17.1 C
New York
Sunday, September 24, 2023
Home Religion ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവെൻഷൻ. 2021- ഏഴാം ദിവസം

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൺവെൻഷൻ. 2021- ഏഴാം ദിവസം

റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .

ഇന്ത്യപെന്തെക്കോസ്ത് ദൈവസഭയുടെ 97ാംമത് ജനറൽ കൺവെൻഷൻ വെർച്വലായി 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് ആസ്ഥാനമായി നടക്കുന്നു. ഏഴാം ദിവസമായ ജനുവരി 23 ശനി വൈകീട്ട് 7ന് ആരംഭിച്ച യോഗം 9:30ന് പര്യവസാനിച്ചു . അദ്ധ്യക്ഷത വഹിച്ച പാസ്റ്റർ . K. കോശി , പഞ്ചാബ് യോഗം പ്രാർത്ഥിച്ച് ആരംഭിക്കുകയും തുടർന്ന് റിജിയൻ്റെ പേരിലുള്ള ആശംസ അറിയിക്കുകയും യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും , സ്പിരിച്വൽ വേവ്സ് അടൂർ അനുഗ്രഹീതമായ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു .

 പാസ്റ്റർ ബാബു ചെറിയാൻ, പിറവം തിരുവചന സന്ദേശത്തിലൂടെ  സാത്താൻറെ പ്രവർത്തികളെ നിർവീര്യമാക്കുന്ന ദൈവിക വഴികൾ വ്യക്തമാക്കുവാന്‍ 1യോഹ:3:8 വായിച്ച് പ്രസംഗിച്ചു. ലോക സ്ഥാപനത്തിന് മുമ്പ് ദൈവം നമ്മെ ക്രിസ്തുയേശുവിൽ തിരഞ്ഞെടുത്തിരുന്നു എന്ന് എഫ:1:3-4 വാക്യങ്ങൾ ഓർമിപ്പിച്ചു. യോഹ:10:10ൽ പറയുന്ന കള്ളൻ വഞ്ചകനായ പിശാചാണെന്നും, അവൻ മനുഷ്യവർഗ്ഗത്തെ നശിപ്പിക്കുവാൻ വന്നു എങ്കിൽ അവർക്ക് സമൃദ്ധമായ ജീവൻ നൽകുവാൻ വന്ന യേശു പിശാചിന്‍്റെ തന്ത്രങ്ങളെ ജയിക്കുന്നതായി മത്ത:4, ലൂകോ:4 വ്യക്തമാക്കുന്നു. യേശു പിശാചിനെ ജയിച്ചു എന്നു മാത്രമല്ല, ക്രൂശില്‍ പിശാചിനെ പരാജയപ്പെടുത്തി മാനവരാശിക്ക് ജയം നൽകിയെന്ന് colo:2;14-15 വ്യക്തമാക്കുന്നു. ക്രൂശിൻെറ വചനവും , ക്രൂശിക്കപ്പെട്ട ക്രിസ്തുവും വിശ്വസിക്കുന്നവർക്ക് രക്ഷയും ദൈവ ശക്തിയുമാണ് . സങ്കി:8:1-4 വാക്യങ്ങളിൽ ദൈവത്തിൻറെ പുതുവഴി കാണാം. സ്തുതിക്കുന്നവരുടെ നടുവിൽ പ്രവർത്തിക്കുന്ന ദൈവം ,യെരിഹോമത്തിൽ തകർന്നത് സ്തുതിക്കുന്ന വരുടെ മുമ്പിലാണ്. ദൈവ വഴി റോമർ 16:20ലൂം കാണാം. 

സമാധാനത്തിൻെറ ദൈവം വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽകീഴെ ചതച്ചു കളയും.വെളി:20:7-15ൽ പിശാചിൻറെ അവസാനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്യഭാഷയിൽ ദൈവത്തോട് സംസാരിക്കുന്ന, ആത്മാവിൽ ആരാധിക്കുന്ന ജനത്തിന് പിശാചിൻറെ മേൽ ഇന്നും ജയമുണ്ട് . ശിശുക്കളുടെ വായിൽ പുകഴ്ച, ബലം നിയമിച്ചിരിക്കുന്നു എന്ന് വ്യക്തമാണ്. ആകയാൽ ദൈവസഭയ്ക്ക് ദൈവത്തിൻറെ വഴിയുണ്ട്. ജനറൽ പ്രസിഡൻറ് ഡോ: വല്‍സന്‍ എബ്രഹാം പ്രസ്ഥാനത്തിൻറെ പ്രവർത്തന കാര്യങ്ങളും സാമ്പത്തികനിലയും വിശദീകരിക്കുകയും തുടർന്നുള്ള ശുശ്രൂഷകരെ പരിചയപ്പെടുത്തുകയും പാസ്റ്റർ രാജൻ എബ്രഹാം പ്രാർത്ഥിക്കുകയും ചെയ്തു.

ഡോ: മാർക്ക് റുട്ട്ലൻ്റെ (Dr:Mark Rutland ) 2രാജ:4:34 വായിച്ച് പ്രാർത്ഥിച്ചു. പ്രവാചകനായ എലീശയുടെ ശുശ്രൂഷയിൽ ശുനേംകാരത്തിക്ക് ഒരു മകൻ ലഭിച്ചു. എന്നാൽ ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ വയലിൽവെച്ച് ആ മകൻ മരിച്ചു.ശുനേംകാരത്തിയുടെ ആവശ്യപ്രകാരം ഏലീശാ ബാല്യക്കാരനെ അയക്കപ്പെട്ടെങ്കിലും ഫലം കാണാതെ വന്നപ്പോൾ താൻ നേരിട്ടെത്തി ബാലന് സൗഖ്യം വരുത്തി.ഈ കാലഘട്ടത്തിലും ലോകം മുഴുവൻ മരണഭീതിയിലായിരിക്കുമ്പോൾ ദൈവ ശക്തിയാലുള്ള വിടുതലിൻെറ സാധ്യതകൾ ഈവചനം ഉറപ്പുതരുന്നു . പ്രതിസന്ധിയിൽ ശുനേംകാരത്തിയിൽ കണ്ടതായ വിശ്വാസം ഇക്കാലം നമുക്കാവശ്യമാണ് പ്രതിസന്ധിയുടെയും ദൈവപ്രവൃത്തിയുടെയും നടുവിലുള്ള വസ്തുത വിശ്വാസമാണ്. ഏലീശയെപോലെ ധൈര്യത്തോടെ വിഷയങ്ങളെ നേരിടുവാൻ ,ദൈവ പ്രവർത്തി കാണുവാൻ നമുക്കാവശ്യം പരിശുദ്ധാത്മശക്തിയാണ് അതിനായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കാം ഉണരാം എന്ന് ആഹ്വാനം നൽകി പ്രാർത്ഥിച്ചു .

ഡോ: വിൽസൻ ജോസഫ് അപ്പൊ:26:19 വായിച്ച് പൗലോസിന് വെളിപ്പെട്ട ദൈവത്തിൻറെ വഴിയെക്കുറിച്ച് പ്രസംഗിച്ചു. മഹാപുരോഹിതൻറെ അധികാരപത്രം വാങ്ങി ക്രിസ്തു ശിഷ്യന്മാർ ക്കെതിരെ ഭീഷണിയുയർത്തിയ ശൗൽദമസ്കസിന് സമീപംവെച്ച് ക്രിസ്തുവിനാൽ പിടിക്കപ്പെട്ട ദൈവീക പ്രകാശത്തിൽ തൻറെ കാഴ്ച നഷ്ടപ്പെട്ടവനായി നിലത്തുവീണു ഭ്രമിച്ചപ്പോൾ . താൻ എതിർക്കുന്ന യേശു കർത്താവാണെന്ന തിരിച്ചറിവും നിയോഗവും പ്രാപിച്ച് പ്രാർത്ഥനയിലിരിക്കെ കർത്താവ് അയച്ച അനന്യസിൻെറ പ്രാർത്ഥനയാൽ കാഴ്ച പ്രാപിച്ച സ്നാനം ഏറ്റ്പരിശുദ്ധാത്മ പൂർണനായി യേശു തന്നെ ക്രിസ്തു എന്ന് തെളിയിച്ചു പ്രസംഗിച്ചു യഹൂദരെ മിണ്ടാതാക്കി . ഒരു യഹൂദ പ്രമാണിയായിരുന്ന , പണ്ഡിതനായിരുന്ന, പരിശനായിരുന്ന ശൗലിനെ പുതു വഴിയിലേക്ക് തിരിച്ചുവിട്ട ദൈവ പ്രവർത്തി അപ്പസ്തോലനായ പൗലോസ് എന്ന നിലയിൽ മാറ്റിമറിച്ചു. ക്രൂശിക്കപ്പെട്ട യേശുവിനെ പ്രസംഗിക്കുവാൻ ആത്മാക്കളെ നേടുവാൻ കഷ്ടതയും പട്ടിണിയും സങ്കടവും ആപത്തും വാളും മരണവും ഭയപ്പെടാതെ മുന്നേറി. ഞാൻ നല്ലപോലെ പൊരുതി ഓട്ടം തികച്ചു, വിശ്വാസം കാത്തു നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു എന്ന് പറയത്തക്ക നിലയിൽ ദൈവ വഴി ബോധ്യമാകയാൽ ശിഷ്യനായ തിമോഥെയോസിനോട് "സത്യവചനം യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാവുന്ന വനായി നിൽക്കുവാൻ ഉപദേശിച്ചു. താനറിഞ്ഞശ്രേഷ്ഠമായ വഴി ശിഷ്യന്മാർക്ക്, വരുംതലമുറയ്ക്ക് കൈമാറി. നമുക്കു പിന്നിൽ വരുവാൻ യാഥാർത്ഥ്യമായ വഴി, അനേകർക്ക് കാണിച്ചു കൊടുക്കുവാൻ യോഗ്യമായ വഴി. നാശത്തിൽ നിന്ന് നിത്യജീവനിലേക്കുള്ള ദൈവത്തിൻറെ പുതുവഴി.

 തുടർന്ന് പാസ്റ്റർ ജേക്കബ് ജോൺ ,ഹിമാചൽ പ്രദേശ്- അനുഗ്രഹ പ്രഭാഷണവും, പ്രവർത്തന വിശദീകരണവും നൽകിയശേഷം പ്രാർത്ഥിച്ച് ആശിർവാദം പറഞ്ഞ് യോഗം അവസാനിപ്പിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തൃശൂരിൽ പെൺകുട്ടി വീടിനടുത്തെ കിണറ്റിൽ മരിച്ച നിലയിൽ.

തൃശ്ശൂർ: കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി  ചാഴിവീട്ടിൽ അർജുനൻ - ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) നെയാണ് വീട്ടിലെ...

പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി.ജോർജ്ജ് അന്തരിച്ചു.

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എഴുപതുകളിലും എൺപതുകളിലും വിപ്ലവകരമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാളിയുടെ മനസ്സിലേക്കു നടന്നു കയറിയ സംവിധായകനാണു...

ശ്രീ കോവിൽ ദർശനം (2)🕉️ “ശ്രീ കർപ്പക വിനായക ക്ഷേത്രം” അവതരണം: സൈമ ശങ്കർ, മൈസൂർ.

ശ്രീ കർപ്പക വിനായക ക്ഷേത്രം പഴവങ്ങാടി ഗണപതി ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും നേരെ തമിഴ് നാട്ടിലോട്ട് എളുപ്പത്തിൽ ഇറങ്ങാം. വീണ്ടും ഒരു ഗണപതി ദർശനം തന്നെ. പിള്ളയാർപട്ടി അഥവാ കർപ്പക വിനായകം ക്ഷേത്രത്തിലെ വിശേഷങ്ങൾ...

അറിവിൻ്റെ മുത്തുകൾ – (53) വേദങ്ങളും മന്ത്രവാദങ്ങളും ✍പി.എം .എൻ .നമ്പൂതിരി.

വേദങ്ങളും മന്ത്രവാദങ്ങളും വൈദികസംസ്കൃതത്തിൽ രചി ക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർ ത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടാ യതെന്ന് പറയപ്പെടുന്നു. ബി.സി. 1500 നും...
WP2Social Auto Publish Powered By : XYZScripts.com
error: