17.1 C
New York
Sunday, August 1, 2021
Home Religion ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര ….🙏തൃച്ചംബരേശ്വരൻ🙏

ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര ….🙏തൃച്ചംബരേശ്വരൻ🙏

തയ്യാറാക്കിയത് : ബിജു പി രാജ്, വൈക്കം.

കണ്ണൂർ തളിപ്പറമ്പിന് അടുത്താണ് തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം. ശ്രീ ശംബരമഹർഷി ഭഗവാന്റെ ലീലാവിലാസങ്ങൾ കാണാൻ തപസ്സ് അനുഷ്ടിച്ച വനഭൂമിയായ സ്ഥലം പിന്നീട് തൃച്ചംബരം ആയി എന്ന് പറയപ്പെടുന്നു.

ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. അവിടെ അല്പം വടക്കുമാറി ഒരു ചെറിയ കുളവും ആണ് കുളത്തിന്റെ നടുവിലായി ഒരു ദുർഗ്ഗാലയവും ഉണ്ട്. തീർത്ഥമെന്ന സങ്കല്പത്തിൽ ഇതിൽ ആരും കുളിക്കാറില്ല. ദേവിയുടെ ദർശനം പടിഞ്ഞാറോട്ടു ആണ്. അരമതിലും കല്പടവും ഉള്ള ഈ കുളത്തിൽ വേനലിലും വർഷത്തിലും ജലവിതാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. നന്ദഗോപരുടെ ഗൃഹത്തിൽ യശോദാഗർഭജാതയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രധാനഗോപുരം കിഴക്കേനടയിലാകുന്നു. തെക്കുവശത്തു കിഴക്കുപടിഞ്ഞാറായി, ഊട്ടുപുരയും ചില കെട്ടിടങ്ങളുമുണ്ട്. കൊടിമരച്ചുവട്ടിൽ നിന്നാൽ വിഗ്രഹം ശരിക്ക് കാണാൻ സാദ്ധ്യമല്ല.

കംസവധത്തിനുശേഷമുള്ള കൃഷ്ണൻ ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഏകദേശം നാലടിക്കും അഞ്ചടിക്കും ഇടയിൽ ഉയരം ഇവിടുത്തെ വിഗ്രഹത്തിനുണ്ട്. രണ്ടു കൈകളേയുള്ളു. കംസവധത്തിന് ശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനായതിനാൽ രാവിലെ നട തുറക്കുന്നതിനു മുൻപേ തിടപ്പള്ളി തുറന്നു നിവേദ്യം തയ്യാറാക്കുന്നു. കയ്യിൽ നിവേദ്യവും പിടിച്ചാണ് മേൽശാന്തി നട തുറക്കുന്നത്. അഭിഷേകം കഴിഞ്ഞാൽ ഉടനെ നിവേദ്യം നടത്തും. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി ഇവിടെ നിർമാല്യദർശനം ശുഭകരമല്ല. നിർമാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചoബരം.
ചുവർചിത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ക്ഷേത്രമതിലുകളിൽ ഉണ്ട്. വളരെ മനോഹരമായ ചുവർ ചിത്രങ്ങൾ. ഉപദേവതകളായി നാലമ്പലത്തിനുള്ളിൽ കന്നിമൂലയിൽ ഗണപതിയും ഇടതുഭാഗത്തായി വിഷ്വക്സേനനെന്ന പരിചാരകനും വടക്കു പടിഞ്ഞാറെ മൂലയിൽ ശിവനും തെക്കുപടിഞ്ഞാറെ മൂലയിൽ ശാസ്താവും കുടികൊള്ളുന്നു. ശങ്കരനാരായണ സങ്കല്പത്തിലും ക്ഷേത്രത്തിൽ ആരാധന നടത്തുന്നു.

  ക്ഷേത്രത്തിലെ വാർഷിക ഉത്സവം വളരെ വർണ്ണാഭമായ കാഴ്ചയാണ്. രണ്ടു ആഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം മലയാളമാസം കുംഭം 22നു (സാധാരണയായി മാർച്ച്‌ 6നു ) കോടിയേറ്റത്തോടെ ആരംഭിച്ചു മീനം 6നു (സാധാരണയായി മാർച്ച്‌ 20ന് ) കൂടിപ്പിരിയലോടു കൂടി ഉത്സവം സമാപിക്കുന്നു. ഇതിൽ കുംഭം 27,28 മഹോത്സവവും, മീനം 1,2 ദേവോത്സവവും ആണ്. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ തൃച്ചoബരം ക്ഷേത്രത്തിൽ നിന്നും 1കിലോമീറ്റർ അകലെയുള്ള പൂക്കോത്ത് നടയിൽ തിടമ്പു നൃത്തം നടക്കുന്നു. തളിപ്പറമ്പിൽ നിന്നും 7കിലോമീറ്റർ അകലെയുള്ള മഴൂർ (ധർമ്മംകുളങ്ങര ) ക്ഷേത്രത്തിലെ ബലരാമസ്വാമിയുടെയും തൃച്ചoബരം ശ്രീകൃഷ്ണസ്വാമിയുടെയും തിടമ്പുകളേറ്റി കൊണ്ടു നടത്തുന്ന നൃത്തം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആത്മാവിന്റെ വൃണങ്ങൾ- (രണ്ടാം ഭാഗം) – അസൂയ

ദേവു എഴുതുന്ന…  “ചിന്താ ശലഭങ്ങൾ” "jalousie" (അസൂയ) എന്ന ഫ്രഞ്ച് പദവുംzelosus (അഭിനിവേശം) എന്ന ലാറ്റിൻ പദവും ചേർന്നാണ് Jealousy (അസൂയ) എന്ന പദം ഉണ്ടായത്. വില്ല്യം ഷേക്സ്പിയർ ആണ് "green-eyed monster" എന്ന...

വൈശാഖ മഹോത്സവം.. ഭാഗം..10

കൊട്ടിയൂർ വിശേഷങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു വിശേഷമാണ് തുക്കൂർ അരിയളവ്.. കുടിപതികളായിട്ടുള്ള തറവാട്ടിലെ സ്ത്രീകൾ ആണ് അരിയളവിൽ പങ്ക് കൊള്ളൂന്നത്. രാവിലെ കുളി കഴിഞ്ഞ് 9 മണിക്ക് സ്ത്രീകൾ ക്ഷേത്രത്തിൽ എത്തേണ്ടതാണ്. അപ്പോൾ തേടൻ...

ഓർമ്മയിലെ മുഖങ്ങൾ –മുഹമ്മദ് റഫി

ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന കലയാണ് സംഗീതം. ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ മൂളി നടക്കുന്ന മധുരമുള്ള ഈണങ്ങൾ മുഹമ്മദ് റഫിയുടേതാണ്. ഗായകൻ്റെ ശബ്ദം കർണപുടങ്ങളിൽ നിന്ന്...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (25) ഊഞ്ഞാൽ

ഊഞ്ഞാൽ പഴയകാലത്ത് ചിങ്ങം പിറന്നാലുടൻ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ, വീട്ടുമുറ്റത്തോ, നാട്ടുമാവിന്റെയോ മുത്തശിപ്ലാവിന്റെയോ...
WP2Social Auto Publish Powered By : XYZScripts.com