17.1 C
New York
Thursday, August 18, 2022
Home Religion കലശമല ശിവ വിഷ്ണു ക്ഷേത്രം.(ആത്മീയ പാതയിലൂടെ ഒരു യാത്ര -8)

കലശമല ശിവ വിഷ്ണു ക്ഷേത്രം.(ആത്മീയ പാതയിലൂടെ ഒരു യാത്ര -8)

തയ്യാറാക്കിയത്: ശ്രീ നാരായണ മാരാർ മാഷ്

ഇത് കലശമല ചിറയിൽ ശിവ വിഷ്ണു ക്ഷേത്രം. തൃശ്ശൂർ ജില്ലയിലെ പോർക്കുളം പഞ്ചായത്തിൽപ്പെട്ട അകതിയൂർ വില്ലേജിലെ കിള്ളിമംഗലം മന ഊരായ്മയിൽ ഉള്ള അമ്പലമാണ് ഇത്. അനേകം വർഷങ്ങൾ പഴക്കമുള്ള ഈ അമ്പലത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവനും വിഷ്ണുവുമാണ്. മുന്നൂറിൽ പരം വർഷങ്ങൾക്ക് മുന്പ് കിള്ളിമംഗലം മനയിലെ ഒരു നമ്പൂതിരിപ്പാട് തൊട്ടടുത്ത പ്രദേശത്തുനിന്നും വിഷ്ണുവിനെ ഇവിടേക്ക് മാറ്റി പ്രതിഷ്ഠിക്കുകയാണു ഉണ്ടായത്. അതിനു ശേഷം ശങ്കരനാരായണന്മാർ തുല്യപ്രാധാന്യത്തോടു കൂടി ഒരേ ചുറ്റമ്പലത്തിൽ തന്നെ വിരാജിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് “കുളവെട്ടി” എന്നറിയപ്പെടുന്ന ചില പ്രത്യേക ഇനം മരങ്ങളും കാണപ്പെടുന്നുണ്ട്. “പെരുമ്പ്” എന്നറിയപ്പെടുന്ന ഈ സ്ഥലം പിതൃതർപ്പണം ബലിയിടൽ തുടങ്ങിയവക്ക് അത്യുത്തമമാണെന്നു വിശ്വസിച്ചുപോരുന്നു.

തുലാമാസത്തിലെയും കർക്കിടക മാസത്തിലെയും കറുത്തവാവിന് സമീപ പ്രദേശങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ബലിയിടാനായി വരാരുണ്ട്. ഇവിടെ ബലിയിടുന്നതിനും പിതൃ തർപ്പണങ്ങൾക്കും കർമ്മികളുടെയൊ പുരോഹിതന്മാരുടേയൊ സഹായമില്ലാതെ സ്വയം ചെയ്യുകയാണ് പതിവ്.

ഇപ്പറഞ്ഞ കുളവെട്ടി ഒരു അപൂർവ വൃക്ഷമാകയാലും അവയുടെ സമൃദ്ധി ഇവിടെയുള്ള പോലെ ലോകത്തിൽ മറ്റൊരിടത്തും ഇത് വരെ കണ്ടെത്തിയിട്ടില്ലാത്തതിനാലും ‘കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്’ ഈ പ്രദേശത്തെ ഒരു ജൈവ വൈവിദ്ധ്യ പൈതൃകസ്ഥാനമായി പരിഗണിച്ചിട്ടുണ്ട്.

ഈ ക്ഷേത്രത്തെ പറ്റി കേട്ടുകേൾവിയുള്ള ഐതീഹ്യം:-

ത്രേതായുഗത്തിൽ രാവണവധാനന്തരം ശ്രീരാമൻ അയോദ്ധ്യയിലേക്ക് മടങ്ങിപ്പോകുന്ന വഴിക്ക് ഇവിടെ ഇറങ്ങുമെന്നും തദവസരത്തിൽ അദ്ദേഹത്തിന്റെ പാദസേവ ചെയ്യാൻ അവസരം ലഭികുമെന്നും ചിന്തിച്ച അഗസ്ത്യമുനി തന്റെ കമണ്ഡലുവിൽ ജലം നിറച്ച് അദ്ദേഹത്തെ കാത്തിരിക്കുകയും ചെയ്തു. എന്നാൽ എന്തോ കാരണവശാൽ ശ്രീരാമൻ ഈ വഴി വരാതെ അയോദ്ധ്യയിലേക്ക് പോവുകയും ചെയ്തു. ഇതിൽ കുണ്ഠിതപ്പെട്ട മുനി തന്റെ കമണ്ഡലുവിലെ ജലം അവിടെത്തന്നെ കമിഴ്ത്തി തന്റെ തപസ്സ് തുടരുകയും ചെയ്തു. ഈ ജലം വീണ സ്ഥലത്ത് ഒരു വറ്റാത്ത നീരുറവ പ്രത്യക്ഷപ്പെടുകയും, ആ പ്രദേശം ഒരു ചതുപ്പ് നിലമായി പരിണമിക്കുകയും ചെയ്തു. അങ്ങിനെ അഗസ്ത്യമുനി തപസ്സ് ചെയ്ത സ്ഥലം അഗസ്ത്യന്റെ ഊര് ആവുകയും പിന്നീട് അത് ലോപിച്ച് അകതിയൂർ എന്നായിത്തീരുകയും ചെയ്തു.

