17.1 C
New York
Tuesday, December 5, 2023
Home Religion ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവെൻഷൻ. 2021- സമാപനമായി

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവെൻഷൻ. 2021- സമാപനമായി


റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .

 ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 97ാം മത് ജനറൽ കൺവൻഷൻ ജനുവരി 17 മുതൽ കുമ്പനാട് കേന്ദ്രീകൃതമായി നടക്കുന്നതിൻ്റെ ഭാഗമായി സമാപനദിവസമായ ജനുവരി 24 ഞായർ ദിവസം രാവിലെ 10 മണി മുതൽ ആരംഭിച്ച മഹായോഗം 12 മണിക്ക് സമാപനം കുറിച്ചു. യോഗത്തിൽ അധ്യക്ഷതവഹിച്ച പാസ്റ്റർ തോമസ് ജോർജ്ജ്, ആസ്ട്രേലിയ ഈ പ്രത്യേക സാഹചര്യത്തിലും ദൈവസാന്നിധ്യം അനുഭവിക്കാൻ കഴിയുന്നതിൽ ദൈവത്തിന് മഹത്വം അർപ്പിച്ചുകൊണ്ട് യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. പാസ്റ്റർ. തോമസ് കോശി, യു .എസ്. എ. പ്രാരംഭമായി പ്രാർത്ഥിച്ചു. പത്തനംതിട്ട ഷക്കീന വോയ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ. വിൽസൺ ജോസഫ് 46ാം  സങ്കീർത്തനം ദ്വിഭാഷകളിൽ വായിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു.

 ജനറൽ പ്രസിഡൻ്റ് പാസ്റ്റർ T. വത്സൻ എബ്രഹാം പ്രാരംഭസന്ദേശം നൽകിയപ്പോൾ യശയ്യ പ്രവാചകനിലൂടെ ദൈവം പറയുന്നത്: കഴിഞ്ഞ കാലങ്ങളെ മറക്കുക, പുതിയത് ഒരുക്കിയിട്ടുള്ളത് പ്രാപിക്കുവാൻ തയ്യാറാക്കുക എന്നതാണ്. അബ്രഹാമിനും അബ്രാഹാമിനോടും ദൈവം പറഞ്ഞത്-ഇപ്പോൾ ആയിരിക്കുന്ന ദേശം, പിതൃഭവനം, ചാർച്ചക്കാർ ഇവയൊക്കെ വിട്ടു പുറപ്പെടുക, കാണിക്കാനിരിക്കുന്ന ദേശത്തേക്ക് പോകുക. പുതിയതൊന്ന് പ്രാപിക്കുവാൻ നിലവിലുള്ളത് വിട്ടു തിരയേണ്ടതുണ്ട്. ലൂക്കോ: 9ാം  അധ്യായത്തിൽ മൂന്നു വാക്യങ്ങൾ നിലവിലുള്ളതിൽ ശ്രദ്ധവെച്ച് നിൽക്കുമ്പോൾ കർത്താവ് പറയുന്ന; എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതൊക്കെവിട്ട് വരിക. മിസ്രയിം വിട്ടിറങ്ങിയ യിസ്രായേൽജനം ചെങ്കടൽ കണ്ടു പകച്ചുനിന്നു. അവർ കണ്ടിട്ടില്ലാത്ത, ചിന്തിക്കാത്ത പുതിയകാര്യം ദൈവം ചെയ്തു. പ്രതിസന്ധിയുടെ വലിപ്പം പറയാതെ ദൈവ വഴി കാണുവാൻ മനസ്സു തുറക്കുക. യേശു പറയുന്നു: ജീവജലം നൽകുന്നവൻ ഞാനാണ്, സകലവും പുതുതാക്കന്നവൻ ഞാനാണ്, ഞാൻ ഇരിക്കുന്നിടത്ത് ഇരുത്തുന്നവൻ ഞാനാണ്, നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയാത്തതും, കണ്ടിട്ടില്ലാത്തതുമായ വിധമുള്ള പുതിയ നഗരം, മാലിന്യമില്ലാത്തത്, സുരക്ഷിതമായത്, സംതൃപ്തമായത് ഒരുക്കുന്നത് ഞാനാണ്. വിശ്വാസികളുടെ പിതാവായ അബ്രഹാം ബഹു സമ്പന്നനായിരിക്കെ ഈ നഗരത്തിനായി കാത്തിരുന്നെങ്കിൽ വിശ്വാസികളായുളേളരേ, ഉയരത്തിൽ നിന്ന് പ്രാപിക്കുവാൻ വാഞ്ച്വയുളളവരായി, ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയതിനായികാംഷിച്ചുകൊണ്ട് പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിക്കാം.

