17.1 C
New York
Thursday, June 30, 2022
Home Religion കർമ്മഫലം (പുരാണം) - ശ്യാമള ഹരിദാസ്

കർമ്മഫലം (പുരാണം) – ശ്യാമള ഹരിദാസ്

കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു “എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?”

കൃഷ്ണൻ ഉത്തരം പറഞ്ഞു “50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയം പൊട്ടിഅതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങു കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്.”

“അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?”കൃഷ്ണൻ പറഞ്ഞു “കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങു 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു”.

ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു.. “ഗഹന കർമ്മണാ ഗതി” – കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, അതായത് ഏതു ചെറിയ കർമ്മമാണെങ്കിലും അതിനൊരു കൃത്യമായ ഒരു ഫലമുണ്ടാകും – നന്മക്കും തിന്മക്കും.

ഗീതയിൽ തന്നെ അതിനുദാഹരണം പറയുന്നു – ഒരു കാലിത്തൊഴുത്തിൽ 1000 കന്നുകളുണ്ടെങ്കിലും ഒരു അമ്മപശു കൃത്യമായി അതിന്റെ കന്നിനെ തന്നെ കണ്ടു പിടിക്കുന്നു. നമ്മുടെ കർമ്മഫലങ്ങളും ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മെ തേടിവരുന്നത് ഇതേ സൂക്ഷ്മതയോടെയാണ് . ശ്രദ്ധിച്ചിട്ടില്ലേ നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു റോഡിൽ ഒരു അപകടം ഉണ്ടാകുന്നത് ഒരാൾക്കായിരിക്കും. അതൊരു യാദൃശ്ചികതയല്ല, കർമ്മഫലമാവും._

_നമ്മുടെ കർമ്മഫലങ്ങളും – സത്കർമ്മങ്ങളുള്ള സത്കർമ്മ ഫലങ്ങളും , ദുഷ്കർമ്മങ്ങൾക്കുള്ള ദുഷ്കർമ്മ ഫലങ്ങളും, ലേശം വൈകിയാണെങ്കിലും, കൃത്യമായി നമ്മെ തേടിയെത്തും

Facebook Comments

COMMENTS

- Advertisment -

Most Popular

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: