17.1 C
New York
Wednesday, August 10, 2022
Home Religion കാളഹസ്തിയില്‍ ഭക്തര്‍ സ്വയം പൂജ ചെയ്യുന്നത് എങ്ങിനെ…? (ആത്മീയപാതയിലൂടെ ഒരു യാത്ര -17)

കാളഹസ്തിയില്‍ ഭക്തര്‍ സ്വയം പൂജ ചെയ്യുന്നത് എങ്ങിനെ…? (ആത്മീയപാതയിലൂടെ ഒരു യാത്ര -17)

സർപ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇതാണ്:
അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത്കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം.

കാലസർപ്പയോഗം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാനും ജീവിത സ്ഥിതി മെച്ചപ്പെടുത്താനും ബ്രഹ്മാവിനാൽ ശ്രീശൈല പർവ്വതത്തിനു പിറകിലായി പ്രതിഷ്ഠിക്കപ്പെട്ടതും, ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാളഹസ്തിയിൽ രാഹു-കേതു സർപ്പദോഷ നിവാരണ പൂജയും (ആശീർവാദ പൂജയെന്നും പറയും) തുടർന്ന് രുദ്രാഭിഷേകവും നടത്തുക. ഈ ക്ഷേത്രം ആന്ധ്രാപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ്.

പൂജ ചടങ്ങുകൾ വളരെ സുതാര്യമാണ്.
രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും, പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്. അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം. ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും. ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്.

രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു. പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു. തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.

പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാളഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർത്ഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ (ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക. ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.

പുറത്ത് കർപ്പൂര തീർത്ഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി (ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം. അവിടെ തൊഴുത് പ്രാർത്ഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു.

തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർത്ഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ്പ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ ജ്ഞാനപ്രസുനാംബിക ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ പാർവ്വതി ദേവിയുടെ അഭിഷേകം കണ്ട് പ്രാർത്ഥന തുടർന്ന് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഉപവിഷ്ടരാകുന്ന ഭക്തർക്ക് ‘ പുളിയോറ’ എന്ന ചോറും പഞ്ചാമൃതവും ഷാളും പട്ടുവസ്ത്രവും മറ്റ് ഉപഹാരങ്ങളും നൽകി പൂജാരിമാർ അനുഗ്രഹിക്കുന്നതോടെ രാഹു-കേതു ദോഷവും കാല സർപ്പദോഷവും അവസാനിക്കുന്നു എന്നു വിശ്വാസം.

കാലസർപ്പയോഗം ഈ പൂജകൾ നടത്തുന്നതോടെ അവസാനിക്കുകയും ശേഷം രാജയോഗ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു എന്നു പ്രമാണം. ഈ രണ്ടു പൂജകളും പരമാവധി മൂന്നു തവണ വരെ നടത്താം. പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. അതുപോലെ രാഹു-കേതു ആശീർവാദപൂജ കുറഞ്ഞ ഫീസുള്ള ടിക്കറ്റിൽ ക്ഷേത്രത്തിന് പുറത്ത് രണ്ട് ഹാളുകളിലും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് ഉള്ളിൽ നടത്തുന്നതാണ് ഉത്തമം. ഒരു പ്രാവശ്യത്തെ പൂജ കൊണ്ട് ജീവിതത്തിന്റെ ദുരിതം മാറി സ്വസ്ഥത കിട്ടിയവർ ധാരാളം. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം. ശിവനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളു— വിശേഷിച്ച് കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും.

കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്.

കാളഹസ്തിയിൽ ദർശനം കഴിഞ്ഞശേഷം ഹോട്ടലിൽ താമസിക്കുന്നതിൽ ദോഷം ഇല്ല. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്. മറ്റ് ഭവനങ്ങളിലും സന്ദർശനം നടത്തരുത്. അവരവരുടെ സ്വന്തം വീട്ടിൽ പൂജ കഴിഞ്ഞ് തിരിച്ചെത്തണം. ഇത് ഒരു ആചാരമാണ്.

ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്കു തിരുവനന്തപുരം-റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനിൽ എത്തിച്ചേരാം. തിരുപ്പതി ദർശനം ആഗ്രഹിക്കുന്നവർ തിരുപ്പതി ദർശനം കഴിഞ്ഞ് കാളഹസ്തിയിൽ എത്തുക. തിരുപ്പതിയിൽ നിന്ന് കാളഹസ്തി റോഡ് മാർഗം 40 കിലോ മീറ്റർ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്ന് 30 കി.മീ. ദൂരം. ചെന്നൈയിൽ നിന്നു കാളഹസ്തിയിലേക്ക് ബസ് സൗകര്യം ഉണ്ട്. നാഗർകോവിൽ-കോയമ്പത്തൂർ ബസ് സ്റ്റേഷനുകളിൽ നിന്നും തിരുപ്പതി ബസിൽ കയറിയും കാളഹസ്തിയിലെത്താം.

കൂടുതൽ സംശയനിവാരണത്തിന് ക്ഷേത്രത്തിൽ ഇൻഫർമേഷൻ സെന്റർ ഉണ്ട്. ഇവിടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾ സാധാരണമായി സംസാരിക്കുന്നു. പൂജയിൽ സഹായിക്കാൻ അംഗീകൃത ഗൈഡുകളുടെ സേവനവും ലഭിക്കും. കാലസർപ്പദോഷം മാറുവാൻ ഏറ്റവും നല്ല പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ട് പോരുന്നു.

പതിനാറാം നൂറ്റാണ്ടിലെ വിജയ നഗരസാമ്രാജ്യ ചക്രവർത്തിയായ കൃഷ്ണദേവരായരാണ് ഇപ്പോൾ കാണുന്ന ക്ഷേത്ര സമുച്ചയം പണി കഴിപ്പിച്ചത്.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.

സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം.എന്നാൽ...

139.15 അടി ജലനിരപ്പ്; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം...

ദുരിതാശ്വാസ പ്രവർത്തനം; 5 ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി...

നെഹ്റുട്രോഫി ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും.

പുന്നമടയാറ്റി​ൽ സെപ്തംബർ നാലി​ന് നടക്കുന്ന 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് സൗത്ത് ഇൻഡ്യൻ ബാങ്ക് ഓൺലൈൻ വഴിയാണ് ടിക്കറ്റ് വില്പനയ്ക്ക് തുടക്കമാവുന്നത്. നാളെ മുതൽ പത്ത് ജില്ലകളിലെ സർക്കാർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: