17.1 C
New York
Saturday, October 16, 2021
Home Religion കൊട്ടാരക്കര ഉണ്ണിഗണപതിയും ഉണ്ണിയപ്പവും

കൊട്ടാരക്കര ഉണ്ണിഗണപതിയും ഉണ്ണിയപ്പവും

✍ശ്രീജ മനോജ്‌, അമ്പലപ്പുഴ

കിഴക്കേക്കര മഹാദേവര്‍ക്ഷേത്രം രണ്ട് മനക്കാരുടെ ഉടമസ്ഥതയിലായിരുന്നു. തൃശ്ശൂര്‍ ഊരകത്ത് ഊമമ്പള്ളിമന ആലുവ അകവൂര്‍മന എന്നിവരായിരുന്നു ഊരാണ്മക്കാര്‍. ഈ മനകളിലെ നമ്പൂതിരിമാരുടെ സമയത്തിനു മാത്രമേ സ്വരൂപത്തില്‍പ്പെട്ട രാജാവിനു ക്ഷേത്രദര്‍ശനം സാദ്ധ്യമായിരുന്നുള്ളു. അത് രാജ്യകാര്യങ്ങളില്‍ രാജാവിനു തടസ്സമുണ്ടാക്കി. ഇതിന് അറുതി വരുത്താന്‍വേണ്ടി മനക്കാരുമായി പിണങ്ങി.

രാജാവു പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രം പണിയിച്ചു, പ്രതിഷ്ഠ നടത്തിച്ചു. ഉഗ്രമൂര്‍ത്തിയായ പടിഞ്ഞാറോട്ടു ദര്‍ശനമരുളുന്ന മഹാദേവനാണ് ഇവിടുത്തെ പ്രതിഷ്ഠ. പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിന്റെ പണിനടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു സന്ധ്യാസമയത്ത് ഒരു വൃദ്ധന്‍ തണുത്തുവിറച്ച് അവിടെയെത്തി. പണിക്കാര്‍ അദ്ദേഹത്തിനു തീകായാന്‍വേണ്ടി ഒരു പ്ലാവിന്റെ വേരു നല്‍കി. വേരില്‍ തന്റ കരവിരുത് പ്രകടിപ്പിക്കുന്ന അവശനായ വൃദ്ധന്‍ ഒരു തച്ചുശാസ്ത്ര വിദഗ്ധനാണെന്ന് പണിക്കാര്‍ക്ക് മനസ്സിലായി. അവര്‍ വൃദ്ധനെ രാജാവിന്റ മുന്നില്‍ എത്തിച്ചു. ഈ മൂത്താശ്ശാരിയുടെ കഴിവുകള്‍ കണ്ടറിഞ്ഞ രാജാവ് ക്ഷേത്രത്തിന്റെ പണികളുടെ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു.

കേതുർദശയുടെ ദോഷപരിഹാരാര്‍ത്ഥം ദേശാടനം നടത്താനിറങ്ങിയ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചനായിരുന്നു മൂത്താശ്ശാരിയെന്ന് പിന്നീടാണ് രാജാവിനും പണികാര്‍ക്കും മനസിലാകുന്നത്. ഇവിടെ ഗണപതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ പെരുന്തച്ചന്‍ തനിക്കു തീകായാന്‍ കിട്ടിയ പ്ലാവിന്‍തടിയില്‍ ഭക്തിശ്രദ്ധാപൂര്‍വ്വം ഉണ്ണിഗണപതിയുടെ വിഗ്രഹം കൊത്തിയെടുത്തു. ഇതോടൊപ്പം ക്ഷേത്രം പണിയും പൂര്‍ണ്ണമായി. പ്രതിഷ്ഠാ തീയതിയും മുഹൂര്‍ത്തവും കുറിപ്പിച്ചു. തന്റെ ഉണ്ണിഗണപതിയെ കൂടി ഈ സമയം ഇവിടെ പ്രതിഷ്ഠിക്കണമെന്ന ആഗ്രഹം പെരുന്തച്ചന്‍ രാജാവിനെ അറിയിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു.

നിരാശനായ പെരുന്തച്ചന്‍ തന്റെ ഉണ്ണിഗണപതിയുമായി കിഴക്കേക്കര ശിവക്ഷേത്രമായ ഇന്നത്തെ മഹാഗണപതി ക്ഷേത്രത്തിലെത്തി. തന്റെ ഗണപതിയെ കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആഗ്രഹം നമ്പൂതിരിമാരെ അറിയിച്ചു. കിഴക്കേക്കര ക്ഷേത്രത്തില്‍ ചൈതന്യലോപമുണ്ടാകാതിരിക്കാന്‍ പൂജകളിലേര്‍പ്പെട്ടിരുന്ന നമ്പൂതിരിമാര്‍ പെരുന്തച്ചന്റെ ആഗ്രഹം അംഗീകരിച്ചു. അദ്ദേഹത്തെ അവര്‍ അകത്തേയ്ക്കു ക്ഷണിച്ചു.

പ്രൗഢി പടിഞ്ഞാറ്റിന്‍കരയിലും പ്രസക്തി കിഴക്കേക്കരയിലും ഇരിക്കട്ടേ എന്ന് മനസ്സില്‍ വിചാരിച്ച് പെരുന്തച്ചന്‍ അകത്തുകയറി. പ്രതിഷ്ഠയ്ക്ക് സ്ഥാനം നിശ്ചയിച്ചു. പടിഞ്ഞാറ്റിന്‍കര പ്രതിഷ്ഠ നടത്തിയ അതേ മുഹൂര്‍ത്തത്തില്‍ തന്നെ ശ്രീകോവിലിനു പുറത്ത് തെക്കോട്ട് ദര്‍ശനമായി തന്റെ ഉണ്ണിഗണപതിയെ പെരുന്തച്ചന്‍ പ്രതിഷ്ഠിച്ചുപ്രതിഷ്ഠ കഴിഞ്ഞാലുടന്‍ ദേവന് നിവേദ്യസമര്‍പ്പണം അത്യാവശ്യം വേണം. അന്നത്തെ നിവേദ്യം കഴിഞ്ഞിരുന്നതിനാല്‍ ദ്രവ്യങ്ങളൊന്നുമില്ലായിരുന്നു*

അങ്ങനെ വിഷമിക്കുമ്പോഴാണ് അന്ന് നിവേദ്യത്തിനെടുക്കാതെ അവശേഷിച്ച ഒരു ഉണ്ണിയപ്പം കാരയില്‍ നിന്നും കുത്തിയെടുത്ത് ഒരു കുമ്പിള്‍കുത്തി വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആ അപ്പം ഉണ്ണിഗണപതിയ്ക്ക് നിവേദ്യമായി സമര്‍പ്പിച്ചു. അന്നു മുതൽ ഉണ്ണിയപ്പം ഗണപതിയുടെ ഇഷ്ടപ്പെട്ട നിവേദ്യമായി മാറി”

ഓം ഗം ഗണപതയേ നമ:🙏

✍ശ്രീജ മനോജ്‌, അമ്പലപ്പുഴ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: