ദശരഥ മഹാരാജാവിന്റെ പത്നിമാരിൽ ഏറ്റവും സുന്ദരി. രാജാവിന്റെ പ്രിയപ്പെട്ടവൾ ധൈര്യശാലി ഒരു പുരുഷൻ ആഗ്രഹിക്കാൻ എന്തെല്ലാം ഗുണങ്ങൾ വേണോ അതെല്ലാം ഒത്തിണങ്ങിയവളായ എന്നെ ഇത്തരം ഒരു പതനത്തിലെത്തിച്ചത് ആരാണ്?
ഉത്തരം ഒന്നു മാത്രം ദേവകൾ
രാമായണ കഥാപാത്രങ്ങളിൽ. ഏറ്റവും നിന്ദ്യയാക്കി.
പെറ്റമ്മയല്ലങ്കിലും രാമൻ എന്റെ മകനാണ്. ഔര സ പു ത്രൻ ഭരതനാണെങ്കിലും രാമനിൽ പ്രിയം ഒട്ടും കുറവില്ല. കാസല്യയേക്കാൾ തന്നോടാണ് രാമന് കൂടുതൽ ഇഷ്ടം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആ വിവരം രാജാവിനോട് പറയുകയും ചെയ്തിട്ടുണ്ട് അങ്ങനെയുള്ള ഞാനാണ് സ്വാർഥതയുടെ കൊടുമുടിയിലേറി മുന്നേല ബ്ദമായ വരത്തിന്റെ മറപിടിച്ച് രാമ നെ കാട്ടിലേക്കയച്ചത്. അതും പതിന്നാലു വർഷം’ എങ്ങനെ വന്നു ഈ പതിന്നാല് എന്നത് ഇപ്പോഴും അജ്ഞാതം
കഷ്ടം എന്ന രണ്ടക്ഷരത്തിൽ ഈ പ്രവൃത്തിയെ ഒതുക്കുകയാണ് നന്ന്.
ദേവാസുര യുദ്ധത്തിൽ ഭർത്താവിനോടൊപ്പം പോയ വളാണ് ഈ ഞാൻ. സാധാരണ സ്ത്രീകൾക്ക് യുദ്ധം ചോര. എന്നെല്ലാം കേൾക്കുമ്പോൾ തന്നെ പേടിയാവും’ എന്നാൽ ഞാനോ ആയിരക്കണക്കിന് തലകളും കബന്ധങ്ങളും രക്തത്തിൽ കുളിച്ചു കിടക്കുന്നത് നിർവി കാരയായി നോക്കി നിന്നവ ളും ആയുധങ്ങളുടെ ഘർഷ ണ ശബ്ദത്തിൽ ലഹരി കൊണ്ടവളുമാണ്.
ഭർത്തൃ വിജയത്തിനു വേണ്ടി അല്ല ജീവനു വേണ്ടി രഥ കീ ലമായി അണിവിരൽ ഇട്ട പതിവ്രതയാണുഞാൻ ആ ഞാൻ തന്നെ കർണകഠോരമായ വാക്കുകൾ കൊണ്ട് ആ ഹൃദയം കീ റി മുറിച്ച് അസന്തുഷ്ടനാക്കി അദ്ദേഹത്തെ കാലപുരിക്കയച്ചിരിക്കുന്നു ‘
ദുഷ് ടേ എന്ന് എന്നെ ആരു വിളിച്ചാലും അധികമാവില്ല’
മന്ഥര എന്തു കുറ്റമാണ് വാസ്തവത്തിൽ ചെയ്തത്. സ്വാമി നി യാ യ എന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ചില ഉപദേശങ്ങൾ തന്നു.
പക്ഷെ പ്രവർത്തിച്ചത് ഞാനല്ലേ? പിന്നവളെങ്ങനെ കുറ്റക്കാരിയാവും’ കൂനിയായ മന്ഥരയുടെ കുതന്ത്രം എന്നു പറഞ്ഞ് എന്റെ ചെയ്തികളെ ആരും ലഘൂകരിക്കേണ്ട. അവൾ പറഞ്ഞെങ്കിലും ഞാനത് സ്വീകരിക്കാതിരുന്നാൽ മതിയായിരുന്നല്ലോ?
പക്ഷെ ഞാനതു ചെയ്തില്ല’ കുറ്റം എന്റേതു മാത്രമാണ്.ഒരു നിമിഷം ഞാൻ സ്വാർത്ഥതയുടെ പാരമ്യത്തിൽ എത്തിപ്പോയി എന്നതാണു സത്യം
ഇതൊന്നുമല്ല ഏറ്റവും ദുഃഖകരമായത്. സ്വന്തം മകനു വേണ്ടി മറ്റൊന്നും കാണാതെ അന്ധയേപ്പോലെ പെരുമാറിയ എന്നെ ആ മകൻ തന്നെ ദുഷ്ടേ പിശാചിനി ഭർത്തൃ ഘാതേ എന്നു മാത്രമല്ല എന്റെ ഗർഭപാത്രത്തെപ്പോലും നിന്ദിക്കുന്ന വാക്കുകളാണ് പറഞ്ഞത്. അത് കേട്ടു നിൽക്കേണ്ടി വരുക. ഈ അവസ്ഥ ലോകത്തിൽ ഒരു മാതാവിനും ഉണ്ടാവാതിരിക്കട്ടെ
സ്ത്രീകൾ പുത്രന്മാരേക്കാൾ കൂടുതൽ പ്രാധാന്യം കല്പിക്കേണ്ടത് ഭർത്താവിനെ തന്നെയായിരിക്കണം എന്നെന്നെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഭരതാ ഗമനത്തിനു ശേഷമുള്ള സംഭവങ്ങൾ.
രാമനെക്കാണാൻ വനത്തിലേക്കു പോകുമ്പോൾ എല്ലാവരും കേൾക്കേ കൈകേയി ഒഴിച്ച് ബാക്കി അമ്മമാർ വന്നാൽ മതി എന്ന ഭരതവാക്യങ്ങൾ കർണ്ണത്തിൽ ഈയ്യം ഉരുക്കി ഒഴിക്കുന്നതിനേക്കാൾ കഠോരമല്ലേ?
അതേ! അമ്മയ്ക്കു ശിക്ഷ. വിധിക്കുന്ന മകൻ’
മറ്റുള്ളവരുടെ ഔദാര്യത്തിൽ വനത്തിലെത്തിയ എനിക്ക് രാ മ ല ക്ഷമണൻമാരെയും സീതയേയും കണ്ടപ്പോൾ നെഞചു പിളരുന്ന വേദനയാണനുഭവപ്പെട്ടത്
പാവം കൗസല്യ എങ്ങനെ സഹിക്കും.
ആരോടെങ്കിലും തന്റെ അവസ്ഥയെപ്പറ്റി പറയാനോ ഒന്നു കരയാനോ ഭയമായിരുന്നു എനിക്ക്.
എല്ലാം വരുത്തി വച്ചിട്ട് അഭിനയം കണ്ടില്ലേ?എന്നേ ആളുകൾ പറയൂ.
പിന്നീട് കഴിഞ്ഞ പതിന്നാലു വർഷം താൻ ജീവിക്കുകയായിരുന്നോ?
അല്ല. നീറുകയായിരുന്നു.ഉമിത്തീയിലെന്ന പോലെ.
സുഖഭോഗങ്ങളെല്ലാം ത്യജിച്ച് താപസ വേഷത്തിൽ രാ മ പ്രതിനിധിയായി ബ്രഹ്മചര്യമാചരിച്ചു കഴിയുന്ന മകനെ കാണുമ്പോൾ ഏതൊരമ്മയ്ക്കാണ് കൊട്ടാര വാസം സന്തോഷകരമാവുക.
രാജകുമാരിമാരായ മാണ്ഡ വിയേയും ശ്രുത കീർത്തിയേയും കാണുമ്പോൾ ഏതു നരകത്തിലേക്കാണ് ഓടി ഒളിക്കേണ്ടത് എന്നു തോന്നും
രാമാ ഭിഷേകം നിർത്തി ഭരതനെ രാജാവാക്കണം എന്നു മാത്രം അഭ്യർഥിച്ചാൽ പോരായിരുന്നോ? രാമനെ മാറ്റി നിർത്തണം എങ്കിൽ മുന്നോ അഞ്ചോ വർഷം പറഞ്ഞാൽ പോരായിരുന്നോ? നീണ്ട പതിന്നാലു വർഷം എന്നു മന്ഥര യെക്കൊണ്ട് എന്റെ ചെവിയിൽ പറയിപ്പിച്ചതാരാണ്. എന്നു ഞാൻ ചിന്തിക്കാറുണ്ട്. ജീവിത സഖഭോഗങ്ങളെല്ലാം അനുഭവിച്ച് അശ്വമേധവും നടത്തിയ രാജാവിന്റെ മരണത്തിനിടയാക്കി എന്നതിനേക്കാൾ കഠോരമല്ലേ മൂന്നു യുവത്വങ്ങളെ- ജീവിതത്തിലേക്കു പ്രവേശിക്കുക മാത്രം ചെയ്തവരെ വനത്തിലേക്കു തള്ളിവിട്ടത്
ഹേ…. അയോധ്യാ നിവാസികളേ പാപിയായ എന്നെ കല്ലെറിഞ്ഞു കൊല്ലൂ
എനിക്കൊന്നേ പറയാനുള്ളൂ
അല്ലയോ ദേവൻമാരേ!
ഭൂമിദേവിയുടെ സങ്കടം തീർത്ത് ഭൂഭാരം കുറയ്ക്കാൻ. ഋഷിമാരോടു ചെയ്ത സത്യം പാലിക്കാൻ. രാവണനെ കൊല്ലാൻ. രാമൻ വനത്തിൽ പോകേണ്ടതാവശ്യം തന്നെയാണ്. എന്നാൽ അത് ഞാൻ നിമിത്തമാക്കിയത് എന്നോടു ചെയ്ത ഏറ്റവും വലിയ ക്രൂരതയല്ലേ? ഇതിനി മറ്റാരോടും ചെയ്യരുതേ:
ലോകാവസാനകാലം വരെ മന്ഥരയും കൈകേയിയും പോലെ എന്നു പറയാൻ ഞങ്ങൾ മതി.
ഈശ്വരൻമാരേ…. -കനിയണേ….. കനിയണേ.
കെ.പി. ശ്രീകുമാരി.✍