസ്തുക്കളെ വേര്‍തിരിച്ചറിയാനായി ആന മണ
ത്തെയാണ് ആശ്രയിക്കുന്നത്. ആനയുടെ തുമ്പിക്കൈ ത്യാജ്യഗ്രാഹ്യ വിവേചന പ്രതീകമാകുന്നു. താജ്യഗ്രാഹ്യ വിവേചനവും സത്യാസത്യ വിവേചനവും ഒന്നുതന്നെയാകുന്നു.

കൊമ്പ് വ്യക്തിത്വാഭിമാനത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്. കറുത്ത ആനയുടെ വെളുത്ത കൊമ്പുകള്‍ ചിന്തോദ്ദീപകമായ ഒരു കാവ്യബിംബമാകുന്നു. വെളുപ്പ് പരിശുദ്ധിയുടെയും, കറുപ്പ് അജ്ഞതയുടെയും പ്രതീ കങ്ങളാകുന്നു. കായശക്തിയില്‍ വളരെ മുമ്പനാണെങ്കിലും ആ ബോധം ആനക്കില്ല. മനുഷ്യന്‍ കായശക്തിയില്‍ ഏറെ പിന്നിലാണെങ്കിലും അവ ന്‍റെ ബുദ്ധിശക്തിക്കു മുന്നില്‍ ആന കീഴടങ്ങി നില്ക്കുന്നു. ഈ വിരോ ധാഭാസത്തെ പ്രതീകവല്‍ക്കരിക്കുന്ന കാവ്യബിംബമാകുന്നു കറുത്ത ആനയുടെ നീണ്ടുകൂര്‍ത്ത വെളുത്ത കൊമ്പുകള്‍. കായശക്തിക്കു മേല്‍ ബുദ്ധിശക്തിക്കുള്ള പ്രഭാവത്തെയാണ് ഈ കാവ്യബിംബം പ്രദീപ്തമാക്കുന്നത്.

ഇനി 28 ഭാവരൂപങ്ങളില്‍ വിരാജിക്കുന്ന ഗണപതിവിഗ്രഹം ഇഴപിരിച്ചു പരിശോധിച്ചു നോക്കാം. ശ്രീമഹാഗണപതി ഇന്ദുചൂഡനും, അരുണവര്‍ണ്ണനും, ത്രിനേത്രനുമാകുന്നു. ഇന്ദുവിനെ ചൂഡയില്‍ (മുടിക്കെട്ടില്‍) അണിഞ്ഞിട്ടുള്ളവനാകുന്നു ഇന്ദുചൂഡന്‍. ഇന്ദു അഥവാ ചന്ദ്രക്കല സൌരാഗ്നിയുടെ പ്രതിഫലിത ദൃശ്യമാകുന്നു. സൂര്യാഗ്നിയുടെ വൈവര്‍ത്തം തന്നെയാകുന്നു നിലാവ് എന്ന ബോധം വിശേഷരൂപത്തിലുള്ള അറിവാകുന്നു. ഗണപതിയുടെ ജടാഭാരത്തെ അലങ്കരിക്കുന്ന ചന്ദ്രക്കലയും ജ്ഞാനാത്മകമായൊരു കാവ്യബിംബമാകുന്നു എന്നു സാരം.

അരുണവര്‍ണ്ണം ത്യാഗപ്രതീകമാകുന്നു. മൂന്നാം കണ്ണ് അന്തര്‍നേത്രത്തെ യാണ് പ്രതീകവല്‍ക്കരിക്കുന്നത്. താമര ഹൃദയപ്രതീകമാകുന്നു. താമര പ്പൂവ് കയ്യിലേന്തിയ ദേവി പ്രകൃതിയുടെ പ്രതീകമാകുന്നു. ദേവിയെ മടിയിലിരുത്തി ആശ്ലേഷിക്കുന്ന ശ്രീമഹാഗണപതി പ്രകൃതിപുരുഷ സമന്വയത്തിന്‍റെ നേര്‍ക്കു വിരല്‍ ചൂണ്ടുന്ന കാവ്യ ബിംബമാകുന്നു.

വിത്തുകള്‍ തിങ്ങി നിറഞ്ഞ ഒരു ഫലമാകുന്നു മാതളം. സൃഷ്ടിയുടെ മൂലകാരണത്തിനു നേരെ വിരല്‍ ചൂണ്ടുന്ന പ്രതീകബിംബമായി മാതള ത്തെ വിശേഷിപ്പിക്കാവുന്നതാണ്. കരിമ്പും, നെല്‍ക്കതിരും യഥാക്രമം പഞ്ചസാരയുടെയും, സ്റ്റാര്‍ച്ചിന്‍റെയും പ്രതീകങ്ങളാണ്. ശരീരപോഷണ ത്തില്‍ ഇവയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്ന പ്രതീക ബിംബങ്ങളാണ് കരിമ്പും നെല്‍ക്കതിരും.

ഗദ, ചക്രം, അമ്പ്, വില്ല്, അങ്കുശം, പാശം തുടങ്ങിയ ആയുധങ്ങള്‍ പ്രതിരോധത്തിനുള്ളവയാകുന്നു. മുറിക്കൊമ്പ് അഹന്താത്യാഗത്തെയാ ണ് പ്രതീകവല്‍ക്കരിക്കുന്നത്. രത്നകലശം നിധിശേഖരത്തിന്‍റെ അഥവാ ട്രഷറിയുടെ പ്രതീകമാകുന്നു. അഭയമുദ്ര സംരക്ഷണത്തിന്‍റെയും, വരദ മുദ്ര അനുഗ്രഹത്തിന്‍റെയും അടയാളങ്ങളാകുന്നു.

ആനയുടെ ഉയര്‍ത്തിപ്പിടിച്ച തുമ്പിക്കൈ ഓംകാര പ്രതീകം കൂടിയാകുന്നു. ദേവനാഗരിലിപിയില്‍ എഴുതുന്ന ഓംകാരത്തിനോടു സാദൃശ്യമുള്ള തുമ്പിക്കൈ ജ്ഞാനസ്വരൂപകമാകുന്നു. ലോകവാഴ്വില്‍ ഭൌതീകതയു ടെയും ആത്മീയതയുടെയും സമന്വയത്തിന്‍റെ അനിവാര്യതയ്ക്കു നേരെ യാണ് ആനയുടെ തുമ്പിക്കൈ വിരല്‍ ചൂണ്ടുന്നത്.

കൊമ്പ് അഹന്തയുടെ പ്രതീകമാകുന്നു. എന്നാല്‍, ഇതര മൃഗങ്ങളുടേതില്‍ നിന്നും വ്യത്യസ്തമാണ് ആനയുടെ കൊമ്പുകള്‍. കാരിക്കറുമ്പനാനയുടെ കൊമ്പുകള്‍ തൂവെള്ള നിറമുള്ളവയാണ്. കൊമ്പ് വ്യക്തിത്വത്തിന്‍റെ പ്രതീക സൂചകമാകുന്നു. കറുത്ത ആനയുടെ വെളുത്ത കൊമ്പുകള്‍ ഗൂഢാര്‍ത്ഥ ഗര്‍ഭമായൊരു പ്രതീകബിംബമാകുന്നു. ഗണപതിയുടെ ഒരു കൊമ്പ് മുറിഞ്ഞതാണ്. മുറിക്കൊമ്പ് അഹന്താത്യാഗത്തെയാണ് പ്രതീക വല്‍ക്കരിക്കുന്നത്. ഗണപതി മുറിക്കൊമ്പനായതിനെപ്പറ്റി രണ്ടു കഥകള്‍ പ്രചാരത്തിലുണ്ട്. പരശുരാമന്‍ തന്‍റെ മഴു കൊണ്ട് ഗണപതിയുടെ ഒരു കൊമ്പ് വെട്ടിമുറിച്ചു എന്ന് ഒരു കഥയില്‍ പറഞ്ഞിരിക്കുന്നു. സുബ്രഹ്മ ണ്യന്‍ ഒരു കൊമ്പ് ഒടിച്ചു കളഞ്ഞു എന്നാണ് മറ്റൊരു കഥയില്‍ പറഞ്ഞിരിക്കുന്നത്. ഗണപതി മുറിക്കൊമ്പനായതെങ്ങനെ? എന്ന കഥ പറയുമ്പോള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നതാണ്.

ഇനി മനുഷ്യന്‍റെ പ്രത്യേകതകള്‍ പരിശോധിച്ചുനോക്കാം. ഇതര ജീവിക ളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്‍റെ മനനശേഷിയാണ്. ശരീരവലിപ്പത്തിലും ശക്തിയിലും വളരെ പിന്നിലാണെങ്കിലും ആനയെ പ്പോലും തളച്ചുനിര്‍ത്താനും അനുസരിപ്പിക്കാനുമുള്ള പ്രാപ്തി മനുഷ്യ നുണ്ട്. ഭൂമിയിലിരുന്നുകൊണ്ട് വിശ്വപ്രപഞ്ചത്തെ നോക്കിക്കാണാന്‍ മനനബുദ്ധി മനുഷ്യനെ സഹായിക്കുന്നു. അന്തരിന്ദ്രിയങ്ങളാണ് മനുഷ്യ നെ അതിനു സഹായിക്കുന്നത്. ഇതര ജീവജാലങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ വേണ്ടി എന്തു ക്രൂരതയും പ്രവര്‍ത്തിക്കാന്‍ മനുഷ്യ നു മടിയില്ല. എന്നാല്‍, ക്രൂരത മാനവീകതയ്ക്കു ഭൂഷണമല്ല. മൃഗീയതയെ അടക്കി നിര്‍ത്തി വിശ്വാധിപത്യം നേടിയെടുക്കുന്നിടത്താണ് മാനവീക തയുടെ മഹത്വം അടയാളപ്പെടുന്നത്. അറിവിനെ അനുഭവ വേദ്യമാക്കി ത്തീര്‍ക്കുന്ന അവയവം മസ്തിഷ്കമാകുന്നു. മസ്തിഷ്കത്തിന്‍റെ സ്ഥാനം ശിരസ്സിനുള്ളിലാണ്. യോഗസാധനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജ്ഞാനസാധ കന്‍റെ ഗുണവിശേഷങ്ങളോടുകൂടിയ ആനത്തല മനുഷ്യകണ്ഠത്തില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥ മാനവികതയിലേക്കുള്ള മൃഗീയതയുടെ പരിണാമ സൂചകമാകു ന്നു.
സര്‍വ്വ ജീവജാലങ്ങളുടെയും നാഥന്‍ എന്ന നിലയിലാണ് ഗണപതി ആരാധിക്കപ്പെടുന്നത്. മനുഷ്യഗണം, ദൈവഗണം, അസുരഗണം, ഭൂത ഗണം എന്നിങ്ങനെ ഗണങ്ങള്‍ പലതുണ്ട്. ചരാചരപ്രകൃതിയിലെ വകഭേദങ്ങളാണിവ. ഈ വിഭജനം ഗുണാധിഷ്ഠിതമാകുന്നു. സര്‍വ്വഭൂത ഗണാധിപത്യം യാഥാര്‍ത്ഥ്യമായിത്തീരണമെങ്കില്‍ കായശക്തിയുടെയും ബുദ്ധിശക്തിയുടെയും സമന്വയം കൂടിയേ തീരൂ. ആ സമന്വയത്തിന്‍റെ പ്രതീകമാകുന്നു ഗണപതി വിഗ്രഹം.

ഗണപതിയുടെ ബിംബകല്‍പന കവിഭാവനയുടെ സൃഷ്ടിയാണ്. അതിന്‍റെ വങ്മയം കാവ്യരൂപത്തിലാണ് പുരാണകവി രേഖപ്പെടുത്തിയത്. ചിത്ര കാരന്മാരതിനെ ചിത്രഭാഷയിലൂടെയും ശില്പികള്‍ അതിനെ ബിംബ ഭാഷയിലൂടെയും പുനരാവിഷ്കരിച്ചു. അങ്ങനെയാണ് ഗണപതി നരഗജ നായി പരിണാമപ്പെട്ടത്. ഭാരതീയ ദൈവസങ്കല്‍പ്പത്തിലെ ദാര്‍ശനീക ദീപ്തി ഈ ബിംബകല്‍പനയില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്. മനനാ യുധം മനസ്സാണ്. മനസ്സിന്‍റെ ഇരിപ്പിടം ഹൃദയമാണെന്ന് ആര്‍ഷകവികള്‍ ഭാവന ചെയ്തു. മനസ്സുള്‍പ്പെടുന്ന അന്ത:ക്കരണങ്ങളുടെയും കര്‍മ്മേ ന്ദ്രിയങ്ങളുടെയും സമന്വയപ്രതീകമാകുന്നു മനുഷ്യന്‍റെ കഴുത്തില്‍ ചേര്‍ന്നിരിക്കുന്ന ആനത്തല. വിഗ്രഹാരാധനയുടെ പിന്നിലുള്ള ദര്‍ശന ശാസ്ത്രം അറിയാത്തവര്‍ക്കു മനസ്സിലാക്കാന്‍ പ്രയാസമുള്ള രഹസ്യ മാണിത്.

ഭാരതീയമായ എല്ലാ ദേവീദേവന്മാരുടെയും വിഗ്രഹങ്ങള്‍ ഗൂഢാര്‍ത്ഥ ഗര്‍ഭങ്ങളായ കാവ്യബിംബങ്ങളാകുന്നു. നിറവും , ആടയാഭരണങ്ങളും , ശിരസ്സുകളും , മറ്റവയവങ്ങളും, വഹിച്ചിരിക്കുന്ന ആയുധങ്ങളും, മറ്റു വസ്തുക്കളുമെല്ലാം പ്രതീകങ്ങളാകുന്നു. ഗണപതിയുടെ 28 ഭാവരൂപ ങ്ങള്‍ വിശദമായി നിരൂപിച്ചറിയുമ്പോള്‍ ഭാരതീയ ദൈവസങ്കല്‍പ്പ ത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന സര്‍വ്വ രഹസ്യങ്ങളും വെളിപ്പെട്ടു കിട്ടുന്നു. അക്കാരണത്താലാണ് ഗണപതി വിനായകനും ഭൂതഗണാധിപ നുമായി വാഴ്ത്തപ്പെടുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിയക്കോന വെബിനാര്‍ ജനു 24 ന്, മുഖ്യ പ്രഭാഷണം ഡോ പ്രമോദ് റഫീഖ്‌

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനു 24 നു തിങ്കളാഴ്ച (ഈസ്റ്റേണ്‍ സമയം ) വൈകീട്ട് എട്ടിന് "ബിസിനെസ്സ് ഈസ് കോളിംഗ്' എന്ന...

ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 3 ലക്ഷം കടന്നു.

രാജ്യത്ത് കൊവിഡ് -19 രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി....

സെൻട്രൽ റെയിൽവേ: 2422 അപ്രൻ്റിസ്

ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽ വേയുടെ വിവിധ വർക്ഷോപ്/ഡിവിഷനു കളിൽ 2422 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ:...
WP2Social Auto Publish Powered By : XYZScripts.com
error: