ഗണപതി ആനമുഖനായിത്തീര്‍ന്നതിനെപ്പറ്റി വ്യത്യസ്തങ്ങളായ കഥകളാണ് പുരാണങ്ങളില്‍ കാണുന്നത്. പാര്‍വതീപരമേശ്വരന്‍മാര്‍ ആനകളായി പരകായപ്രവേശം നടത്തി ജീവിച്ച കാലത്ത് ജനിച്ച പുത്രനാണ് ഗണപതി എന്ന് ഒരു കഥയില്‍ പറയപ്പെട്ടിരിക്കുന്നു. ആ കഥ ഇവിടെ ഉദ്ധരിക്കുന്നു.
ശിവപാര്‍വതിമാര്‍ അവരുടെ മധുവിധുകാലത്തൊരു ദിവസം വനഭംഗി ആസ്വ ദിച്ചുകൊണ്ട് ചുറ്റിനടന്നു. ആ സമയത്ത് ഒരു കുട്ടിക്കൊമ്പനുമായി ലീലാവിലാസങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ഒരു ജോടി ആനകളില്‍ പാര്‍വതിയുടെ ദൃഷ്ടി ചെന്നുടക്കി. ദേവി കൌതുകത്തോടു കൂടി ആ കാഴ്ച നോക്കിനില്‍ക്കുന്നതുകണ്ട് ശിവന്‍ ചോദിച്ചു: “പ്രിയേ, ആ ഗജമാതാവിന്‍റെ മാനസീകാവസ്ഥ അനുഭവിച്ചറിയാന്‍ ഭവതിക്കു മോഹമുണ്ടോ?” ശിവന്‍റെ ചോദ്യം കേട്ട് ലജ്ജാവിവശയായിത്തീര്‍ന്ന ദേവി കൈകള്‍കൊണ്ടു മുഖം പൊത്തി. ആ സമയം ശിവന്‍ യോഗമായ പ്രയോഗിച്ചു. അടുത്ത നിമിഷം അവരിരുവരും ആനകളായിത്തീര്‍ന്നു. കുറെ നാളുകള്‍ ആനകളായിത്തന്നെ അവര്‍ കാട്ടില്‍ ചുറ്റിനടന്നു. ആക്കാലത്ത് പാര്‍വതി ഗര്‍ഭം ധരിക്കുകയും ആനത്തലയനായ ഒരു മനുഷ്യ ശിശുവിനെ പ്രസവിക്കുകയും ചെയ്തു. പുത്രന്‍റെ വികൃതരൂപം പാര്‍വതിയെ ദു:ഖത്തിലാഴ്ത്തി. അപ്പോള്‍ ശിവന്‍ പറഞ്ഞു: “ഭവതി എന്തിന് ദു:ഖിക്കുന്നു? നമ്മുടെ ഈ പുത്രന്‍ സര്‍വ്വഭൂതങ്ങളുടെയും നാഥനായി ഗണപതി എന്ന പേരില്‍ വാഴ്ത്തപ്പെടും”.
നിരൂപണം
ഗണേശോല്‍പത്തിയെപ്പറ്റിയുള്ള ഈ കഥ അന്യാപദേശാലങ്കാരപുഷ്ടമാ യൊരു പ്രതീക കഥയാണ്. ശിവപാര്‍വതിമാര്‍ ആനകളായി പരകായ പ്രവേശം നടത്തി എന്നുള്ള പ്രസ്താവം തെറ്റി വ്യാഖ്യാനിച്ചാല്‍ പുരാണ കാരന്‍ പറഞ്ഞിരിക്കുന്നതെന്താണെന്ന് മനസ്സിലാക്കാനാവില്ല. മറ്റൊരു ജീവിയുടെ ശരീരത്തിലേക്ക് ആത്മാവിനെ സന്നിവേശിപ്പിക്കുകയും ആ ജീവിയില്‍ വസിക്കുകയും ചെയ്യുന്ന വിദ്യയാണ് പരകായ പ്രവേശന വിദ്യ. യോഗവിദ്യയിലൂടെ നേടിയെടുക്കാവുന്ന അഷ്ടസിദ്ധികളിലൊന്നാണിതെന്ന് പറയപ്പെടുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വശിത്വം എന്നിവയാണ് അഷ്ടസിദ്ധികള്‍.
2
ശരീരത്തെ അണുരൂപത്തില്‍ ചെറുതാക്കാനുള്ള കഴിവിനെയാണ് അണിമ എന്നു പറയുന്നത്. ശരീരത്തെ ബഹുമടങ്ങു വലിപ്പമുള്ളതാക്കി മാറ്റാനുള്ള സിദ്ധിയാകുന്നു മഹിമ. ശരീരഭാരം ഇഷ്ടംപോലെ വര്‍ദ്ധിപ്പിക്കാനുള്ള സിദ്ധി വിശേഷത്തെ ഗരിമ എന്നും, ശരീരഭാരം യഥേ ഷ്ടം കുറക്കാനുള്ള സിദ്ധിവിശേഷത്തെ ലഘിമ എന്നും, ഇഷ്ടരൂപം ധരിയ്ക്കാനുള്ള സിദ്ധിയെ പ്രാപ്തി എന്നും, എവിടെയും യഥേഷ്ടം
പ്രത്യക്ഷപ്പെടാനുള്ള സിദ്ധിയെ പ്രാകാശ്യം എന്നും വിശേഷിപ്പിക്കുന്നു. സര്‍വ്വതിലും ഈശഭാവം കൈവരി ക്കാനുള്ള സിദ്ധിയാകുന്നു ഈശിത്വം. എന്തിനെയും വശപ്പെടുത്താനുള്ള സിദ്ധിയാകുന്നു വശിത്വം. ഇവയില്‍ പ്രാപ്തിയാകുന്നു പരകായ പ്രവേശന വിദ്യ. യോഗേശ്വരന്‍ കൂടിയായ ശിവന്‍റെ യോഗമായയെ യോഗതലത്തില്‍ നിന്നുകൊണ്ടു മനസ്സിലാക്കേ ണ്ടതാണ്.
യോഗം എന്ന പദത്തിന്‍റെ വാച്യാര്‍ത്ഥം ചേര്‍ന്നിരിക്കുന്ന അവസ്ഥ എന്നാകുന്നു. മനസ്സിനെ ശരീരവുമായി യോജിപ്പിക്കുന്ന വിദ്യയാകുന്നു യോഗവിദ്യ. ശിവപാര്‍വതിമാരുടെ യോഗമായയിലൂടെയുള്ള പരകായ പ്രവേശത്തെയും ഗണപതിയുടെ ജനനത്തെയും താത്വീകമായിത്തന്നെ മനനം ചെയ്തറിയേണ്ടതാണ്.
വാസ്തവത്തില്‍ ഇല്ലാത്ത ഒന്നിനെയാണ് മായ എന്നു പറയുന്നത്. മനസ്സു കൊണ്ട് ആനകളായിത്തീരുകയും ആ അവസ്ഥയില്‍ ഗര്‍ഭം ധരിക്കുന്നതായി ഭാവന ചെയ്യുകയും ചെയ്ത പാര്‍വതിയുടെ മാനസീക ഭാവമാണ് പുരാണകാരന്‍ വരഞ്ഞിട്ടിരിക്കുന്നത്. ആന ഭൌതീകഗരിമ യുടെ പ്രതീകമാകുന്നു. സ്വന്തം ശക്തിയെപ്പറ്റിയും വലിപ്പത്തെപ്പറ്റിയു മുള്ള ബോധമില്ലാത്ത ആന മെരുക്കിയാല്‍ മെരുങ്ങുകുകയും സന്ദര്‍ഭത്തി നൊത്തുണര്‍ന്നു പ്രവര്‍ത്തി ക്കുകയും ചെയ്യുന്ന മൃഗം കൂടിയാണ്. ആനയുടെ ശിരസ്സ് വിവേകസൂചകങ്ങളായ ചിഹ്നങ്ങള്‍ പേറുന്ന കാവ്യ ബിംബം കൂടിയാകുന്നു.
ശിവനും പാര്‍വതിയും താത്വീക കഥാപാത്രങ്ങളാകുന്നു. പാര്‍വതി ഹിമ വാന്‍റെയും മേനയുടെയും പുത്രിയാണെന്നാണ് പുരാണങ്ങളില്‍ പറഞ്ഞി രിക്കുന്നത്. മഞ്ഞുറഞ്ഞുകൂടിക്കിടക്കുന്ന ഹിമവാനെ പര്‍വതങ്ങളുടെ രാജാവായി സങ്കല്‍പ്പിച്ചു പോരുന്നു. ഘനീഭവിച്ചു കുമിഞ്ഞുകൂടിയ ജലമാകുന്നു മഞ്ഞുപര്‍വ്വതം. ജലം ജീവാധാരമൂലകങ്ങളിലൊന്നാണ്.
3
എന്നാല്‍, ഘനീഭൂതമായ ജലത്തില്‍ ജീവാങ്കുരണപ്രക്രിയ നടക്കുന്നില്ല. മേന
എന്ന പദത്തെ മേ
+ന
= മേന എന്നു പിരിച്ചെഴുതി പരിശോധി ക്കുമ്പോള്‍ “എനിക്ക് ഒന്നുമില്ല” എന്ന അര്‍ത്ഥം സിദ്ധിക്കുന്നു. മേന സ്വത്വമില്ലാത്തവളാകുന്നു അഥവാ സാങ്കല്പിക കഥാപാത്രമാകുന്നു എന്നു സാരം. ശിവ പദത്തിന്‍റെ വാച്യാര്‍ത്ഥം മംഗളം എന്നാകുന്നു. ലോകവാഴ്വ് മംഗളകരമായി ഭവിക്കണമെങ്കില്‍ സൃഷ്ടിസ്ഥിതിലയ ധര്‍മ്മങ്ങള്‍ക്ക് ഊനം തട്ടാതിരിക്കണം. ശിവന്‍റെ തപസ്സ് വിലയധര്‍മ്മത്തെ നിഷ്ക്രിയമാക്കും. നിഷ്ക്രിയാവസ്ഥയില്‍ നിന്നും സക്രിയാവസ്ഥ യിലേക്കുള്ള മാറ്റത്തിനായി പ്രകൃതിയില്‍ സ്വയമേവ നടക്കുന്ന സര്‍ജ്ജന ത്വരയുടെ പ്രതീക വങ്മയചിത്രമാണ് ശിവപാര്‍വതീപരിണയകഥയില്‍ പുരാണകവി വരഞ്ഞിട്ടിരിക്കുന്നത്. മധുവിധു കാലത്ത് ഭാര്യാഭര്‍ത്താ ക്കന്മാരുടെ മനസ്സ് പുത്രസങ്കല്‍പങ്ങള്‍ നിറഞ്ഞതായിരിക്കും. ചുറ്റുപാടു മുള്ള ജീവികളുടെ ക്രീഡകളും മറ്റും നിരീക്ഷിക്കുന്നതും സ്വാഭാവികം മാത്രം. ഗജജോടികള്‍ കുട്ടിക്കൊമ്പനുമായി ക്രീഡിക്കുന്നത് നോക്കി ആശ്ചര്യ ചകിതയായിത്തീര്‍ന്ന പാര്‍വതിയെ പ്രതീകമാക്കി ഇക്കാര്യമാണ് പുരാണകാരന്‍ പറഞ്ഞിരിക്കുന്നത്.
തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന പുത്രന്‍ ഗുണസമ്പന്നനും ബുദ്ധിമാനും സമര്‍ത്ഥനുമൊക്കെയായിരിക്കണമെന്ന മോഹം ഭാര്യാഭര്‍ത്താക്കന്മാര്‍ ക്കുണ്ടാകുന്നത് സ്വാഭാവീകമാണ്. മധുവിധു കാലത്തും ഗര്‍ഭകാലത്തും സ്ത്രീകളുടെ മനസ്സില്‍ ദുര്‍ചിന്തകള്‍ കടന്നുകൂടിയാല്‍ അത് ജനിക്കാന്‍ പോകുന്ന പുത്രന്‍റെ സ്വത്വഗുണങ്ങളെ പ്രതികൂലമായി ബാധിക്കും. ആന കളുടെ ക്രീഡകളില്‍ ആകൃഷ്ടയായ നവവധുവിന്‍റെ ബാലിശമായ പ്രവൃത്തിയെ നിരുല്‍സാഹപ്പെടുത്തുന്ന ബൌദ്ധീക ഇടപെടലിന്‍റെ ദൃഷ്ടാന്തമാതൃകയാണ് ഈ കഥയില്‍ പുരാണകാരന്‍ വരഞ്ഞിട്ടിരിക്കു ന്നത്.
പുരാണകഥകള്‍ അന്യാപദേശാലങ്കാരത്തില്‍ പൊതിഞ്ഞ കഥകളാണ്. അക്കാരണത്താല്‍ അവയ്ക്കു വ്യത്യസ്തങ്ങളായ വ്യാഖ്യാന തലങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ഈ കഥയ്ക്കുമുണ്ട് മറ്റൊരു വ്യാഖ്യാനതലം.
മാതാപിതാക്കളുടെ ലൌകികവും ആത്മീയവുമായ പ്രവൃത്തികളുടെ പ്രതിഫലനമാണ് അവരുടെ സന്താനങ്ങളില്‍ സ്വത്വരൂപീകരണത്തിന് കാരണമായി ഭവിക്കുന്നത്. ആനത്തലയും മനുഷ്യന്‍റെ ഉടലും സമന്വയി ക്കുന്ന കാവ്യബിംബം മൃഗീയതയില്‍നിന്നും മാനവീകതയിലേക്കുള്ള പരിണാമത്തെയാണ് പ്രതീകവല്‍ക്കരിക്കുന്നത്.