മേൽപ്രസ്താവിച്ച പെരുമ്പ് എന്നറിയപ്പെടുന്ന സ്ഥലം ഏകദേശം 50 വര്ഷം മുന്പ് വരെ ജനങ്ങള്ക്ക് അത്ര എളുപ്പത്തിൽ കടന്നു ചെല്ലാൻ കഴിയാത്ത ചതുപ്പ് നിലമായിരുന്നു. ഇവിടെ നിന്നും വരുന്ന ഈ നീരുറവകൾ തിടപ്പിള്ളി വരെ എത്തുകയും ക്ഷേത്രാവശ്യങ്ങൾക്കായിട്ടുള്ള വെള്ളം അതിൽ നിന്നും എടുക്കുകയും ചെയ്തിരുന്നു.എന്നാൽ പരിസ്ഥിതി പ്രശ്നങ്ങൾ മൂലവും സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റം മൂലവും ഈ സ്ഥിതിക്ക് മാറ്റങ്ങൾ വരികയും
അവിടെയുള്ള നീരുറവകൾ തുലോം ശുഷ്കമാവുകയും ചെയ്തിരിക്കുന്നു.

ശിവനാരായണന്മാരെ കൂടാതെ ഈ അമ്പലപരിസരത്ത് ഒരു ഹനുമാൻ സാന്നിദ്ധ്യം കൂടി ഉണ്ടെന്നാണു വിശ്വാസം. ഇതിനെ പറ്റിയുള്ള ഒരു കഥകൂടി ഇവിടെ എഴുതാമെന്നു തോനുന്നു.

ഈ പരിസരത്ത് ഉണ്ടായിരുന്ന ഹനുമാൻ ഭക്തനായ ഒരു മന്ത്രവാദി (ശങ്കരപുരം മാരാത്തെ ആണെന്നു തോന്നുന്നു) ഹനുമാനെ പ്രത്യക്ഷപ്പെടുത്താൻ ശങ്കുണ്ണി നായര് എന്നോ മറ്റൊ പേരുള്ള ഒരു കാര്യസ്ഥ്യൻ സമേതം അമ്പലത്തിൽ എത്തുകയും, അയാളെ കുറച്ചു ദൂരെ മാറ്റിനിർത്തി കുളത്തിൽ ഇറങ്ങി ജപവും ആരംഭിച്ചു. ഇതിൽ സംപ്രീതനായ ഹനുമാൻ പ്രകൃതിയിൽ പല മാറ്റങ്ങളും വരുത്താൻ തുടങ്ങി. ശക്തമായ കാറ്റും പേമാരിയും മറ്റും കണ്ട മന്ത്രവാദി തെല്ലൊന്നു ഭയന്ന് പുറകിലേക്ക് നോക്കി “ശങ്കുണ്ണ്യാരു ഇല്ല്യേ അപ്പുറത്ത്?” എന്നു ചോദിക്കുകയും ചെയ്തു. ഈ ഭയം ഹേതുവായിട്ട് ഹനുമാൻ ദർശനം നൽകാതെ പോവുകയും ചെയ്തത്രേ.

ഊരാള കുടുംബത്തിലെ അംഗങ്ങളും ഭക്തജനങ്ങളും ഉൾപ്പെട്ട ക്ഷേത്ര സംരക്ഷണ സമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. തുലാമാസത്തിലെ കറുത്തവാവ് ആനയെഴുന്നള്ളിപ്പോടുകൂടി ആഘോഷിക്കാറുണ്ട്.ക്ഷേത്രത്തിന്റെ തന്ത്രം പോർക്കുളത്തുള്ള കരകന്നൂർ വടക്കേടത്ത് മനക്കാർക്കാണ്.

തയ്യാറാക്കിയത്:
ശ്രീ നാരായണ മാരാർ മാഷ്

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: