ദൈവവചനത്തിൽ പലതരം പക്ഷികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിൽ നിന്നു അനേക ആത്മീയ പാഠങ്ങൾ പഠിക്കുവാൻ. ഒരു വിശ്വാസിക്കു കഴിയും, അവയിൽ ഏറ്റവും ചെറിയ പക്ഷിയായ കുരികിലിനെ ചൂണ്ടിക്കാണിച്ചു കൊണ്ടു കർത്താവു തൻ്റെ ജനത്തെ ഉപദേശിക്കുന്നു. മത്തായി-10-29. ലൂക്കോസ്-12-6, പല ഇനം കുരുകിൽ ഭൂമിയിൽ ഉണ്ട്. ആറ്റകുരുവി മഞ്ഞത്താലി കുരുവി. തുന്നാരാൻ കുരുവി. അങ്ങാടിക്കുരുവി വിവിധ ഇനം കുരികിൽ കാണാം .
ന്യായപ്രമാണപ്രകാരം യെഹു 3ന് ഭക്ഷ്യയോഗ്യമായ പക്ഷി, ഏറ്റവും ചെറിയതും പലസ്തീനിൽ ധാരാളം കാണപ്പെടുന്നതു മായിരുന്നു. വീടുകളിൽ കൂടുവച്ചു മനുഷ്യരോട് ഏറ്റവും അടുത്തു ജീവിക്കുന്നു. ഇവ ലോകത്തിൻ്റെ എല്ലാ ഭാഗത്തും സാധാരമാണ്. . അവയെ കൊന്നു ഭക്ഷിക്കുമായിരുന്നു. ഇന്നും പലസ്തീനിലെ മാർക്കറ്റിൽ വിൽപനയുണ്ടത്രേ. വളരെ കുറഞ്ഞ വില മാത്രം ഒരു കാശിനു, 2 കുരികിൽ, രണ്ടു കാശിന് തികച്ചു വാങ്ങിയാൽ ഒന്നു സൗജന്യം 5 കുരുകിൽ (ലൂക്കോസ്.12.6) സൃഷ്ടിയുടെ മകുടമായി ദൈവ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കന്ന മനുഷ്യനെ ദൈവം എത്ര അത്ഭുതകരമായി കരുതുന്നു. എന്ന പാഠം പഠിപ്പിക്കുവാനാണ് കർത്താവ് കുരികിലിൻ്റെ ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നത്.
അഞ്ചാമത്തെ കുരികിൽ ഏറ്റവും നിസ്സാരനാണ്. വിലയില്ലാത്ത താണ്. അഞ്ചാമത്തെ കുരികിലിനെയും സർവ്വശക്തനായ ദൈവം വിലയുള്ളതായി കരുതുന്നു. ഓരോ വിശ്വാസിയും ദൈവത്തിനെ വിലയേറി വരാകുന്നു. നമ്മുടെ ചെറുതും വലുതുമായ കാര്യങ്ങളിൽ കർത്താവ് ശ്രദ്ധാലുവാണ് ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ. എന്ന് കർത്താവ് നമ്മെ അറിയിക്കുന്നു. ചെറിയ കുരികിലിനെപ്പോലും കാണുന്നു. അറിയുന്നു. കരുതുന്നു. (മത്തായി-6-25) അതുകൊണ്ട് ഞാൻ നിങ്ങളോടെ പറയുന്നത് എന്തു തിന്നും എന്തു കുടിക്കും. എന്ന് നിങ്ങളുടെ ജീവനായി കൊണ്ടും എന്തു ഉടുക്കും എന്ന് ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതേ. ആഹാരത്തെ കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ. അവ വിതെക്കന്നില്ല. കൊയ്യുന്നില്ല. കളപ്പുരയിൽ കൂട്ടി വെക്കുന്നില്ല. എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?
(1 പത്രോസ്-5-7) അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവൻ്റെ മേൽ ഇട്ടു കൊടുക്കുവിൻ.(JOHN-6-26) നശിച്ചു പോകുന്ന ആഹാരത്തിനായിട്ടല്ല. നിത്യ ജീവങ്കലേക്കു നിലനിൽക്കുന്ന ആഹാരത്തിനായിട്ടു തന്നേ പ്രവർത്തിപ്പിൻ.
- കുരികിൽ കൂട്ടമായി സഞ്ചരിക്കുന്ന പക്ഷി.
ഇത് ഐക്യതയെ കാണിക്കുന്നു. ദൈവജനം ഐക്യത്തിൽ തികഞ്ഞവരായി തീരുവാൻ കർത്താവു പ്രാർത്ഥിക്കുന്നു.(JOHN-17-23) നാം ഐക്യതയോടെ പ്രാർത്ഥിച്ചാൽ സ്വർഗ്ഗസ്ഥായ പിതാവു പുത്രനിൽ കൂടി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിതരും. ഐക്യത മഹാബലമാണ്. - കുരികിൽ ദൈവാലയത്തിൽ കൂടുകെട്ടി പാർക്കുന്ന പക്ഷി. (സങ്കി-84-3)
ഇത് ദൈവസന്നിധിയിൽ വസിക്കുന്നതിനെ കാണിക്കുന്നു. ആരാധനയിൽ ദൈവസാന്നിധ്യം അനുഭവിക്കാനും. ആത്മ നിറവിൻ്റെയും സന്തോഷത്തിൻ്റെയും അനുഭവം പ്രാപിക്കുവാനും. ദൈവജനത്തിനു.കഴിയണം. - വീടിനുകകളിൽ തനിച്ചിരിക്കുന്ന.
കുരികിൽ(സങ്കി.102) ഇത് ഒറ്റപ്പെട്ട അനുഭവത്തെ കാണിക്കുന്നു. ദാവീദ് തൻ്റെ ജീവിതം കുരികിലിനോട് തുലനപ്പെടുത്തുന്നു. തനിച്ചിരിക്കുന്ന കുരികിനെപ്പോലെ ഒറ്റപ്പെടുന്നെന്ന് തോന്നുമ്പോൾ, ആ ക്രൂശിലേക്ക് നോക്കുക. കാൽവരി ക്രൂശ് യാതൊരു നിലയിലും ദൃശ്യ മനോഹാരിത ഇല്ലാത്തതാകുന്നു. യാതനപ്പെടുന്ന ക്രിസ്തുവും. ഒഴുകുന്ന ചുടു നീണവും. ക്രൂരന്മാരായ പടയാളികളും മറത്തു പറയുന്ന പുരുഷാരവും.
Encouraging message.