തുടർന്ന് ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനം, സാമ്പത്തികസ്ഥിതി, ആവശ്യങ്ങൾ, സഹായ സഹകരണം എന്നിവയുടെ വിവരണങ്ങൾ നൽകി. പാസ്റ്റർ.സി.റ്റി. ചെറിയാൻ. യു .എസ്. എ. എല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ. സാം ജോർജ്ജ് എബ്രാ: 10:19 വായിച്ച് ജീവനുള്ള പുതുവഴിയെക്കുറിച്ചു പ്രസംഗിച്ചു. മനുഷ്യനു പുതുവഴി ഉണ്ടാകുവാൻ വളരെ സാധനസാമഗ്രികൾ ആവശ്യമാണ്. ആഴിയിലും ആകാശത്തിലും വഴികളുള്ള ദൈവത്തിന് പുതുവഴികൾക്ക് എന്തെങ്കിലും കണ്ടെത്തേണ്ട തില്ല. നാം അറിയാത്ത കണ്ടിട്ടില്ലാത്ത വഴികൾ ദൈവത്തിനുണ്ട്, അതാതു കാലം ദൈവം അതു വെളിപ്പെടുത്തിത്തരികയാണ്. യേശുവിലൂടെ വെളിപ്പെട്ട പുതുവഴി അതി പ്രധാനമാണ്. എബ്രാ:2:15ൽ മരണാധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭയത്തിലായിരുന്നവരെ ഒക്കെയും വിടുവിച്ചു. യോഹ: 14ൽ കർത്താവ് ഇരിക്കുന്നിടത്ത് നമ്മയും ഇരുത്തുന്നതിന് സ്ഥലം ഒരുക്കുന്ന തായി 1 കൊരി:15ാം അദ്ധ്യായത്തിൽ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിലൂടെ നമ്മുക്ക് മരണത്തിൽനിന്ന് ജയം തന്നിരിക്കുന്ന തായും, കാഹളംധ്വനിക്കുമ്പോൾ മരിച്ചവൻ ഉയിർത്തെഴുന്നേല്ക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യുമെന്ന് ഇതുവരെ കാണാത്ത കാര്യം ഒരുക്കപ്പെട്ടിരിക്കുന്നു വെളിപ്പാടു പുസ്തകത്തിൽ ഇതാ ഞാൻ വേഗം വരുന്നു എന്ന് കർത്താവ് പറയുമ്പോൾ ആമേൻ കർത്താവേ വരണമേ എന്ന് പറയുവാൻ ഒരുക്കപ്പെട്ട അനുഭവം നമ്മുക്കുണ്ടാകട്ടെ, പ്രാർത്ഥനയോടെ, പ്രത്യാശയോടെ കാത്തിരിക്കാം.

  പാസ്റ്റർ M.S. സാമുവേൽ, പാസ്റ്റർ,K.M. ജോസഫ് , പാസ്റ്റർ.M.V. വർഗീസ് എന്നിവർ തിരുവചനത്തിലൂടെയും അനുഭവത്തിലൂടെയും അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. ജനറൽ ജോ: സെക്രട്ടറി പാസ്റ്റർ M.P. ജോർജ്ജുകുട്ടി സഭാനേതൃത്വത്തിനും , ശുശ്രൂഷകർക്കും, കൺവെൻഷനിൽ  സഹകരിച്ചവർക്കും പങ്കെടുത്ത ഏവർക്കും പ്രത്യേകമായി നന്ദി രേഖപ്പെടുത്തി. പാസ്റ്റർT.A. ചെറിയാൻ പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞ് ഈ വർഷത്തെ ജനറൽ കൺവെൻഷൻ സമാപനം കുറിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നു: മന്ത്രി വി.ശിവന്‍കുട്ടി.

തൃശൂർ: ഫൈവ്സ്റ്റാർ ഹോട്ടൽ ആണോയെന്ന് കരുതി ആളുകൾ സ്‌കൂളുകളിലേക്ക് കയറി ചെല്ലുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. തൃശൂര്‍ ചേലക്കരയിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത ലക്ഷ്യം കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ...

വ്യാജ നമ്പര്‍പ്ലേറ്റുകള്‍ വ്യാപകം; വ്യാജന്‍മാരെ കണ്ടെത്താന്‍ സംവിധാനമില്ലാതെ എം.വി.ഡിയും, പോലീസും.

തിരുവനന്തപുരം: വാഹനങ്ങളില്‍ വ്യാജനമ്പര്‍ ഘടിപ്പിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ധിക്കുമ്പോഴും ഇത് ഫലപ്രദമായി തടയാനാവാതെ മോട്ടോര്‍ വാഹനവകുപ്പും പോലീസും. ഗതാഗത നിയമം ലംഘിച്ചതിനോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിനോ നോട്ടീസ് ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ഉടമ വ്യാജനമ്പറില്‍...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ; കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്.

കോഴിക്കോട്: വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 11,12 തീയതികളില്‍ സമ്പൂര്‍ണ സോഫ്റ്റ് വെയറില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍...

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ.

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com
error: