17.1 C
New York
Wednesday, August 17, 2022
Home Religion ഇല്ലംനിറ.

ഇല്ലംനിറ.

കേരളീയഭവനങ്ങളിൽ കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്.

കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും.

ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.

ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷികപ്രവർത്തനത്തിനിടയിൽ ഒരേ പ്രാർഥനയാണുള്ളത്. ‘നിറ’യെന്നും ‘പൊലി’യെനും. ‘ഇല്ലം നിറ’ (വീടുനിറയട്ടെ), ‘വല്ലം നിറ’ (കുട്ട നിറയട്ടെ). ‘കൊല്ലം നിറ’ (വർഷം മുഴുവൻ നിറയട്ടെ), ‘പത്തായം നിറ’, ‘നാടുപൊലി’, ‘പൊലിയോപൊലി’ എന്നിങ്ങനെ പോകുന്ന ആ പ്രാർഥന.

ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിർക്കുലകൾ വീടിന്റെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയിൽ നെയ്ത് തൂക്കും. ഇത് അടുത്ത വർഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിർത്തിയിരിക്കും.

വീട്ടിൽ തൂക്കിയിടുന്ന നെല്ലിൻ കതിർക്കുല
പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഈ ചടങ്ങ് നടത്താറുള്ളത്. ആചാരാനുഷ്ഠാനത്തോടെ ഏറ്റുവാങ്ങുന്ന നെൽക്കതിരുകൾ വീടുകളിൽ കൊണ്ടുപോയി ഒരു വർഷം സൂക്ഷിക്കും.

പുത്തരി

കേരളത്തിലെ കാർഷികജീവിതവുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനമാണ്‌ പുത്തരി. ആദ്യവിളവെടുപ്പിനുശേഷം പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന ചടങ്ങാണിത്.

ചില സ്ഥലങ്ങളിൽ പുത്തിരി എന്നും പറയും. വിഭവസമൃദ്ധമായ സദ്യയാണ്‌ പുത്തരിക്കുള്ളത്. ഇല്ലംനിറ, പൊലി തുടങ്ങിയ ചടങ്ങൾക്കു ശേഷമാണ്‌ പുത്തരിച്ചടങ്ങ്. സദ്യക്കു മുൻപ് പുത്തരിയുണ്ട ഉണ്ടാക്കി ഭക്ഷിക്കുന്ന പതിവുമുണ്ട്.

കാർഷികാരാധനയിൽ പ്രധാനപ്പെട്ട ഇത് ദ്രാവിഡക്ഷേത്രങ്ങളിലും കാവുകളിലും ഗൃഹങ്ങളിലും നടത്താറുണ്ട്.

പൊലി

നെല്ലിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് പൊലി. കൊയ്ത് കൊണ്ടുവന്ന നെൽകറ്റകൾ മെതിക്കളത്തിൽ മെതിച്ച് കിട്ടുന്ന നെല്ല് അതേ പടി കൂട്ടിയിടുന്നതിനെയാണ് പൊലി എന്ന് പറയുന്നത്.

പൊലി അളക്കുക

മെതിച്ച് കൂട്ടിയിടുന്ന പൊലി അളന്ന് കൊയ്ത്ത് കൂലിയായി പതം അളന്ന് തൊഴിലാളിക്ക് നൽകിയ ശേഷം കർഷകർ അളന്നെടുക്കുന്നതിനെയാണ് പൊലി അളക്കുക എന്ന് പറയുന്നത്.

വർഷത്തിലെ പുതിയ നെൽക്കതിരിനെ – ആദ്യത്തെ വിളവിനെ – നല്ല മുഹൂർത്തം നോക്കി വീട്ടിലേക്കാനയിക്കുന്നതിന്, സ്വാഗതം ചെയ്യുന്നതിന് കേരളത്തിലെ കർഷകഭവനങ്ങളിൽ നടന്നുപോന്ന ചടങ്ങാണ് നിറ.

കോലത്ത് നാട്ടിൽ നിറയുടെയും പുത്തരിയുടേയുംതീയതിയും മുഹൂർത്തവും കുറിക്കേണ്ടത് ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ നിന്നാണ്.

പോലു വള്ളിയിൽ പൊതിഞ്ഞ് പാന്തം (തെങ്ങിൻ മടലിന്റെ പിൻഭാഗം കീറി നാടപോലെ പൊളിച്ചെടുത്തുണ്ടാക്കുന്ന കെട്ടാനുള്ള കെട്ടുവാൻ പറ്റുന്ന നാട) കൊണ്ട് കെട്ടിയാണ് നെൽക്കതിർ വയലിൽ നിന്നും കൊണ്ടുവരുന്നത്.

വീട് അടിച്ച് തളിച്ച് വൃത്തിയാക്കുന്നു. നിറ സമയത്ത് വീട്ടിലെ മുതിർന്ന സ്ത്രീയും പുരുഷനും ചേർന്ന് ഭദ്ര ദീപം കൊളുത്തി കളത്തിൽ പലകമേൽ കതിർ വെച്ച് ഇളനീർ വെള്ളം തുളസിയിലകൊണ്ട് തളിച്ച് കലശമാടുന്നു.

ഇങ്ങനെ ശുദ്ധിവരുത്തിയ കതിരിനെ നിറോലം എന്നു പറയുന്നു. നിറോലം പങ്ക് വെച്ച് കൊട്ടിലകം, പുരയുടെ കഴുക്കോൽ, പശുവിൻ ആല, എന്നിവിടങ്ങളിൽ കെട്ടി വെക്കും.

ഈ സന്ദർഭത്തിൽ ‘’നിറ നിറ, പൊലി, പൊലി” എന്ന് ഈണത്തിൽ ചൊല്ലുമായിരുന്നു. നിറക്ക് സദ്യയും ഉണ്ടാകും.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: