റിപ്പോർട്ട്: പാസ്റ്റർ കെ.കെ. ബാബു, വൈക്കം .
ഇന്ത്യപെന്തെക്കോസ്ത് ദൈവസഭയുടെ 97ാംമത് ജനറൽ കൺവെൻഷൻ വെർച്വലായി 2021 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് കേന്ദ്രീകൃതമായി നടക്കുന്നു. ആറാംദിവസമായ ജനുവരി 22 വെള്ളി വൈകിട്ട് 7 മണിക്ക് ആരംഭിച്ചയോഗം യോഗം 9:30ന് പര്യവസാനിച്ചു . യോഗത്തിൽ പാസ്റ്റർ ബാബു എബ്രഹാം കോഴിക്കോട് അധ്യക്ഷത വഹിക്കുകയും യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടവരെ ക്ഷണിക്കുകയും ചെയ്തു . പാസ്റ്റർ K .M. ജോർജ് ബഹറിൻ പ്രാരംഭ പ്രാർത്ഥന നിർവഹിക്കുകയും ഐ.പി. സി ആറാമട ചർച്ച് ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുകയും ചെയ്തു.
പാസ്റ്റർ ഷിബു തോമസ് , ഒക്കലഹോമ കർത്താവ് ശിഷ്യന്മാർക്ക് വെളിപ്പെടുത്തിയ പുതുവഴികൾ ആദ്യ സന്ദേശത്തിൽ അറിയിച്ചു. യെശ: 43:1 . യാക്കോബിനെ സൃഷ്ടിച്ച ദൈവം, തന്നെ ഇസ്രായേലായി നിർമ്മിച്ചതായി കാണാം . പുനർസൃഷ്ടിപ്പിലൂടെ പുതിയസൃഷ്ടിയായവർക്കാണ് ദൈവത്തിൻ്റെ പുതുവഴിയിൽ സഞ്ചരിക്കാനാകുന്നത് . കർത്താവ് ശിഷ്യന്മാരെ തെരഞ്ഞെടുത്തത്- തന്നോടുകൂടെയിരിപ്പാനും, പ്രസംഗിക്കുവാൻ അയയ്ക്കുവാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിനുമാണ്. മത്ത:2:12ൽ നക്ഷത്രം കണ്ട് പുറപ്പെട്ട വിദ്വാന്മാർ യഹൂദന്മാരോട് രാജാവിനെതേടി മാനുഷികമായി ഹെറോദാവിൻ്റെകൊട്ടാരത്തിലെത്തി , തിരുവെഴൂത്തിൻെറ തിരിച്ചറിവിൽ ബെത്ലഹേമില്‍ എത്തി ശിശുവിനെകണ്ടു മടങ്ങവേ ദൈവാലോചന "വന്നവഴിയിൽ മടങ്ങാതെ വേറെ വഴിയായി തിരികെപ്പോവുക". ദൈവശബ്ദം കേട്ടിറങ്ങിയവർ വഴിമാറി സഞ്ചരിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മനിയോഗത്തിൽ ശമര്യയിലെത്തി ശക്തമായ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ഫിലിപ്പോസിന് ഗസ്സയ്ക്കുള്ള നിർജ്ജന പ്രദേശത്തേക്ക് പോകുവാനുള്ള ദൈവവഴി വ്യക്തമായപ്പോൾ അതനുസരിച്ചു . ഇക്കാലത്തും ദൈവജനത്തിൻെറ തിരക്കിനിടയിൽ നിന്ന് നിർജ്ജനപ്രദേശത്ത് പോകുവാൻ നമുക്ക് കഴിയുമോ? ദേഹമെന്ന തിരശ്ശീല ചിന്തി ജീവനുള്ള പുതുവഴിതുറന്ന കർത്താവിൻെറ കാഹളനാദം കേട്ട് കയറിപോകുവാൻ കഴിയേണ്ടതിന്ന് ദുർമസ്സാക്കിനീക്കി ശുദ്ധ ഹൃദയമുള്ളവരായി വിശുദ്ധ ജീവിതംനയിക്കാം.
ജനറൽ ട്രഷറർ ബ്രദർ സണ്ണിമുളമൂട്ടിൽ പതിവുപോലെ പ്രസ്ഥാനത്തിൻെറ പ്രവർത്തനം സാമ്പത്തികസ്ഥിതി എന്നിവ വിവരിക്കുകയും പാസ്റ്റർ T.D. തോമസ് പ്രാർത്ഥിക്കുകയും ചെയ്തു . രണ്ടാമത്തെ സന്ദേശം റവ: ഡോ: തോമസ്. കെ. മാത്യു -യെശ:43:19 ആധാരമാക്കി സഭാചരിത്രത്തിൽ ദൈവത്തിൻെറപുതുവഴികൾ ഓർമിച്ചു . മിസ്രയീമിൽ നിന്ന് പുറപ്പെട്ട ഇസ്രായേൽജനം അതുവരെ കാണാത്തമന്നയൂം, കാടപ്പക്ഷിയും തീക്കൽ പാറയിൽ നിന്നുള്ള വെള്ളവും അഗ്നി സ്തംഭവും മേഘ സ്തംഭവും അനുഭവിച്ചത്പോലെ സഭയുടെ വിവിധ കാലഘട്ടങ്ങളിൽ മരുഭൂമിയുടെ അനുഭവങ്ങളിലൂടെ കടന്നുപോയത് പുത്തൻ ഉണർവ്വുകൾക്ക് വഴിയായതായി ബോധ്യപ്പെടുത്തി . പുതിയനിയമം നൽകിയ കർത്താവ് ഭൂലോകത്തിലൊക്കെയും പോകുവാൻ ശിഷ്യന്മാർക്ക് വഴിയൊരുക്കുകയും ജനത്തിന് മാനസാന്തരം നൽകി സഭാ വളർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിൽ ഈ കാലഘട്ടത്തിലും കോവിഡ്19 ലോകം മുഴുവൻ പ്രതിസന്ധിയും ബുദ്ധിമുട്ടും വർദ്ധിപ്പിച്ച് പ്രതികൂലത്തിലായിരിക്കെ ദൈവസഭയിലൂടെ പുതുവഴിതുറന്ന് അത്ഭുതകരമായി നടത്തുമെന്ന് വിശ്വസിക്കുവാൻ കഴിയട്ടെ . നമ്മിൽ പകർന്നിരിക്കുന്ന ആത്മശക്തിയാൽ ഏലീയാവിൻ്റെയും എലിശയുടെയും ദൈവം വഴി തുറന്നു നടത്തും .
പാസ്റ്റർ ജോസഫ് വില്യംസ്. U.S.A _ മനുഷ്യൻറെ തെറ്റായ പ്രവണതമൂലം മരുഭൂമിയുടെ അനുഭവം നേരിട്ടപ്പോൾ കരുണയോടെ വഴിതുറന്നുനടത്തിയ ദൈവത്തിൽ പ്രത്യാശിച്ചു കൊണ്ട് അമേരിക്കയിലുള്ള ഇസ്റ്റേൺ റീജിയൻ ഒരു ഗാനം ആലപിക്കുകയും ചെയ്തു. പാസ്റ്റർ.K.c ജോൺ തിരുവെയ്ക ദൈവത്തിൻറെ വഴി വാഗ്ദാനമുള്ളവർക്ക്. ലഭ്യമാക്കും എന്ന് ഉറപ്പിച്ചു കൊണ്ട് 1 രാജ : 8:56, 2കൊരി :1:20, വാക്യങ്ങളിൽ നിന്നും ദൈവം വാഗ്ദാനം ചെയ്തൊന്നും നിഷ്ഫലമായിട്ടില്ല , സാധ്യമാകുമെന്നും ദൈവത്തിൻറെ വാഗ്ദാനങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉറപ്പ് എന്നത്രെഎന്നും . യിരെ :29:11ൽ ദൈവത്തിൻറെ നിരൂപണങ്ങൾ തിന്മയ്ക്കല്ല നന്മയ്ക്കത്രെ എന്നും നേരോടെ നടക്കുന്നവർക്ക് ഒരു നന്മയും മുടക്കുകയില്ല എന്നും , എന്നാൽ വാഗ്ദത്തം പ്രാപിക്കുവാൻ വിശുദ്ധരായിരിക്കണമെന്നും.
2പത്രോ:1:4, 2കൊരി:7:1 വായിച്ചു ബോധ്യപ്പെടുത്തി . മത്താ:7:23ൽ “ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല ” എന്ന കർത്താവിൻറെ വാക്കുകൾ ഗൗരവത്തോടെ കാണണമെന്നും മത്ത:13:24-30ൽ വയലിൽ കതിരും പതിരും നിൽക്കുന്നതിനാൽ നാംഫലമുള്ളവരോ എന്ന് ശോധന ചെയ്യുവാനും ആഹ്വാനം നൽകി . പാസ്റ്റർ ജോയി എബ്രഹാം പ്രാർത്ഥിച്ച് ആശീർവാത്തോടെ യോഗം പര്യവസാനിച്ചു.
