കേരളത്തിലെ പ്രശസ്തമായ പൂരങ്ങളിൽ ഒന്നാണ് ഉത്രാളിക്കാവ് പൂരം. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ രധിരമഹാകാളികാവിൽ ആണ് പൂരം നടക്കുന്നത് ഒരു നാടിന്റെ തന്നെ സംസ്കാരമാണ്, ഐക്യമാണ്, സ്വകാര്യഅഹങ്കാരം ആണ് പൂരം

.കുമാരനെല്ലൂർ, വടക്കാഞ്ചേരി, എങ്കക്കാട് എന്നീ ദേശങ്ങൾ ഒന്നിച്ച് ചേർന്ന് നടത്തുന്ന ഉത്രാളി പൂരം ഏതൊരു നാട്ടുകാരന്റെയും മനസിലെ മായാത്ത മുദ്രയാണ്. മൂന്നു ദേശങ്ങളും സൗഹർദ്ദ പരമായിആണെങ്കിലും മത്സരിച്ചു നടത്തുന്ന ഈ പൂരം ജാതി മാതാഭേദമന്യേ ഏവരും കൊണ്ടടുന്നു. ആനപൂരം, പഞ്ചവാദ്യം, പാണ്ടീമേളം, കൂട്ട എഴുന്നള്ളിപ്പ്, കുടമാറ്റം എന്നീ പൂരകഴ്ചകൾ കൊണ്ട് സമ്പന്നമായ ഈ പൂരം പ്രശസ്തി ആർജ്ജിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നു പ്രയോഗം കൊണ്ടാണ്..
മൂന്നു ദേശങ്ങളും മത്സരിച്ചു നടത്തുന്ന ഈ വെടിക്കെട്ട് കാണാൻ വിവിധ ദേശങ്ങളിൽ നിന്നും പതിനായിരങ്ങൾ ഒത്തുചേരുന്നു. ഉത്രാളി കാവ് പൂരത്തിന്റെ മാത്രം പ്രത്യകത ആണ് ഈ ദൃശ്യവിരുന്ന്.
