റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 97ാംമത് ജനറൽ കൺവൻഷൻ വെർച്ച്വലായി 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് കേന്ദ്രീകൃതമായി നടക്കുന്നു. രാത്രി 7 മുതൽ 9.30 വരെയാണ് യോഗങ്ങൾ നടക്കുന്നത്.
പ്രാരംഭ ദിവസമായ ജനുവരി 17 ഞായർ വൈകിട്ട് 7 മണിക്ക് യോഗം ആരംഭിച്ചു. മഹായോഗത്തിൻ്റെ അധ്യക്ഷനായി പാസ്റ്റർ സാം ജോർജ്ജ് (ജനറൽ സെക്രട്ടറി) യോഗത്തിൽ പങ്കെടുക്കുന്നവരെയും, നയിക്കുന്നവരേയും സ്വാഗതം ചെയ്തു ആശംസകൾ അറിയിച്ചു. തുടർന്നു പ്രാരംഭ പാർത്ഥന പാസ്റ്റർ: പി.ജെ ദാനിയേൽ അവർകൾ നിർവഹിച്ചു. ഡോ: ബ്ലസ്സൻ മേമനയും സംഘവും ചേർന്നു അനുഗ്രഹീതമായ ആത്മീയ ഗാനങ്ങൾ പാടി ദൈവത്തെ മഹത്വപ്പെടുത്തി.85ാം സങ്കീർത്തനം ലെഫ്: കേണൽ. V .I. ലൂക്ക് ഇംഗ്ലീഷിലും, പാസ്റ്റർ M.P. ജോർജ്ജ്ക്കുട്ടി മലയാളത്തിലും വായിച്ചു.
സഭയുടെ ജനറൽ പ്രസിഡൻ്റ് പാസ്റ്റര്‍: ഡോ: വത്സൻ എബ്രഹാം യോഗത്തിൽ ചിന്താവിഷയാമാക്കിയിരിക്കുന്ന യെശ:43;19 ആധാരമാക്കി ദൈവത്തിൻ്റെ പുതിയവഴികൾ തുറക്കുന്നതിലുടെ യിസ്രായേലിൻ്റെ പ്രതിസന്ധികൾക്ക് പകരമായി പുതിയതൊന്ന് ചെയ്യുന്ന ദൈവം 2020ലെ പ്രതിസന്ധികളെ ഓർത്ത് ഭാരപ്പെടാതെ, 2021 ൽ പുതുവഴികൾ തുടർന്ന് നടത്തുവാൻ ശക്തനായ ദൈവത്തിൻ്റെ പുതുവഴികളെക്കുറിച്ചും അനുഗ്രഹപൂർണ്ണമായ ദൈവ പ്രവർത്തിയുടെയും പരിശുദ്ധാത്മ പ്രവൃത്തിയുടെയും ഒരു കാലഘട്ടം ആശംസിച്ചുക്കൊണ്ടും പ്രാർത്ഥിച്ച് യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് രണ്ടു ദൈവദാസന്മാർ തിരുവചനം ശുശ്രൂഷിച്ചു. പാസ്റ്റർ. ഡോ: ജോൺ, കെ. മാത്യു അവർകൾ യിസ്രായേലിനോടുള്ള ബന്ധത്തിൽ സർവ്വശക്തനായ ദൈവം പുതിയത് ഒന്ന് ചെയ്യുമ്പോൾ മരുഭൂമിയിൽ വഴിയും , നിർജ്ജനപ്രദേശത്ത് നദികളും തൽഫലമായി ദൈവാലയത്തിനും ആരാധനയും യോഗ്യമായ വൃക്ഷങ്ങൾ ഉളവാക്കുന്നതായും, അതിപ്രധാനമായുളള യേശുക്രിസ്തുവാണെന്നും പ്രസ്താവിച്ചു. മാനവരാശിയുടെ രക്ഷക്കായ് വെളിപ്പെട്ട ജീവനുള്ള പുതുവഴി, ജീവനുള്ള അപ്പം, ജീവ ജലനദി എന്നീ നിലകളിൽ പുനരുദ്ധാനവും ജീവനുമായ യേശുക്രിസ്തുവിലൂടെ സകലവും പുതുക്കപ്പെടുകയും ചെയ്യുമ്പോൾ നാം പുതുജീവൻ പ്രാപിച്ചു പുതിയാകാശവും പുതിയ ഭൂമിയും കാംക്ഷിച്ചുകൊണ്ട് മനസ്സ്പുതുക്കി രൂപാന്തരപ്പെട്ട് ജീവിക്കുവാൻ ആഹ്വാനംചെയ്തു
പാസ്റ്റർ സണ്ണികുര്യൻ,വാളകം യെഹ; 36:26, 18:31 ആധാരമാക്കി പുതിയ ഹൃദയം , പുതിയ ആത്മാവ് എന്ന ചിന്ത പങ്കുവെച്ചു. മനുഷ്യൻ്റെ നിയന്ത്രിക്കുന്ന കേന്ദ്രം ഹൃദയമാകയാൽ ജീർണ്ണിച്ച അവസ്ഥയിൽനിന്ന് മാറ്റമുണ്ടാകുവാന്‍ പുതിയ ഹൃദയവും പുതിയ ആത്മാവും ആവശ്യമാണെന്ന് ബോധ്യംനൽകി. ദാവീദിന് പുതിയ ഹൃദയവും പുതിയ ആത്മാവിനെയും നൽകിയ ദൈവം, മുടിയനായ പുത്രൻ എന്നറിയപ്പെട്ട പുത്രന് പുതുവസ്ത്രം നൽകിയ അപ്പൻ നമുക്കും പുതിയ ഹൃദയവും പുതിയ ആത്മാവിനെയും നൽകുമെന്ന് പ്രത്യാശ നൽകിക്കൊണ്ട് ഈ കാലഘട്ടത്തിൽ രൂപാന്തരപ്പെടുന്ന ഹൃദയമുള്ള വരിൽ പുതിയ ആത്മാവിനെ പകർന്ന സഭയെ ശക്തിപ്പെടുത്തുവാൻ, ജീവിക്കുവാൻ ശക്തനായ ദൈവത്തെ മഹത്വപ്പെടുത്തി.
ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ സഭാ കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഒരു ചെറു വിവരണം നൽകുകയും ചെയ്തു . പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞ് യോഗം 9.30ന് പര്യവസാനിച്ചു.
